2018, ഒക്‌ടോബർ 6, ശനിയാഴ്‌ച

6(3) ലെ പബ്ലിക് അതോറിറ്റി(കള്‍) തുടര്‍ച്ച- വിവരാവകാശ കമ്മീഷന്‍ സെക്രട്ടറിയുടെ സ്പഷ്ടീകരണം



ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാകിയ വിവരാവകാശ നിയമത്തിലെ 6(3) വകുപ്പും, മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണവും
                    18/05/2017 തിയ്യതിലെ N5395/SlC-G712017 നമ്പര്‍ വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി ശ്രീ.എന്‍.വിജയകുമാറിന്‍റെ സ്പഷ്ടീകരണം മാത്രമാണ്, അത് ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന്‍റെ ഉത്തരവ് ആയി പലപ്പോഴും ഉപയോഗിക്കുന്നുണ്ട്, ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന്‍ വകുപ്പ് 6(3)ല്‍ ഒരു സ്പഷ്ട്ടീകരണവും ഉത്തരവും നല്‍കിയതായി ഇതുവരെ അറിവില്ല (ഈ സ്പഷ്ടീകരണം ചോദിച്ച് വാങ്ങിയ എറണാകുളം അസി.പഞ്ചായത്ത് ഡയറക്റ്റര്‍ തന്നെ എന്‍റെ ഒന്നാം അപ്പീല്‍ നിവേദനത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും എന്‍റെ അപേക്ഷ കൈമാറാന്‍ ഒന്നാം അപ്പീല്‍ തീര്‍പ്പില്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്)

        വിവരാവകാശ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാന്‍ സമുചിത സര്‍ക്കാര്‍ എന്ന നിലയില്‍ ഇന്ത്യന്‍ പാര്‍ലിമെന്‍റിനോ, നിയമ സഭക്കോ മാത്രമേ കഴിയൂ, അത് തന്നെ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം വഴി മാത്രമേ സാധ്യമാകൂ, വകുപ്പ് രണ്ട് പ്രകാരമുള്ള ക്ഷമതയുള്ള അധികാര സ്ഥാനത്തിനും ഇപ്രകാരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാന്‍ അധികാരമുണ്ടെന്നു വിവരാവകാശ നിയമം അനുശാസിക്കുന്നു
    എന്നാല്‍ ഇവിടെ സൂചിപ്പിച്ച മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഒരു സമുചിത സര്‍ക്കാറോ, ക്ഷമതയുള്ള അധികാര സ്ഥാനമോ പുറപെടുവിച്ചതല്ല എന്ന് മാത്രമല്ല ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഗസറ്റ് വിജ്ഞാപനം വഴി വന്നതുമല്ല, അത് കൊണ്ട് തന്നെ ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നിലനില്‍ക്കുകയില്ല


      ചുരുക്കത്തില്‍ വിവരാവകാശ നിയമം 27ഉം 28ഉം വകുപ്പുകള്‍ പ്രകാരം ചട്ടങ്ങള്‍ പുറപ്പെടുവിക്കാനും നിയമം വ്യാഖ്യാനിക്കാനുമുള്ള അധികാരം  സമുചിതസര്‍ക്കാരില്‍/ക്ഷമതയുള്ള അധികാരസ്ഥാനത്തില്‍ മാത്രം  നിക്ഷിപ്തമാണ് 


ഈ സാഹജര്യത്തില്‍ വളരെ പ്രസക്തമായ ചില കാര്യങ്ങള്‍ നാം അറിയേണ്ടതുണ്ട് 

        പൗരന്‍റെ മൗലിക അവകാശമായ വിവരാവകാശ നിയമപ്രകാരമുള്ള കാര്യങ്ങളില്‍  തീരുമാനമെടുക്കുവാനും, ആവിശ്യമുള്ള സാഹജര്യങ്ങളില്‍ നിര്‍ദേശങ്ങളും സ്പഷ്ടീകരണങ്ങളും നല്‍കുവാനും ഭരണഘടന അനുശാസിക്കുന്ന നിയമപരമായി അധികാരമുള്ള ബഹുമാന്യ കേരള സംസ്ഥാന മുഖ്യവിവരാവകാശ കമീഷണര്‍ ശ്രീ.വിന്‍സന്‍ എം പോള്‍ സാറുള്ളപ്പോള്‍, സാറിന്‍റെ അറിവില്ലാതെ അനുമതിയില്ലാതെ വെറുമൊരു സര്‍ക്കാര്‍ സര്‍വന്‍റ് മാത്രമായ കമീഷന്‍ സെക്രട്ടറിക്ക് സ്പഷ്ടീകരണം നല്‍കുവാന്‍ അധികാരമില്ല, അതുകൊണ്ട് തന്നെ പ്രസ്തുത സ്പഷ്ട്ടീകരണം നിലനില്‍ക്കുകയില്ല 

വിവരാവകാശ നിയമ പ്രകാരം എന്തെങ്കിലും കാര്യമോ പരിഷ്കാരങ്ങളോ ഭേദഗതിയോ ഉണ്ടെങ്കില്‍ അതിനു നിയമത്തിലെ വകുപ്പ് 25 പ്രകാരമുള്ള നടപടി ക്രമങ്ങളില്‍ സാധ്യമാണ് എന്നിരിക്കെ അതിനെ ആര് മറികടന്നാലും അത് നിയമ വിരുദ്ധമാണ്
 മാത്രമല്ല കേരള നിയമസഭക്ക് വേണ്ടി പൊതുഭരണവകുപ്പ് ഇറക്കിയ 77000 ഒന്ന്‍ രണ്ട് സര്‍ക്കുലറുകള്‍ മറികടന്ന്‍ വെറുമൊരു സര്‍ക്കാര്‍ സര്‍വന്‍റ് മാത്രമായ കമീഷന്‍ സെക്രട്ടറിക്ക് എങ്ങെനെ നിയമത്തിന് വിരുദ്ധമായ ഒരു സ്പഷ്ടീകരണം നല്‍കുവാന്‍ കഴിയും

വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന

വിവരാവകാശ അപേക്ഷ വിവരാവകാശനിയമം 6(3) പ്രകാരം കൈമാറാന്‍, ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന്‍ സെക്രട്ടറിയുടെ 18/05/2017 തിയ്യതിയിലെ 5395/SIC-G7/2017 നമ്പര്‍ സ്പഷ്ടീകരണവും, ഈ സ്പഷ്ടീകരണത്തിന് ആധാരമാക്കിയ 2-NO.F.10/2/2008-IR Government of India Ministry of Personal.PG. and Pensions Department of Personnel & Training, New Delhi Dated September 24.2010 പ്രകാരവും പൊതുവിവരാവകാശ അധികാരികള്‍ തയ്യാറാകുന്നില്ല എന്നത് വിവരാവകാശനിയമം 6(3) ന്‍റെ വ്യക്തമായ ലംഘനമാകുന്നു, ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാകിയ നിയമങ്ങള്‍ക്കും വകുപ്പുകള്‍ക്കും വിരുദ്ധമായി മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നല്‍കുവാന്‍ ആര്‍ക്കും അധികാരമില്ല

സ്പഷ്ട്ടീകരണത്തിന് ആധാരമാക്കിയ മെമ്മോറണ്ടം സംബന്ധിച്ച് ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസ് സാറും, മെമ്മോറണ്ടം ഇറങ്ങിയ കാലത്ത് തന്നെ ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷനും, വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായതിനാല്‍ അസ്വീകാര്യം എന്ന് വിധി പറഞ്ഞിട്ടുള്ളതാണ് ( ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്‍റെ ഹരജി നമ്പര്‍AP.No.1605(1)/2011/SIC തീര്‍പ്പ്‌ കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്‍കാരിന്‍റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്‍ക്കുകയില്ല എന്ന്‍ വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്,)

  പൗരന്‍റെ മൗലിക അവകാശമായ വിവരാവകാശ നിയമപ്രകാരമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുവാനും, ആവിശ്യമുള്ള സാഹജര്യങ്ങളില്‍ നിര്‍ദേശങ്ങളും സ്പഷ്ടീകരണങ്ങളും നല്‍കുവാനും ഭരണഘടന അനുശാസിക്കുന്ന നിയമപരമായി അധികാരമുള്ള ബഹുമാന്യ കേരള സംസ്ഥാന മുഖ്യവിവരാവകാശ കമീഷണര്‍ ശ്രീ.വിന്‍സന്‍ എം പോള്‍ സാറുള്ളപ്പോള്‍, സാറിന്‍റെ അറിവില്ലാതെ അനുമതിയില്ലാതെ വെറുമൊരു സര്‍ക്കാര്‍ സര്‍വന്‍റ് മാത്രമായ കമീഷന്‍ സെക്രട്ടറിക്ക് സ്പഷ്ടീകരണം നല്‍കുവാന്‍ അധികാരമില്ല, അതുകൊണ്ട് തന്നെ പ്രസ്തുത സ്പഷ്ട്ടീകരണം നിലനില്‍ക്കുകയില്ല
 18/05/2017 തിയ്യതിലെ N5395/SlC-G712017 നമ്പര്‍ വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി ശ്രീ.എന്‍.വിജയകുമാറിന്‍റെ സ്പഷ്ടീകരണം, പഞ്ചായത്ത് ഡയറക്ടര്‍ മുഖാന്തിരം ആവിശ്യപെട്ട എറണാകുളം പഞ്ചായത്ത് അസി.ഡയറക്ടര്‍ തന്നെ എന്‍റെ അപേക്ഷ 6(3) പ്രകാരം ജില്ലയിലെ 82 പൊതുവിവരാവകാശ അധികാരികള്‍കും കൈമാറാന്‍ 23.03.2018 തിയ്യതിയിലെ ഒന്നാംഅപ്പീല്‍ തീര്‍പ്പില്‍ ഉത്തരവ് നമ്പര്‍ പിഎ1-1868/2018 കെ.ഡിസ് ആയി നല്‍കിയതും ഇവിടെ എടുത്ത് പറയേണ്ടതാണ്,

ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പരമോന്നത നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലിമെന്‍റ്, അത് കൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്,

ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005 നമ്മുടെ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസാക്കിയതാണ്, അതുകൊണ്ട് തന്നെ വിവരാവകാശ നിയമം അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്, എന്നു മാത്രമല്ല പാര്‍ലിമെന്‍റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ കൈകടത്തുന്നതും, വിവരാവകാശ നിയമത്തിന് വിരുദ്ധമായ സ്പഷ്ടീകരണങ്ങള്‍ ഉത്തരവുകള്‍, മേമ്മോറാണ്ടങ്ങള്‍ എന്നിവ ഇറക്കുന്നതും അതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതും പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റിന്‍റെ പരമാധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ് വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന ആയതിനാല്‍ ഇന്ത്യാ സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മോമ്മോറാണ്ടാങ്ങളും കമീഷന്‍ സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്പഷ്ടീകരണങ്ങളും ഇറക്കാന്‍ യാതൊരു അധികാരവുമില്ല എന്ന് സാരം

ഇവിടെ സൂചിപ്പിച്ച മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഒരു സമുചിത സര്‍ക്കാറോ, ക്ഷമതയുള്ള അധികാര സ്ഥാനമോ പുറപെടുവിച്ചതല്ല എന്ന് മാത്രമല്ല ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഗസറ്റ് വിജ്ഞാപനം വഴി വന്നതുമല്ല, അത് കൊണ്ട് തന്നെ ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നിലനില്‍ക്കുകയില്ല 


2018, സെപ്റ്റംബർ 8, ശനിയാഴ്‌ച

വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരം നിഷേധിക്കാന്‍ പൊതുവിവരാവകാശ അധികാരികള്‍ ഗവേഷണം നടത്തുന്ന പ്രവണത കൂടി വരുന്നു


അറിയാനുള്ള അവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരം നിഷേധിക്കാന്‍ പൊതുവിവരാവകാശ അധികാരികള്‍ ഗവേഷണം നടത്തുന്ന പ്രവണത കൂടി വരുന്നു
  
വിവരങ്ങള്‍ മൂടി വെക്കുമ്പോള്‍ അഴിമതിയും, നീതി നിഷേധവുമാണ്  മൂടിവെക്കുന്നത്, അത് പുറത്തുകൊണ്ടുവരുവാനുള്ള ശ്രമങ്ങളെയാണ് തടയിടുകയും ചെയ്യുന്നത് , അതുകൊണ്ടാണ് അപ്പീലുകളുടെ ബാഹുല്യമുണ്ടാകുന്നത്, അപ്പീലിന് ശേഷം വിവരങ്ങള്‍ സൗജന്യമായി നല്‍കേണ്ടി വരുമ്പോള്‍ പൊതുവിവരാവകാശ അധികാരികള്‍ മാത്രമാണ് ഇതിന് ഉത്തരവാദികള്‍, അതുകൊണ്ട് തന്നെ  വീഴ്ച വന്ന വിവരാവകാശ അപേക്ഷകളുമായി ബന്ധപെട്ട മുഴുവന്‍ ചിലവുകളും പൊതുവിവരാവകാശ അധികാരിയില്‍ നിന്നും ഈടാക്കുക എന്നതാണ് ഇതിന്‍റെ പരിഹാരം

                പാര്‍ലമെന്‍റിലും കേരളാനിയമസഭയിലും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ലഭിക്കാറുള്ള വിവരങ്ങള്‍ മാത്രമല്ല പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങളും ഏതൊരു പൗരനും അറിയാനുള്ള അവകാശമുണ്ട്‌, ബഹുമാനപെട്ട കേരള ഹൈകോടതിയുടെ "ഇന്ത്യന്‍ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല" എന്ന 2007 (3) KLT 550 നമ്പര്‍ വിധിയുടെയും, വിവരാവകാശനിയമം വകുപ്പ് 8ലെ മേല്‍ പ്രസ്ഥാവനയും ഇത് വ്യക്തമാക്കുന്നു

               ആവിശ്യപെടുന്ന വിവരം പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തില്‍ ലഭ്യമല്ല എങ്കില്‍ അപേക്ഷകള്‍ വിവരാവകാശ നിയമം 6(3) പ്രകാരം കൈമാറുന്നതില്‍ പൊതുവിവരാവകാശ അധികാരികള്‍ വിമുഖത കാണിക്കുന്നുണ്ട്, ഓഫീസ് കാര്യങ്ങള്‍ക്ക് അടക്കം പല ആവിശ്യങ്ങള്‍ക്കും ഇ മെയില്‍ വഴി ബന്ധപ്പെടുന്ന കീഴ്കാര്യാലയങ്ങളിലെ പൊതുവിവരാവകാശ അധികാരികള്‍ക്ക് പോലും അപേക്ഷകള്‍ സ്കാന്‍ ചെയ്ത് കൈമാറുക എന്നത് ഒരു നിസ്സാര കാര്യമായിട്ട് കൂടി അവരതിന് തയ്യാറാകുന്നില്ല (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ഞെക്കുക http://gramodhayam.blogspot.com)

        വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക (വിവരാവകാശ നിയമം വകുപ്പ് നാല്), അപേക്ഷകനെ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് പൊതുവിവരാവകാശ അധിക്കാരിയുടെ ദൗത്യം, വിവരങ്ങള്‍ നിഷേധിക്കുവാന്‍ കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ അഴിമതിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം,  (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ഞെക്കുക http://gramodhayam.blogspot.com) 


          ഒരു പൗരന്‍ വിവരങ്ങള്‍ക്കായി സമീപിച്ചാല്‍/അപേക്ഷ നല്‍കിയാല്‍ പ്രസ്തുത വിവരങ്ങള്‍ എത്രയും പെട്ടന്ന്‍ നല്‍കുന്നതിന് ശ്രമിക്കുക എന്നതാണ് പൊതുഅധികാരിയുടെ/പൊതുവിവരാവകാശ അധികാരിയുടെ കടമ, വിവരാവകാശ നിയമത്തിന്‍റെയും, 77000/C.D.N.5/06/ പൊ.ഭ.വ.30/10/2006 സര്‍കുലറും ഈ വിഷയത്തിലുള്ള വിവരാവകാശ കമ്മീഷന്‍റെയും, ബഹുമാനപെട്ട കേരളഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും ഉത്തരവുകളും അതാണ്‌ അനുശാസിക്കുന്നത്

ഇവിടെ പ്രസക്തമായ ഒരു വിവരാവകാശം ഒന്നാം അപ്പീല്‍ കാണുക




വിവരാവകാശനിയമം2005 19(1) പ്രകാരമുള്ള ഒന്നാംഅപ്പീല്‍
                      തിയ്യതി: 04/09/2018, അങ്ങാടിപ്പുറം


പ്രേഷകന്‍,
                     XXXXXXXXXXXXX
                    അങ്ങാടിപ്പുറം,
                     മലപ്പുറം 679321
സ്വീകര്‍ത്താവ്,
                        ശ്രീ. xxxxxxxxxxxxxxxxxxxxx
                          ഒന്നാം അപ്പീല്‍ അധിക്കാരി & പോലീസ് സൂപ്രണ്ട്
                          എന്‍.ആര്‍.ഐ സെല്‍ (i/c)
                           പോലീസ് ഹെഡ് ക്വാര്‍ട്ടെഴ്സ്,
                           തിരുവനന്തപുരം
സര്‍,
              വിവരാവകാശനിയമം-2005 6(1), 6(3) പ്രകാരം കൂടെ വച്ചിട്ടുള്ള അപേക്ഷയിലെ വിവരങ്ങളും. രേഖകളും ആവശ്യപ്പെട്ടുകൊണ്ട് ബഹുമാന്യ പൊതുവിവരാവകാശ അധിക്കാരി മുന്‍പാകെ 31/07/2018 തിയ്യതിയില്‍ ഒരു വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു
             04/08/2018 തിയ്യതിയിലെ മറുപടിയില്‍ ഞാന്‍ ആവിശ്യപെട്ട വിവരങ്ങള്‍ നല്‍കിയിട്ടില്ല, ഒരു പൊതുഅധികാരിയുടെ പക്കല്‍ ഭൗതിക രൂപത്തില്‍ ലഭ്യമായ വിവരം/രേഖകള്‍ അത് ലഭ്യമായ രൂപത്തില്‍ നല്‍കുവാന്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം നിയമിക്കപെട്ടിട്ടുള്ള അധികാരികള്‍ക്ക് സാധിക്കൂ എന്നും, വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമല്ല എന്നും കാണിച്ചുകൊണ്ട് എന്‍റെ അപേക്ഷ 6(3) പ്രകാരം സ്റ്റേറ്റ് ക്രൈം ബ്യൂറോയിലെ പൊതുവിവരാവകാശ അധികാരിക്ക് കൈമാറി
            തുടര്‍ന്ന്‍ സ്റ്റേറ്റ് ക്രൈം ബ്യൂറോയിലെ പൊതുവിവരാവകാശ അധികാരി 9/8/2018 തിയ്യതിയിലെ മറുപടിയില്‍ സ്റ്റേറ്റ് ക്രൈം ബ്യൂറോ വിവരാവകാശ നിയമ പരിധിക്ക് പുറത്തായാതിനാല്‍ മറുപടി തരാന്‍ നിവാഹമില്ല എന്നു കാണിച്ച്കൊണ്ട് വിവരങ്ങള്‍ നിഷേധിച്ചിരിക്കുന്നു
1.അപേക്ഷകനായ ഞാന്‍ പൊതുതാല്പര്യം മാത്രം മുന്‍നിര്‍ത്തി ആവശ്യപെട്ട വിവരങ്ങള്‍ നല്‍കാതെ തന്‍റെ ഓഫീസിലെ അഴിമതിയും, നീതി നിഷേധവും മൂടിവെക്കാന്‍ ശ്രമിക്കുകയും, അത് പുറത്തുകൊണ്ടുവരുവാനുള്ള എന്‍റെ ശ്രമങ്ങളെ തടയിടുകയും ചെയ്തിരിക്കുന്നു, ആയതിനാല്‍ ഈ അപ്പീല്‍ നല്‍കേണ്ട സാഹജര്യം ബഹുമാന്യ പൊതുവിവരാവകാശ അധികാരി തന്നെ ഉണ്ടാകിയതാണ് ആയതിനാല്‍ ഈ വിവരാവകാശ അപേക്ഷയുമായി ബന്ധപെട്ട എല്ലാ ചിലവുകളും പൊതുവിവരാവകാശ അധികാരിയില്‍ നിന്നും ഈടാക്കേണ്ടതാണ്
2.പൊതുവിവരാവകാശ അധികാരി എന്‍റെ അപേക്ഷ വിവരാവകാശ നിയമ പരിധിക്ക് പുറത്തായ സ്റ്റേറ്റ് ക്രൈം ബ്യൂറോക്ക് കൈമാറിയത് ശരിയായ നടപടിയല്ല
3.പൊതുഅധികാരിയുടെ പക്കല്‍ ഭൗതിക രൂപത്തില്‍ ലഭ്യമായ വിവരം/രേഖകള്‍ മാത്രമല്ല പൊതുഅധികാരിക്ക് പ്രാപ്യമായ വിവരം/രേഖകള്‍ കൂടി വിവരാവകാശ നിയമം 2(f) പറയുന്ന വിവരം എന്ന പരിധിയില്‍ വരുന്നതാണ്, പോലീസ് മേധാവിയുടെ കാര്യാലയത്തിന് പ്രാപ്യമായ വിവരങ്ങള്‍ മാത്രമാണ് ആവിശ്യപെട്ടിട്ടുള്ളത് അതുകൊണ്ട് തന്നെ അപേക്ഷ കൈമാറുന്നതിന് പകരം പ്രാപ്യമായ വിവരം/രേഖകള്‍ എന്ന നിലയില്‍ അത് നല്‍കാന്‍ ശ്രമിക്കുകയാണ് വേണ്ടിയിരുന്നത്,
4.കേരള പോലീസില്‍ ക്രൈമുകള്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമല്ല എന്ന വിവരം വിശ്വസനീയമായ ഒരു വിവരമല്ല, പല കേസുകളിലും നിര്‍ണായകമായ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് ക്രോഡീകരിച്ച് സൂക്ഷിക്കുന്ന വിവരങ്ങളില്‍ നിന്നും ലഭിച്ച വിവരം പത്ര-ദ്രിശ്യ വാര്‍ത്താ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്
5.മാത്രമല്ല കേരളാ നിയമ സഭയില്‍ ഈ വിവരങ്ങള്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ലഭിക്കാറുണ്ട്, അത് കൊണ്ട് തന്നെ ഈ നടപടി ബഹുമാനപെട്ട കേരള ഹൈകോടതിയുടെ "ഇന്ത്യന്‍ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല" എന്ന 2007 (3) KLT 550 നമ്പര്‍ വിധിയുടെയും, വിവരാവകാശനിയമം വകുപ്പ് 8ലെ മേല്‍ പ്രസ്ഥാവനയുടെയും വ്യക്തമായ ലംഘനമാണ്
5.ആവിശ്യപെട്ട വിവരം പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തിന്‍റെ അധികാരപരിധിയില്‍ വരുന്ന ഓഫീസുകളിലെ കാര്യങ്ങളെ കുറിച്ചാണ്, എന്‍റെ അപേക്ഷ വിവരാവകാശ നിയമം 6(3) പ്രകാരം അപേക്ഷ കൈമാറേണ്ടതായിരുന്നു, ഓഫീസ് കാര്യങ്ങള്‍ക്ക് അടക്കം പല ആവിശ്യങ്ങള്‍ക്കും ഇ മെയില്‍ വഴി ബന്ധപ്പെടുന്ന കീഴ്കാര്യാലയങ്ങളിലെ പൊതുവിവരാവകാശ അധികാരികള്‍ക്ക് എന്‍റെ അപേക്ഷ സ്കാന്‍ ചെയ്ത് കൈമാറുക എന്നത് ഒരു നിസ്സാര കാര്യവുമാണ്, വിവരാവകാശ നിയമം 6(3) പ്രകാരം അപേക്ഷ കൈമാറാതിരുന്നതിന് ഒരു കാരണവും കാണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്
6.ആവിശ്യപെട്ട വിവരം പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തിന്‍റെ അധികാരപരിധിയില്‍ വരുന്ന ഓഫീസുകളിലെ കാര്യങ്ങളെ കുറിച്ച് മാത്രമാണ്, എങ്കിലും അകാരണമായി വിവരങ്ങള്‍ നിഷേധിച്ചിരിക്കുന്നു, ലഭ്യമായ വിവരങ്ങള്‍ പോലും നല്‍കിയിട്ടില്ല
7.ഈ അപേക്ഷയില്‍ ആവിശ്യപെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവിശ്യപെട്ട രീതിയില്‍ തന്നെ നല്‍കേണ്ടതായിരുന്നു, അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹു.കേരളാഹൈക്കോടതിയുടെ TREESA IRISH Vs The CPIO [WP(C)No.6532 of 2006] with regard to section 7(9) of RTI act പ്രകാരവും ലഭ്യമായ രീതിയില്‍ നല്‍കേണ്ടതായിരുന്നു
8.വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, അപേക്ഷകനെ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് പൊതുവിവരാവകാശ അധിക്കാരിയുടെ ദൗത്യം, വിവരങ്ങള്‍ നിഷേധിക്കുവാന്‍ കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ അഴിമതിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം,
9.ആകയാല്‍ ഒരു പൗരന്‍ വിവരങ്ങള്‍ക്കായി സമീപിച്ചാല്‍/അപേക്ഷ നല്‍കിയാല്‍ പ്രസ്തുത വിവരങ്ങള്‍ എത്രയും പെട്ടന്ന്‍ നല്‍കുന്നതിന് ശ്രമിക്കുക എന്നതാണ് ഒരു പൊതുഅധികാരിയുടെ/പൊതുവിവരാവകാശ അധികാരിയുടെ കടമ, അതില്‍ ബഹുമാന്യ പൊതുവിവരാവകാശ അധികാരി പരാജയപെട്ടിരിക്കുന്നു
10.ആയതിനാല്‍ ഈ മറുപടി വിവരാവകാശ നിയമത്തിന്‍റെയും, 77000/C.D.N.5/06/ പൊ.ഭ.വ.30/10/2006 സര്‍കുലറിന്‍റെയും, ഈ വിഷയത്തിലുള്ള വിവരാവകാശ കമ്മീഷന്‍റെയും, ബഹുമാനപെട്ട കേരളഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും ഉത്തരവുകളുടെയും ലംഘനമാണ്
11.കൂടാതെ ബഹുമാനപെട്ട കേരള ഹൈകോടതിയുടെ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന 2007 (3) KLT 550 നമ്പര്‍ വിധിയുടെയും, വിവരാവകാശനിയമം 8ലെ മേല്‍പ്രസ്ഥാവനയുടെയും വ്യക്തമായ ലംഘനമാണ്
12.ആയതിനാല്‍ ഈ അപ്പീല്‍ പരിഗണിച്ച് ഞാന്‍ ആവശ്യപെട്ട വിവരങ്ങളും രേഖകളും സൗജന്യമായി അനുവദിച്ചു തരണമെന്നും,
13.ഈ അപ്പീല്‍ വിവരാവകാശ നിയമത്തിലെ 4ല്‍ 1(d) പ്രകാരവും, ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ സിവില്‍ അപ്പീല്‍ SLP No:10483/2007, SLP(C)16466/2009 പ്രകാരവും കാര്യകാരണങ്ങള്‍ വ്യക്തമാക്കുന്ന അപ്പീല്‍ തീര്‍പ്പ്‌ ഉണ്ടാകണമെന്നും
14.വിവരാവകാശ നിയമം ലംഘിച്ച പൊതുവിവരാവകാശ അധികാരിയെ വിവരാവകാശ നിയമത്തിലെ 20(1), 20(2) പ്രകാരം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യണമെന്നും,
15.ഞാന്‍ ആവശ്യപെട്ട രേഖകള്‍ക്കുള്ള ഫീസ്‌ പൊതുവിവരാവകാശ അധികാരിയെയുടെ കയ്യില്‍ നിന്നും ഈടാക്കണമെന്നും
16.പൊതുവിവരാവകാശ അധികാരിക്ക് വിവരാവകാശ നിയമത്തെ കുറിച്ച് പരിശീനം ലഭിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവിശ്യപെടണമെന്നും,
17.വീഴ്ച്ച വരുത്തുന്ന പൊതുവിവരാവകാശ അധികാരികള്‍ക്ക് പരിശീലനം നല്‍കേണ്ടത് വിവരാവകാശ നിയമത്തിന്‍റെ നിലനില്‍പ്പിന് അനിവാര്യമായാതിനാല്‍ നിയമത്തിലെ 19ല്‍(8)(5) പ്രകാരം പൊതുവിവരാവകാശ അധിക്കാരിക്ക് പരിശീലനം നല്‍കണമെന്നും അപേക്ഷിക്കുന്നു


എന്ന്
























നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...