അറിയാനുള്ള പൗരന്‍റെ മൗലികമായ അവകാശം ഭരണ ഘടനയുടെ 19 ആം ആര്‍ട്ടിക്കിളിനോളം സീമയുള്ളതും വിശാലവുമാണ്, ഭരണഘടന നിലവില്‍ വന്നപ്പോള്‍ തന്നെ അറിയാനുള്ള അവകാശം ഭരണഘടനാ അവകാശമായി (Constitutional Right) അംഗീകരിക്കപ്പെട്ടു എന്നാല്‍ ആണ്ടുകൾ കഴിഞ്ഞാലും ഒരു ഭരണഘടനാപരമായ അവകാശം നിയമപരമായ അവകാശമായി (Statutory Right) അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി, അതിലെ ഭരണകൂട മീഡിയയുടെ പങ്ക് അനിഷേധ്യവുമാണ്
ബഹു.കേരള ഹൈകോടതിയുടെ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന 2007 (3) KLT 550 നമ്പര്‍ വിധി വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പിന്‍റെ ഭാഗമായത് പൗരന് അറിയാനുള്ള അവകാശത്തിന്‍റെ വ്യാപ്തിയും വ്യക്തതയും അനാവരണം ചെയ്യുന്നുണ്ട്, പാര്‍ലമെന്‍റോ നിയമസഭയോ ആവിശ്യപെടുന്ന വിവരങ്ങള്‍ തയാറാക്കി നല്‍കല്‍ എപ്രകാരം പൊതുഅധികാരികള്‍ക്ക് ബാധ്യതയുണ്ടോ അപ്രകാരം തന്നെ പൗരന്‍റെ അപേക്ഷകളിലുമുണ്ട്, ഒരു പൊതുഅധികാര സ്ഥാനം അതിന്‍റെ നിവര്‍ത്തിമാര്‍ഗങ്ങളെ വ്യതിചലിപ്പിക്കാത്ത എലാ മാര്‍ഗങ്ങളും പൗരന് വിവരങ്ങള്‍ ലഭ്യമാകാന്‍ സ്വീകരിക്കേണ്ടതാണെന്ന് നിയമത്തിലെ 7(9) വകുപ്പ് പ്രകാരം വ്യവസ്ഥയുമുണ്ട്
വിശാലമായ പൊതു താല്‍പര്യത്തിനു മുന്നില്‍ വിവരങ്ങള്‍ നിഷേധിക്കുന്ന വിവരാവകാശ നിയമം 8,9 മുതലായ വകുപ്പുകള്‍ പോലും പലപ്പോഴും നിഷ്പ്രഭമാണ് എന്നിട്ടും പൗരന്‍റെ അറിയാനുള്ള അവകാശത്തിന്‍ മേലില്‍ കടന്നുകയറി വിവരങ്ങള്‍ നിഷേധിക്കുന്ന പ്രവണത കൂടി വരുന്നു പൗരനു വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കേണ്ട പൊതു അധികാരികള്‍ എങ്ങനെ വിവരങ്ങള്‍ നിഷേധിക്കാമെന്നു ഗവേഷണം നടത്തുന്നു എന്ന്‍ പറയുന്നതില്‍ ഒരു അതിശയോക്തിയുമില്ല, വെറും മുപ്പതോളം വകുപ്പുകള്‍ മാത്രമുള്ള വിവരങ്ങള്‍ ലഭിക്കാന്‍ വളരെ ലളിതമായ വ്യവസ്ഥകളുള്ള വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ ലഭിക്കാതെ പൗരന്മാര്‍ അതിസങ്കീര്‍ണ നിയമ ഭാഷയിലുള്ള സുദീര്‍ഘമായ കോടതി ഉത്തരവുകളെയും മറ്റും ആശ്രയിച്ചിട്ടും രക്ഷയില്ലാതെ വിവരാവകാശ കമ്മീഷനെയും ബഹു.ഹൈകോടതിയെയും ശരണം തേടുന്നതും,
നിയമ നിര്‍മാണ അധിക്കാരമുള്ള ഇന്ത്യന്‍ പാര്‍ലമെന്‍റിനോ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്കുമോ ഭരണ ഘടനയിലെ വ്യവസ്ഥകളെ മറികടക്കാന്‍ കഴിയില്ല എന്നിരിക്കെ ആ ഭരണ ഘടനയിലെ സുപ്രധാനമായ പൗരന്‍റെ അറിയാനുള്ള അവകാശം വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 19(1) ലെ വ്യവസ്ഥകളും അറിയാനുള്ള അവകാശത്തിന് പരിധി കണക്കാകുന്ന ആര്‍ട്ടിക്കിള്‍ 19(2) ലെ വ്യവസ്ഥകളും ഈ വ്യവസ്ഥകള്‍ക്ക് അനുസൃതമായി നിയമ നിര്‍മാണ അധിക്കാരമുള്ള ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ വിവരാവകാശ നിയമവും അതിന്‍റെ ചട്ടങ്ങളും മറികടന്നുകൊണ്ട് ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഉത്തരവുകളും മെമ്മോറാണ്ടങ്ങളും, സ്പഷ്ടീകരണങ്ങലുമിറക്കി അറിയാനുള്ള അവകാശത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടും നിയമം നടപ്പാകുന്നതിലെ അപാകതകള്‍ പരിഹരിക്കേണ്ട ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍ നിയമലംഘകര്‍ക്കെതിരെ കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ടുമാണ് പൊതുജനം അറിയാനുള്ള അവകാശത്തിനായി കോടതി കയറേണ്ടി വരുന്നത്
ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് ശരിയായ സുവ്യക്തമായ വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാകണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005, അറിയാനുള്ള അവകാശം നിയമം മൂലം ഉറപ്പുവരുത്തുക വഴി പൊതുജനങ്ങളുടെ മൗലിക അവകാശങ്ങളാണ് സംരക്ഷിക്കപ്പെടുന്നത് അതുകൊണ്ടാണ് ബഹുമാനപെട്ട കേരള ഹൈകോടതി പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന്‍ 2007(3)KLT550 നമ്പര്‍ വിധിയില്‍ പ്രസ്താവിച്ചിരിക്കുന്നത്, ഇത് കാരണം ഭരണക്രമത്തിലെ സമസ്ഥ മേഘലകളെയും സംബന്ധിച്ച വിവരങ്ങള്‍ സ്വയമത്താകുന്നതിലൂടെ ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി വിലയിരുത്തുവാനും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും ജനങ്ങളെ പ്രാപ്തരാക്കുന്നതുമായ നിയമവും കൂടിയാണ് വിവരാവകാശ നിയമം-2005, വിവരാവകാശ നിയമവും, വിവരാവകാശ പ്രവര്‍ത്തകരും ആരെയും ശത്രുക്കളായികാണുന്നില്ല, വിവരാവകാശ പ്രവര്‍ത്തകര്‍ ജനാതിപത്യ ഭാരതത്തിന്‍റെ സുന്ദരമായ ഭാവിക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിമാന ബോധമുള്ള ഭാരത പൗരന്‍മാരാകുന്നു, ഇത് തന്നെയാണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ആഗ്രഹിച്ചതും വിഭാവനം ചെയ്തതും, ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്ന സര്‍ക്കാരിന്‍റെയും, സര്‍ക്കാര്‍ വകുപ്പുകളുടെയും, ജനസേവകരായ ഉദ്ധ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് ശരിയായ അറിവ് ലഭിക്കുന്നില്ല എങ്കില്‍ ജനാതിപത്യം അര്‍ത്ഥപൂര്‍ണമായി വിനിയോഗിക്കാനുമാവില്ല, വിവരങ്ങള്‍ നിശേധിക്കുന്നത്കാരണം സ്വതന്ത്രവും, യുക്തവുമായ അഭിപ്രായങ്ങളുടെ അഭാവത്തില്‍ ഊഹാപോഹങ്ങളായിരിക്കും സമൂഹത്തില്‍ പ്രചരിക്കുക ഇത് നാട്ടില്‍ അനീതിയും, അക്രമവും, അഴിമതിയും പ്രോത്സാഹിപ്പിക്കുന്നതിനുതുല്യമാകുന്നു, ഒരു രാജ്യം എന്നാല്‍ അവിടുത്തെ പൗരജനങ്ങളാകുന്നു, അവരാണ് പരമാധികാരികള്‍ അതുകൊണ്ട് തന്നെ പൗരന്‍റെ അറിയാനുള്ള അവകാശ പ്രവര്‍ത്തനങ്ങളെ, വിവരങ്ങളും, രേഖകളും, നേടുന്നതിന്നെ നിരുല്‍സാഹപ്പെടുത്തുന്നതും, വിവരങ്ങള്‍ നിഷേധിക്കുന്നതും രാജ്യദ്രോഹം തന്നെയാണ് എന്നതില്‍ സംശയിക്കേണ്ടതില്ല, ഒരു പൊതുവിവരാവകാശ അധികാരി യഥാര്‍ത്തത്തില്‍ നിര്‍വഹിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മൂല്യമുള്ള മഹത്തായ ധര്‍മമാകുന്നു അത് പോലെ തന്നെ അക്രമസമര മാര്‍ഗങ്ങള്‍ വെടിഞ്ഞ് വിവരാവകാശ പ്രവര്‍ത്തകനും നിര്‍വഹിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മൂല്യമുള്ള മഹത്തായ ധര്‍മമാകുന്നു"