2024, ജനുവരി 27, ശനിയാഴ്‌ച

റേഷൻ അരിയിലെ മറിമായം

         കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം, എന്നാൽ പരാമർശിത ശാസ്ത്രീയ നേട്ടത്തിൻറെ ഭാഗമായ ഉന്നത ഗുണനിലവാരമുള്ള കാർഷിക ഉത്പന്നങ്ങൾ പൊതു വിപണിയിൽ നമുക്ക് ന്യായ വിലയിൽ ലഭ്യമാണോ എന്ന ചോദ്യത്തിനുള്ള വ്യകതവും സ്പഷ്ടവുമായ ഉത്തരമാണ് സർക്കാർ പൊതുവിതരണ കേന്ദ്രങ്ങൾ വഴി ലഭിക്കുന്ന റേഷൻ അരി,


 കാഴ്ചയിൽ ആകർഷണീയമായതും മുഴുത്തതും ഭഷ്യ ഗുണ നിലവാരവുമുള്ളതുമായ വിവിധ ഇനം അരികളുടെ അത്യുല്പ്പാദന ശേഷിയുള്ള നെൽ വിത്തിനങ്ങൾ ശാസ്ത്രീയമായി വികസിപ്പിക്കുകയും കേന്ദ്ര സംസ്ഥാന കൃഷി വകുപ്പുകൾ പ്രാദേശിക കൃഷി ഓഫീസർമാർ മുഖേന വിതരണം ചെയ്യുകയും, ഈ വിത്തിനങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് മാത്രം സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും നൽകുകയും ചെയ്യുമ്പോൾ 


   അത്യുല്പ്പാദന ശേഷിയുള്ള നെൽ വിത്തിനങ്ങളുടെ ഉത്പാദന ക്ഷമതയും കളകളെയും ശത്രു പ്രാണികളെയും ചെറുക്കാനുള്ള ഉയർന്ന ശേഷി കാരണമായി കുറഞ്ഞ കള/കീട നാശിനിയുടെ ഉപയോഗവും കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനുള്ള മികച്ച ശേഷിയും, ശാസ്ത്രീയമായ വളപ്രയോഗം മതി എന്നതിനാൽ കുറഞ്ഞ അളവിലുള്ള വളങ്ങളും, മിതമായ  കൂലി ചെലവും, അത്യുല്പ്പാദന ശേഷിയുള്ള നെൽ വിത്തിനങ്ങളുടെ കൃഷി കർഷകന് ലാഭകരമായതിനാൽ മറ്റ് നെൽ വിത്തിനങ്ങൾ കർഷകൻ തിരഞ്ഞെടുക്കില്ല    


  രാജ്യ വ്യാപകമായി കേന്ദ്ര സംസ്ഥാന കൃഷി വകുപ്പുകൾ പ്രാദേശിക കൃഷി ഓഫീസർമാർ മുഖേന വിതരണം ചെയ്യുന്ന  അത്യുല്പ്പാദന ശേഷിയുള്ള നെൽ വിത്തിനങ്ങളുടെ കൃഷിയിലൂടെ കർഷകൻ ഉൽപാദിപ്പിക്കുന്ന അരി പ്രാദേശിക കൃഷി ഓഫീസർമാർ മുഖേന സിവിൽസപ്ലൈസ് അല്ലെങ്കിൽ അതാത് സംസഥാനങ്ങളിലെ ബന്ധപ്പെട്ട ഏജന്സികൾ സംഭരിച്ച് മില്ലുകളിൽ എത്തിച്ച് അരിയാക്കി റേഷൻ കടകൾ ഉൾപ്പെടെയുള്ള പൊതു വിതരണ കേന്ദ്രങ്ങളിലൂടെ സബ്‌സീഡി നൽകി ന്യായ വിലക്ക് പൊതു ജനത്തിന് വിൽക്കുന്നു അത് വഴി വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നു എന്നാണ് പറയുന്നത് 


     എന്നാൽ പൊതു വിതരണ കേന്ദ്രങ്ങളിലൂടെ സബ്‌സീഡി നൽകി ന്യായ വിലക്ക് പൊതു ജനത്തിന് വിൽക്കുന്ന അരികളിൽ മേൽ സൂചിപ്പിച്ച അത്യുല്പ്പാദന ശേഷിയുള്ള നെൽ വിത്തിനങ്ങളുടെ അരികൾ കാണുന്നുണ്ടോ  (സമാനമായ അരികൾ തമിഴ്‌നാട്, ഒഡിഷ മില്ലുകളുടെ വിലാസങ്ങളിൽ തനി മലയാളി ബ്രാൻഡുകളിൽ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട് എന്നാൽ അവയിൽ പല ചാക്കുകളിലും കാണുന്ന ഫോൺ നമ്പറും വിലാസവും പരിശോധിച്ചാൽ നമ്മുടെ അരികൾ എവിടെ പോകുന്നു എന്നതിന് ഉത്തരം കിട്ടുമോ എന്ന് പരിശോധിക്കേണ്ടതുണ്ട് 


നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

സേവനാവകാശ നിയമം

സേവനാവകാശ നിയമം (Right to Service Act)  സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകു...