2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

വിവരാവകാശ നിയമം 2005 പ്രകാരം ചോദ്യങ്ങള്‍ക്കും, ചോദ്യാവലിക്കും ലഭ്യമായ വിവരമാണെങ്കില്‍ നല്‍കണം

വിവരാവകാശ നിയമം 2005 പ്രകാരം  ചോദ്യങ്ങള്‍ക്കും, ചോദ്യാവലിക്കും ലഭ്യമായ വിവരമാണെങ്കില്‍ നല്‍കണം  

ആവിശ്യപെടുന്ന വിവരങ്ങള്‍ ചോദ്യങ്ങളും, ചോദ്യാവലികളുമാണെന്ന കാരണം കാണിച്ചുകൊണ്ട് വിവരങ്ങള്‍ നിഷേധിക്കാറുണ്ട് എന്നാല്‍ വിവരങ്ങള്‍ അറിയാന്‍ നേരിട്ട് ചോദ്യം ചോദിക്കാം എന്ന് ബഹുമാനപെട്ട വിവരാവകാശ കമീഷന്‍ തന്നെ വ്യക്തമാക്കിയതാണ്, ഹര്‍ജി നമ്പര്‍ AP.No.1084(1)/2012SIC തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.6687/SIC-Gen4/2012 പ്രകാരം ബഹു.മുഖ്യവിവരാവകാശ കമ്മീഷണര്‍ ഡോ:സിബി മാത്യുസ് തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല എന്ന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തീരുമാനമെടുത്തിട്ടില്ല എന്ന്‍ സംശയാതീതമായി പ്രസ്താവിച്ചിരിക്കുന്നു,          
      മറ്റെരവസരത്തില്‍ ചോദ്യാവലിക്ക് മറുപടി ആവിശ്യപെടുക വിശദീകരണങ്ങള്‍ തേടുക എന്നത് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരില്ല എന്ന കാരണത്താല്‍ എനിക്ക് വിവരങ്ങള്‍ നിഷേധിച്ചപ്പോള്‍ എന്‍റെ പരാതിയില്‍ പൊതുവിവരാവകാശ അധികാരി, സബ്റജിസ്ട്രാര്‍ പെരിന്തല്‍മണ്ണക്ക് പതിനായിരം രൂപ പിഴചുമത്തിയ ഉത്തരവിലും ഹര്‍ജി നമ്പര്‍ CP.No.781(1)/SIC/2014 തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.10596/SIC-Gen4/2014 പ്രകാരം  ഈകാര്യം ബഹു.മുഖ്യവിവരാവകാശ കമ്മീഷണര്‍ ഡോ:സിബി മാത്യുസ് വ്യക്തമാകിയിട്ടുണ്ട്  
       ഇനി ചോദ്യാവലികള്‍ നല്‍കിയാല്‍, വിശദീകരണങ്ങള്‍  ആവിശ്യപെട്ടാല്‍ തന്നെ അതുപൂര്‍ണമായും നിഷേധിക്കുവാന്‍ കഴിയുകയില്ല  മേല്‍പരാമര്‍ശിച്ച പൊതുവിവരാവകാശ അധികാരി, സബ്റജിസ്ട്രാര്‍ പെരിന്തല്‍മണ്ണ വിവരങ്ങള്‍ നിഷേധിക്കുവാന്‍ ആധാരമാക്കിയ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് തന്നെ തെളിവ്, ഹര്‍ജി നമ്പര്‍ AP.No.1210(2)/2008/SIC തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11493/SIC-Gen2/2008 പ്രകാരം ബഹു.മുഖ്യവിവരാവകാശ കമ്മീഷണര്‍ ശ്രീ. പാലാട്ട് മോഹന്‍ദാസ്, ബഹു.സ്റ്റേറ്റ്വിവരാവകാശ കമ്മീഷണര്‍ ശ്രീ.വി.വി ഗിരി എന്നിവരുടെ ഈ ഉത്തരവ്,
 ചോദ്യാവലികള്‍ നല്‍കിയാല്‍, വിശദീകരണങ്ങള്‍ ആവിശ്യപെട്ടാല്‍ തന്നെ അതുപൂര്‍ണമായും നിഷേധിക്കുവാന്‍ കഴിയുകയില്ല PDF പകര്‍പ്പ്, 
  പ്രസ്തുത ഉത്തരവ് ചോദ്യാവലികള്‍, വിശദീകരണങ്ങള്‍ എന്നിവയുമായി ബന്ധപെട്ട എല്ലാ വിവരങ്ങളും രേഖകളും പരിശോധിക്കുന്നതിനും, പകര്‍പ്പ് എടുക്കുന്നതിനുംമുള്ള അവസരത്തെ ഉറപ്പുനല്‍കുന്നു, ലഭ്യമായ ഒരു വിവരവും, രേഖയും ഒരു പൊതുവിവരാവകാശ അധികാരിക്കും ഒരിക്കലും നിഷേധിക്കാന്‍ പറ്റുകയില്ല, അതുകൊണ്ട് തന്നെയാണ് ബഹുമാനപെട്ട കേരള ഹൈകോടതി പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന്‍ 2007(3)KLT550 നമ്പര്‍ വിധിയില്‍ പ്രസ്താവിച്ചിരിക്കുന്നത്,

എന്‍റെ ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ട് ബഹു.കമ്മീഷന്‍ നല്‍കിയ ഉത്തരവ് PDF പകര്‍പ്പ് 

ഈ ഉത്തരവിനെതിരെ  പൊതുവിവരാവകാശ അധികാരി, സബ്റജിസ്ട്രാര്‍ പെരിന്തല്‍മണ്ണ ബഹു.കേരള ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു എന്നാല്‍ ഹൈകോടതിയും ഇത് അംഗീകരിച്ചില്ല

ബഹു.കേരള ഹൈകോടതിയുടെ ഉത്തരവിന്‍റെ PDF പകര്‍പ്പ്  



അഭിപ്രായങ്ങളൊന്നുമില്ല:

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...