ലഭ്യമായ ആധുനിക ടെക്നോളജികളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാം
Right Information Act 2(j)(iv) invokes Section 2(j) (iv) of the Right Information Act to allow use of camera to take photos of documents
“‘The standard
method of photocopying is not the only available procedure
for taking out copies of documents. Several libraries and archives do regularly create copies of their precious documents
(which may not be in a condition to be photocopied through
commonly available machines) by using technologically
sophisticated instruments. It should be possible to
explore alternative technological solutions for
photocopying delicate documents, such as using static cameras
and other similar instruments to take snaps of the pages”
രേഖകളുടെ പകര്‍പ്പുകള്‍ ആവിശ്യപെട്ടുകൊണ്ട് വിവരാവകാശ
നിയമ പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷക്കുള്ള മറുപടികളില്‍ സാധാരണയായി കാണുന്ന മറുപടിയാണ്
കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു പോകുന്ന അവസ്ഥയില്‍ ആയതിനാല്‍ പകര്‍പ്പ് (PHOTO COPY)
എടുക്കാന്‍ പറ്റാത്ത സാഹജര്യമാണ് അല്ലെങ്കില്‍ പകര്‍പ്പെടുക്കുന്നത് രേഖകളുടെ സുരക്ഷിതത്വത്തെ
ബാധിക്കും എന്നെല്ലാം കാണിച്ചുകൊണ്ട് വിവരങ്ങള്‍ നിഷേധിക്കുന്നത്, എന്നാല്‍ മുകളിലെ
ലിങ്കില്‍ കാണുന്ന ഉത്തരവ് അപേക്ഷകന് ഏതൊരു സാഹജര്യത്തിലും വിവരം നല്‍കാന്‍ പൊതുഅധികാരികളെ
ചുമതലപ്പെടുത്തുന്നുണ്ട്, ബഹു.സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അപ്പീല്‍ വാദിയുടെ ആവിശ്യപ്രകാരമല്ല
ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ അനുമതി നല്‍കിയത് എന്ന വസ്തുത അറിയാനുള്ള പൗരജനത്തിന്‍റെ
അവകാശത്തിന്‍റെ പ്രാധാന്യമാണ് വെളിപ്പെടുത്തുന്നത്
സെന്‍ട്രല്‍ പബ്ലിക് റെക്കോര്‍ഡ് ആക്റ്റ് (കേന്ദ്ര പൊതുരേഖാ നിയമം) PDF കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സെന്‍ട്രല്‍ പബ്ലിക് റെക്കോര്‍ഡ് ആക്റ്റ് (കേന്ദ്ര പൊതുരേഖാ നിയമം) അനുസരിച്ച് പൊതുഅധികാരി/പൊതുഅധികാരസ്ഥാനം, പബ്ലിക് റെക്കോര്‍ഡ് ഓഫീസര്‍/കസ്റ്റോഡിയന്‍ എന്നനിലയില്‍ വിവരങ്ങളും, രേഖകളും ക്രമീകരിച്ച് സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട് അത് പോലെ തന്നെ നഷ്ട്ടപ്പെട്ടതോ, നശിച്ചു പോയതോ, നശിപ്പിച്ചു കളഞ്ഞതോ ആയ ലഭ്യമല്ലാത്ത വിവരങ്ങളെ കുറിച്ച് തരം തിരിച്ച സ്റേറ്റ്മെന്‍റ് പ്രസിദ്ധീകരിക്കേണ്ടതും അവരുടെ മാത്രം ബാധ്യതയാകുന്നു,
ഇനി ആവിശ്യമുള്ള രേഖകള്‍, വിവരങ്ങള്‍ എന്നിവ വേണമെങ്കില്‍ അതിന്‍റെ പ്രാധാന്യം അനുസരിച്ച് പുനര്‍നിര്‍മിക്കേണ്ടതും അവരുടെ നിയമപരമായ ബാധ്യതയാകുന്നു,
രേഖകളും, വിവരങ്ങളും നഷ്ട്ടപെട്ടത് കൊണ്ട് (Missing File) നല്‍കാന്‍ കഴിയില്ല എന്നത് വിവരം നല്‍കാതിരിക്കുന്നതിനുള്ള കാരണമായി
പറയാവതല്ല അത്
3. ബഹു. ഡല്‍ഹി
ഹൈകോടതിയുടെ ഉത്തരവ് നമ്പര്‍ W.P.(C) 3660/2012 Dated.13.09.2013 (in respect of
RTI Act-2005),
4. ബഹു. കേന്ദ്ര
വിവരാവകാശ കമ്മീഷന്‍റെ ഉത്തവ് നമ്പര്‍ CIC/DS/A/2013/001788-SA Dated 29/0/2014,
5. കേരള സംസ്ഥാന
വിവരാവകാശ കമീഷന്‍ സെക്രട്ടറിയുടെ കത്ത് നമ്പര്‍ 16609/G8-Admn/14SIC
Dated 28/10/2014 എന്നീ ഉത്തരവുകളുടെ വ്യക്തമായ ലംഘനവും
കോടതിയലക്ഷ്യവും കൂടിയാകുന്നു,
പൊതുരേഖകള്‍ ലഭ്യമല്ല, അകാരണമായി നല്‍കാന്‍ കഴിയില്ല
എന്ന് മറുപടി നല്‍കുന്നത് അത് നഷട്ടപെട്ടത് കൊണ്ടാണ് എന്ന്‍ വ്യക്തമാണ് ഇത്
പബ്ലിക് റെക്കോര്‍ഡ് ആക്റ്റ് അനുസരിച്ച് എഴു വര്‍ഷം മുതല്‍ പത്ത് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാകുന്നു
മാത്രമല്ല സെക്ഷന്‍ IPC201 അനുസരിച്ച് ഈ നിയമലംഘനങ്ങള്‍
അഞ്ചു വര്‍ഷം വരെ തടവോ, പത്തായിരം രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുന്നു
മേലുദ്യോഗസ്ഥരായ അപ്പീല്‍അധികാരികളുടെ
അധികാരപരിധിയിലുള്ള പൊതുഅധികാരസ്ഥാനത്ത് മേല്‍സൂചിപ്പിച്ച നിയമങ്ങളുടെയും നിര്‍ദേശങ്ങളുടെയും കോടതി ഉത്തരവിന്‍റെയും
ലംഘനം മൂലം നിയമ ലഘനവും കോടതിയലക്ഷ്യവും സംഭവിക്കുകയാണ് എങ്കില്‍ മേലധികാരി എന്ന നിലയില്‍ നിയമ നടപടികള്‍
സ്വീകരിക്കല്‍ അവരുടെ വീഴ്ച വരുത്താന്‍ പാടില്ലാത്ത ചുമതല കൂടിയാകുന്നു