വ്യക്തിയുടെ സ്വകാര്യ വിവരങ്ങളും ബഹു.സുപ്രീം കോടതി വിധിയിലെ വ്യവസ്ഥക്ക്
വിധേയമായി വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന വിവരമാണ്
വ്യക്തിപരമായ
വിവരങ്ങളാണ്, പൊതുതാല്‍പര്യമില്ല, മൂന്നാം കക്ഷി വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല,
കേസില്‍ കക്ഷിയല്ലാത്തത് കൊണ്ട് നല്‍കാന്‍ കഴിയില്ല കാരണം ബഹു.സുപ്രീംകോടതി യുടെ
2012 ലെ SPCL(C)No.27734 പ്രകാരം വിവരാവകാശ നിയമത്തിലെ 8(1)(j) പ്രകാരമുള്ള
വ്യക്തിപരമായ സ്വകാര്യ വിവരങ്ങളാണ്
ബഹു.സുപ്രീംകോടതി
യുടെ 2012 ലെ SPCL(C)No.27734 വിധിയുടെ PDF പകര്‍പ്പ്
പൊതുവേ വ്യക്തി താല്‍പര്യങ്ങള്‍ക്കപ്പുറം
വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കപെടുന്നത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തി കേരളാ
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഴിമതിയും സ്വജനപക്ഷപാതവും വരവില്‍ കവിഞ്ഞ സ്വത്ത്
സംഭാധനവും മറ്റു നിയമ ലംഘനങ്ങളും പുറത്തുകൊണ്ട് വരിക എന്ന സദുദേശത്തോടെയാണ്,
അപേക്ഷകളിലും അപ്പീലുകളിലും അത് വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ടാകും എന്ന്
മാത്രമല്ല പലപ്പോഴും അപേക്ഷന്‍ അതില്‍ ഇരയുമായിരിക്കും എന്നിട്ടും വിവരങ്ങള്‍
നിഷേധിക്കുന്നത് നിയമത്തിനെതിരായ വ്യാഖ്യാനമാണ്
വിവരാവകാശ നിയമം 6(2) വകുപ്പ് അപേക്ഷകന്‍
വിവരം ആവിശ്യപെടുന്നതിന്‍റെ കാരണം വെളിപെടുത്തണമെന്നോ അപേക്ഷകന്‍റെ കൂടുതല്‍
വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നോ നിയമത്തില്‍ വ്യവസ്ഥയില്ല, എങ്കിലും അപേക്ഷകന്‍
ഉദ്യോഗസ്ഥനുമായി കേസുകളും മറ്റുമുള്ള വ്യക്തി വിരോധവും വിവരം ലഭിക്കുന്നതിനെ
സാരമായി ബാധിക്കുന്ന ഒരു സംഗതിയാണ്
മുകളില്‍ പരാമര്‍ശിച്ച
ബഹു.സുപ്രീംകോടതിയുടെ ഉത്തരവ് റീജിയണല്‍ പ്രോവിടന്റ്റ് ഫണ്ട് കമ്മീഷണര്‍ ഓഫീസിലെ
ഉദ്യോഗസ്ഥനായിരുന്ന ശ്രീ.എ.ബി.ലൂട്ട എന്നയാളെ കുറിച്ച് ഗിരീഷ് രാമചന്ദ്രദേശ
പാണ്ടേ എന്ന അപേക്ഷകന്‍ ആവിശ്യപെട്ട വ്യക്തിവിവരങ്ങളെ കുറിച്ചാണ്, അതില്‍
ഉദ്യോഗസ്ഥനായ ശ്രീ.എ.ബി.ലൂട്ട വാങ്ങിയ ശമ്പള വിവരങ്ങളും നിയമ ഉത്തരവും ടിയാനെതിരെ
മേലുദ്യോഗസ്ഥര്‍ പുറപെടുവിച്ച് ഷോകോസ് നോട്ടീസുകളും മെമ്മോകളും ആസ്തിബാധ്യതകളെയും
സ്ഥാവരജംഗമ വസ്തുക്കളെയും സംബധിച്ച വിവരങ്ങളും ഉള്‍പെടുന്നുണ്ട്, നിയമ ഉത്തരവ്
സംബന്ധിച്ച വിവരങ്ങള്‍ മാത്രം അനുവദിക്കുയും മറ്റു വിവരങ്ങള്‍ നിഷേധിച്ചുകൊണ്ടും കേന്ദ്ര
വിവരാവകാശ കമീഷന്‍ നല്‍കിയ ഉത്തരവിന് എതിരെയാണ് അപേക്ഷകന്‍ ഹൈകോടതിയെ
സമീപിക്കുന്നത്, എന്നാല്‍ ഹൈകോടതിയും ഹര്‍ജി നിരസിച്ച സാഹജര്യത്തിലാണ് അപേക്ഷകന്‍
ബഹു.സുപ്രീംകോടതിയില്‍ എസ്.എല്‍.പി സമര്‍പ്പിച്ചത്
തുടര്‍ന്നുണ്ടായ ബഹു.സുപ്രീംകോടതിയുടെ
ഉത്തരവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ആസ്തിബാധ്യതകള്‍
പോലുള്ള സ്വകാര്യ വ്യക്തി വിവരങ്ങള്‍ വിവരാവകാശ നിയമം 8(1)(j) പ്രകാരം വ്യക്തിഗത
വിവരങ്ങളില്‍ ഉള്‍പെട്ടതിനാല്‍ അതിന്‍റെ വെളിപ്പെടുത്തല്‍ പൊതുതാല്‍പര്യവുമായോ
പൊതുകാര്യങ്ങളുമായോ യാതൊരു ബന്ധവും ഇല്ലാത്തിടത്തോളവും വ്യക്തിയുടെ സ്വകാര്യതയെ
അനാവശ്യമായി ബാധിക്കും എന്നുള്ള പക്ഷം വെളിപ്പെടുത്തേണ്ടതില്ല എന്ന് തന്നെയാണ്
വ്യവസ്ഥ ചെയ്യുന്നത് എന്ന് വ്യക്തമാക്കുകയുണ്ടായി,
എന്നാല്‍ ഇവിടെ വ്യക്തിഗത വിവരങ്ങള്‍ ഒരു
കാരണവശാലും വെളിപ്പെടുത്തരുത് എന്ന് ബഹു.സുപ്രീംകോടതിയുടെ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടില്ല
മറിച്ച് ബന്ധപെട്ട അധികാരികള്‍ക്ക് പൊതുജനതാല്‍പര്യ പ്രകാരം വിവരങ്ങള്‍
വെളിപ്പെടുത്തുന്നതിന് ന്യായീകരണമുണ്ട് എന്ന് ബോധ്യപെടുന്നതായാല്‍ വിവരങ്ങള്‍
വെളിപെടുത്തുന്നതിന് നിര്‍ദേശം നല്‍കാം എന്നും മറ്റെല്ലാ സാഹജര്യങ്ങളിലും ഇത്തരം
വിവരങ്ങള്‍ ലഭിക്കണമെന്ന് അപേക്ഷകര്‍ക്ക് ആവിശ്യപെടാന്‍ ആകില്ല എന്നുമാണ് മേല്‍
വിധിയില്‍ പതിനാലാം നമ്പരായി നിര്‍ദേശിച്ചിട്ടുള്ളത്
ഈ ഉത്തരവിന്‍റെ വെളിച്ചത്തില്‍ സര്‍ക്കാര്‍
മുന്‍പാകെ സമര്‍പ്പിക്കപെട്ട സ്ഥാവരജംഗമ വസ്തുക്കള്‍/മൂന്നാം കക്ഷി വിവരങ്ങള്‍
വെളിപെടുത്തുന്നതില്‍ വിവരാവകാശ നിയമം 11(1)(2) വകുപ്പ് പ്രകാരം നോട്ടീസ് നല്‍കി
അതിനുള്ള മറുപടിയും കൂടി പരിഗണിച്ചതിന് ശേഷം വ്യക്തിഗത വിവരങ്ങള്‍
വെളിപെടുത്തുന്നതിന്‍റെ പൊതുജനതാല്‍പര്യം മുന്നിട്ടുനില്‍ക്കുന്നുവെന്ന് വിവരാവകാശ
നിയമ പ്രകാരമുള്ള പൊതുഅധികാരിക്ക് ബോധ്യപെടുന്ന പക്ഷം പ്രസ്തുത വിവരങ്ങള്‍ അപേക്ഷകന്
നല്‍കേണ്ടതാണ് എന്ന് മാത്രമല്ല വിവരങ്ങള്‍ നിരസിക്കുന്ന സാഹജര്യത്തില്‍ അതിന്‍റെ
വ്യക്തമായ കാരണം കൂടി ബോധ്യമാകുന്ന രീതിയില്‍ അപേക്ഷനെ അറിയിക്കേണ്ടതാണ്
ചുരുക്കത്തില്‍ പൊതുജനത്തിന്‍റെ നികുതിപണം
പറ്റി പൊതുഅധികാര സ്ഥാനങ്ങളിലിരിക്കുന്ന അധിക്കാരികള്‍ നടത്തുന്ന ഇടപാടുകളില്‍ അത്
വ്യക്തിപരമായതായാലും ഔദ്യോഗികമായാലും പൊതുജനത്തിന് സംശയമുണ്ടായാല്‍ ആ വിഷയങ്ങള്‍
സൂചിപ്പിച്ചുകൊണ്ടുള്ള വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരങ്ങള്‍
അഴിമതിയും സ്വജനപക്ഷപാതവും വരവില്‍ കവിഞ്ഞ സ്വത്ത് സംഭാധനവും മറ്റു നിയമ ലംഘനങ്ങളും
മുന്‍നിര്‍ത്തി പൊതുജന താല്‍പര്യം പരിഗണിച്ച് വിവരങ്ങള്‍ വെളിപെടുത്തണം എന്ന്
തന്നെയാണ് ബഹു.സുപ്രീംകോടതി വിധിച്ചിരിക്കുന്നത്
1 അഭിപ്രായം:
വളരെയധികം ഉപകാരപ്രദം. നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ