https://fb.watch/mz7nQTdvnv/ കാണുക
ബഹു.മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മുൻപാകെ പൊതു താല്പര്യാർത്ഥം സമർപ്പിക്കുന്ന അപേക്ഷ,
പൗരജനത്തിന്‍റെ ജീവനെയും സ്വാതന്ത്ര്യത്തെയും സ്വത്തിനെയും ഹാനികരമായി നേരിട്ട് ബാധിക്കുന്ന വിഷയത്തിലുള്ള ഈ അപേക്ഷ ക്രമം തെറ്റിച്ച് അടിയന്തിരമായി പരിഗണിക്കണമെന്ന് പ്രത്യേഗമായി അപേക്ഷിക്കുന്നു
മയക്കുമരുന്ന് ഉപയോഗം എത്ര ചെറിയ അളവിലാണ് എങ്കിലും മനുഷ്യന്റെ സാമൂഹിക സാമ്പത്തിക ജീവിതത്തെ വളരെയധികം ഹാനികരമായി ബാധിക്കുന്ന ഒരു വിഷയമാണ് അത്ര മാരകമല്ലാത്ത ചെറിയ അളവിലുള്ള ലഹരി ഉപയോഗം തുടങ്ങുന്ന വ്യക്തി പിന്നീട് അതിൻറെ മാസ്മരികമായ ലോകത്തെ കൂടുതൽ അടുത്തറിയുന്നതിന് വേണ്ടി കൂടുതൽ ലഹരിയുള്ള വസ്തുക്കളെ ആശ്രയിച്ചു തുടങ്ങുന്നു. അത് വഴി മാനുഷിക മൂല്യങ്ങളെയും സ്വഭാവങ്ങളെയും വിട്ട് മൃഗത്തേക്കാളും അധമനായി തീരുന്നു
ഹാൻസ്, പാൻപരാഗ്, ബാഗ് പോലെ നിരോധിക്കപ്പെട്ടിട്ടും സുലഭമായി നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഏതൊരു ചവറ്റുകുട്ടയിൽ നോക്കിയാലും കാലി പാക്കറ്റുകൾ കാണാവുന്ന താരതമ്യേന ഗുരുതര കുറ്റകൃത്യമായി കണക്കാക്കാത്ത ഈ ഇനത്തിൽപ്പെട്ട മയക്കുമരുന്നുകളാണ് ഇന്ന് കുട്ടികൾ അടക്കമുള്ള സമൂഹം മയക്കുമരുന്ന് ഉപയോഗത്തിന് തുടക്കം കുറിക്കുന്നത് ഇങ്ങനെ തുടക്കം കുറിക്കുന്ന അല്ലെങ്കിൽ ഇതുപോലുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചുവരുന്ന ഒരു സമൂഹത്തിന് അവയുടെ ലഹരി പോരാതെ വരുമ്പോൾ സ്വാഭാവികമായിട്ടും അതിൻറെ ഉപയോഗം ഉപഭോഗം കുറയുകയും പ്രസ്തുത കമ്പനി, നിർമ്മാതാവ് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനു വേണ്ടി അതിൽ മാരകമായ രാസവസ്തുക്കൾ ഒക്കെ ചേർത്ത് കൂടുതൽ ആകർഷണീയമാക്കും കൂടുതൽ വൈവിധ്യമാർന്ന ലഹരിവസ്തു ആക്കാൻ ശ്രമിക്കും എന്നതിൽ സംശയമില്ല
അതുകൊണ്ടുതന്നെ ഇന്ന് വിപണിയിൽ ലഭ്യമായ മേൽ പരാമർശിച്ച പുകയില വിഭാഗത്തിൽപ്പെട്ട മയക്കുമരുന്നുകളിലെല്ലാം രാസലഹരി പദാർത്ഥങ്ങൾ ചേരുവയായി വന്നിട്ടുണ്ട് എന്ന് ന്യായമായിട്ടും സംശയിക്കുന്നു കാരണം ഈ വസ്തുക്കൾ സാധാരണ ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത ഒരാൾ പരിശോധിക്കുകയാണെങ്കിൽ അതിന്റെ പാക്കിൽ രേഖപ്പെടുത്തിയത് പോലെ പുകയില എന്ന വസ്തുവിന്റെ ഗന്ധമോ രുചിയോ അല്ല അനുഭവപ്പെടുന്നത് മറിച്ച് ഒരു രാസവസ്തു നാവിൽ തട്ടിയാലുള്ള അനുഭവമാണ് കാണാൻ കഴിയുന്നത് അതുകൊണ്ടുതന്നെ ഈ ഇനത്തിൽപ്പെട്ട എല്ലാ ലഹരി വസ്തുക്കളും രാസ പരിശോധന നടത്തി അതിലടങ്ങിയിരിക്കുന്ന പുകയിലെ ഇതര ലഹരി വസ്തുക്കളുടെ സ്വഭാവം അനുസരിച്ചുള്ള കേസുകൾ എടുക്കേണ്ടതും ഇവ വിതരണം ചെയ്യുന്ന ആളുകൾക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കേണ്ടതും ശാശ്വതമായി നിരോധിക്കുന്നതിന് വേണ്ട ഗൗരവകരമായ നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്
ആയതിനാൽ എത്രയും പെട്ടെന്ന് മേൽ പരാമർശിച്ച പുകയില വിഭാഗത്തിൽ പെടുന്നതും നമ്മുടെ നാട്ടിൽ വ്യാപകമായി പ്രചാരത്തിലുള്ളതുമായ എല്ലാ ലഹരി വസ്തുക്കളും രാസ ലാബ് പരിശോധന നടത്തി അതിൻറെ അടിസ്ഥാനത്തിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു
കൂടാതെ രാജ്യത്ത് പുകയില ഉൽപന്നങ്ങൾ ജി എസ് റ്റി യുടെ പരിധിയിൽ വരുന്ന ടാക്സബിൾ ഗുഡ്‌സ് ആയതിനാൽ മേൽ പരാമർശിച്ച പുകയില ഉൽപന്നം എന്ന ലേബലിൽ വരുന്ന വസ്തുക്കൾ പിടിക്കപെടുമ്പോൾ ജി എസ് റ്റി വകുപ്പിനെ വിവരം അറിയിച്ച് നികുതി വെട്ടിച്ചതിനുള്ള നിയമനടപടികൾ കൂടി സ്വീകരിക്കണമെന്ന് പ്രത്യേകമായി അപേക്ഷിക്കുന്നു
തിയതി 02.08.2023 തിരൂർക്കാട്
എന്ന്
വിശ്വാസ പൂർവം
വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് ലഭിച്ച മറുപടിയുടെ ലിങ്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ