2017, ഫെബ്രുവരി 26, ഞായറാഴ്‌ച

വിവരാവകാശ നിയമം വകുപ്പ് 25

    ഒന്നാംഅപ്പീല്‍അധികാരിക്കും, പൊതുവിവരാവകാശ അധികാരികള്‍ക്കും ലഭിച്ച വിവരാവകാശ നിയമ പരിശീലന വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിക്ക് നല്‍കിയ അപ്പീലില്‍ നിന്നും

  വിവരാവകാശ നിയമം വകുപ്പ്-25 പ്രകാരം ഓരോ വര്‍ഷവും ഓരോ പൊതുഅധികാരിയും ആ വര്‍ഷം സ്വീകരിച്ച അപേക്ഷകളുടെ എണ്ണം, അവയില്‍ സ്വീകരിച്ച നടപടികള്‍ കമീഷന്‍റെ പരിഗണയില്‍ വന്നവ, അച്ചടക്ക നടപടികള്‍, ശേഖരിച്ച തുക തുടങ്ങി, വകുപ്പ്-25(3f)ല്‍ ഈ നിയമത്തിന്‍റെ സത്തയും യഥാര്‍ത്ഥ ഉദ്ദേശവും നടപ്പിലാക്കാനായി പൊതുഅധികാരികളുടെ ഭാഗത്തുനിന്നുണ്ടായ പരിശ്രമങ്ങള്‍ ചൂണ്ടികാണിക്കുന്ന വസ്തുതകള്‍ മുതലായ വിവരങ്ങള്‍ വര്‍ഷാവസാനം സംസ്ഥാന നിയമസഭയില്‍ സമര്‍പ്പിക്കേണ്ടതുണ്ട് എന്ന് നിഷ്കര്‍ഷിക്കുന്നു         
         അതുപ്രകാരം 95 പൊതുവിവരാവകാശ അധികാരികളുടെ ഒന്നാം അപ്പീല്‍ അധികാരിയായ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ തന്‍റെ കാര്യാലയത്തിലും കീഴിലുള്ള 94 പൊതുവിവരാവകാശ അധികാരികളുടെ കാര്യാലയങ്ങളിലും, വിവരാവകാശ നിയമത്തിന്‍റെ സത്തയും യഥാര്‍ത്ഥ ഉദ്ദേശവും നടപ്പിലാക്കാനായി പൊതുഅധികാരി എന്ന നിലയില്‍ നടത്തിയ വിവരാവകാശ നിയമ പരിശീലനവും മറ്റു പരിശ്രമങ്ങള്‍ ചൂണ്ടികാണിക്കുന്ന വസ്തുതകളും വര്‍ഷാവസാനം സംസ്ഥാന നിയമസഭയില്‍ സമര്‍പ്പിക്കേണ്ടതിലേക്കായി ഓരോ വര്‍ഷവും ശേകരിക്കുന്നുണ്ട്

      അതിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ വീണ്ടും  ആവിശ്യപെട്ട വിവരങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്, ഈ വിവരങ്ങള്‍, വിവരാവകാശ നിയമം വകുപ്പ്-25 നടപ്പാക്കുന്നതിലൂടെ ശേഖരിക്കപെടുന്ന/കൈവരുന്ന വിവരങ്ങളാകുന്നു, ഈ വിവരങ്ങള്‍ പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തില്‍ ലഭ്യമല്ലെങ്കില്‍ കേരള സംസ്ഥാന നിയമ സഭയോടുള്ള ബാധ്യതയില്‍ വന്ന വീഴ്ചയും അനാധരവുമാകുന്നു അതായത് പൊതുഅധികാരി ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ വിവരാവകാശ നിയമത്തെ ധിക്കരിക്കുക വഴി ഇന്ത്യന്‍ പാര്‍ലമെന്‍റിനെയും കേരള സംസ്ഥാന നിയമസഭ നിയമ സഭയെയും ധിക്കരിച്ചിരിക്കുന്നു, അനാധരിച്ചിരിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...