2017, നവംബർ 21, ചൊവ്വാഴ്ച

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി

കുട്ടികള്‍ നാടിന്‍റെ സമ്പത്താണ്‌, അവരുടെ അവകാശങ്ങള്‍ നമ്മുടെ കടമയും


വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ശുദ്ധജലം, ഭക്ഷണം എന്നിവയെ കുറിച്ചറിയുന്നതിനായി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകള്‍ക്ക് ലഭിച്ച മറുപടിയില്‍ നിന്നും ജില്ലയിലെ ഭൂരിപക്ഷം വിദ്ധ്യാലയങ്ങളും ശുദ്ധജല സ്രോതസുകള്‍ പരിശോധിച്ചിട്ടില്ല, പരിശോധിച്ചതില്‍ തന്നെ കോളിഫോം ബാക്ട്ടീരിയയുടെ സാനിധ്യമുണ്ട്, വിദ്യാലയങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ അനുമതികള്‍ നേടിയിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്, 


മാധ്യമം വാര്‍ത്തയില്‍ PDF പകര്‍പ്പ്


ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥയാണ്,  

കുട്ടികളുടെ അവകാശങ്ങള്‍ പൂര്‍ണമാകണമെങ്കില്‍, കുട്ടികള്‍ക്ക് ബാലവകാശ നിയമത്തിന്‍റെയും, വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെയും സ്വതന്ത്ര ഭൂമിയില്‍ വിഹരിക്കണമെങ്കില്‍ അവരുടെ ആരോഗ്യത്തിന് മതിയായ സംരക്ഷണം ലഭിക്കണം, ആരോഗ്യമുള്ള ഭാവി തലമുറകായി
കുട്ടികളുടെ ആരോഗ്യ ചികിത്സാ അവകാശങ്ങള്‍ക്കായി വീണ്ടും മറ്റൊരു പരാതിയുമായി  PDF കോപ്പി 

മേല്‍ പരാതിയില്‍ (പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടർമാരില്ല) ബാലാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസിന്‍റെ PDF കോപ്പി

 

പത്രവാര്‍ത്തകള്‍





കുട്ടികളുടെ അവകാശങ്ങള്‍ക്കായി തുടങ്ങിയ ഈ സമരമുഖം എല്ലാവര്‍ക്കും വേണ്ടി ഒന്ന് തിരിച്ചു വിടുന്നു

പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ ഓ.പി കള്‍ക്ക് മുന്‍പില്‍ നീണ്ട വരിയുള്ള, അസാധാരണ തിരക്കുള്ള രാവിലത്തെ സമയം ജനങ്ങളുടെ പൊതുസ്വത്തായ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ മുന്‍പിലുള്ള പൊതുമുതല്‍ ചിലവഴിച്ച് നിര്‍മിച്ച പാര്‍ക്കിങ്ങ് ഒഴിഞ്ഞു കിടക്കുന്നു, അവിടേക്ക് ജനങ്ങള്‍ക്ക് പ്രവേശനമില്ല, മാനസിക/ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും, വൃദ്ധരും, കുട്ടികളുമായി ഇരുചക്രവാഹനങ്ങളില്‍ വരുന്നവര്‍ക്ക് പോലും പാര്‍ക്കിങ്ങ് അനുവദിക്കുന്നില്ല, അവര്‍ ദേശീയപാതയിലെ എതിര്‍വശത്തുള്ള പുതിയ കെട്ടിടത്തിന്‍റെ മുറ്റത്ത് പാര്‍ക്ക്ചെയ്യണം, ഈ നടപടി അനീതിയും അക്രമവുമാകുന്നു പരാതിയുടെ pdf പകര്‍പ്പ് കാണുക  




.

അഭിപ്രായങ്ങളൊന്നുമില്ല:

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...