2017, നവംബർ 7, ചൊവ്വാഴ്ച

6(3) ലെ പബ്ലിക് അതോറിറ്റി(കള്‍)



        ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പരമോന്നത നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലിമെന്‍റ്, അത് കൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്,
            ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005 
           വിവരാവകാശ നിയമം 2005 നമ്മുടെ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസാക്കിയതാണ്, അതുകൊണ്ട് തന്നെ വിവരാവകാശ നിയമം അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും,  മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്, എന്നു മാത്രമല്ല പാര്‍ലിമെന്‍റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ കൈകടത്തുന്നതും, വിവരാവകാശ നിയമത്തിന് വിരുദ്ധമായ ഉത്തരവുകള്‍, മേമ്മോറാണ്ടങ്ങള്‍ എന്നിവ ഇറക്കുന്നതും അതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതും പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റിന്‍റെ പരമാധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ്
            ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്‍റെ ഹരജി നമ്പര്‍ AP.No.1605(1)/2011/SIC തീര്‍പ്പ്‌ കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്‍കാരിന്‍റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്‍ക്കുകയില്ല എന്ന്‍ വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്
       വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന
                       ആയതിനാല്‍ ഇന്ത്യാ സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മോമ്മോറാണ്ടാങ്ങളും കമീഷന്‍ സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്പഷ്ടീകരണങ്ങളും ഇറക്കാന്‍ യാതൊരു അധികാരവുമില്ല എന്ന് സാരം
                      എന്നാല്‍ ഇതിന് വിരുദ്ധമായി വിവരാവകാശ നിയമം 6(3) വകുപ്പ് ദുര്‍വ്യാഖ്യാനം നടത്തി General Clauses Act, 1897 ലെ  Section 13 ഉം, ബഹുമാന്യ സുപ്രീംകോടതിയും മറ്റ് ഹൈകോടതികളും സ്ഥാപിക്കുകയും തുടര്‍ന്ന് വരികയും ചെയ്യുന്ന ഈ പ്രിന്‍സിപ്പല്‍ മറികടന്ന് ചില താല്‍പര കക്ഷികള്‍ വിവരാവകാശ നിയമത്തിന്‍റെ ഉദ്യേശ്യ ലക്ഷ്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു
                "മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005  വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍ പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടിലാത്തതാണ്, എന്ന പുതിയ വാദമുയര്‍ത്തി വിവരാവകാശ നിയമം ദുര്‍വ്യാക്യാനം ചെയ്ത് വിവരങ്ങള്‍ നിഷേധിക്കുന്നത് സംബന്ധിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SGMr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet SecretariatNew Delhi)ല്‍ ഈ വിഷയം പരിഗണിക്കുകയും ഈ വാദങ്ങളെയെല്ലാം ബഹുമാനപെട്ട സുപ്രീംകോടതിയുടെ ഉത്തരവ് പരാമര്‍ശിച്ചുകൊണ്ട് നിരാകരിക്കുകയും "singular includes plural and that therefore the same duty" നിയമത്തിലെ 6(3) പ്രകാരം എല്ലാ പൊതുവിവരാവകാശ അധികാരികള്‍ക്കും അപേക്ഷ കൈമാറാന്‍  ഉത്തരവിടുകയുമുണ്ടായി,
       "മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005  വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍ പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടിലാത്തതാണ്, എന്ന എതിര്‍കക്ഷികളുടെ വാദത്തെ കുറിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet Secretariat New Delhi)ല്‍ വന്ന ഭാഗം
      "The point to be determined is whether Section 6(3) means that the transfer should only be made to one public authority or to multiple public authorities, if required. Section 13 of the General Clauses Act, 1897 stipulates inter alia that in all central legislations and regulations, unless there is anything repugnant in the subject or context, words in the singular shall include the plural, and vice versa. Section 13 of the General Clauses Act, 1897 enacts a general rule of construction that words in the singular shall include the plural and vice versa but the rule is subject to the proviso that there shall be nothing repugnant to such a construction in the subject or context of the legislation which is to be construed. This principle of law has been well- established and applied by the Supreme Court of India from time to time viz. in K. Satwant Singh v. State of Punjab 1960 SCR (2) 89, Narashimaha Murthy v. Susheelabai & Ors. AIR 1996 SC 1826 and J. Jayalalitha v. UOI & Anr. AIR 1999 SC 1912, as well as by several High Courts while interpreting various statutory provisions.
   There is nothing in the Act which would show that Parliament intended that the transfer should only be to one public authority. It also appears that DOPT’s office memorandum is in contravention of the General Clauses Act 1987 and interpreted Section 6(3) of the RTI Act wrongly. The whole purpose of the RTI Act has been to facilitate flow of information to the Citizens
   അത് കൊണ്ട് തന്നെ വിവരാവകാശ നിയമത്തില്‍ പറയുന്ന പൊതുഅധികാരിയുടെ ഏകവചനരൂപം ബഹുവചനം കൂടി ഉള്‍പെടുന്നതാകുന്നു

    മാത്രമല്ല പ്രസ്തുത അപ്പീല്‍ തീര്‍പ്പില്‍ (കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet Secretariat New Delhi)   മേമ്മോറാണ്ടം അസ്ഥിരപെടുത്തുകയും ചെയ്തിരിക്കുന്നു " The Commission rules that DOPT’s office memorandum no. 10/02/2008-IR dated 12/06/2008 is not consistent with the law".
Central Government Act, The General Clauses Act, 1897 (https://indiankanoon.org/doc/905940/)  13(2) കാണുക  
13 Gender and number. —In all 22 [Central Acts] and Regulations, unless there is anything repugnant in the subject or context,—
(1) words importing the masculine gender shall be taken to include females; and
(2) words in the singular shall include the plural, and vice versa.
മുകളില്‍ പരാമര്‍ശിച്ച മേമ്മോറാണ്ടം പ്രകാരം ഇറങ്ങിയ മറ്റു നിര്‍ദേശങ്ങളും ഈ പരിധിയില്‍ വരുന്നതും നിലനില്‍പ്പില്ലാത്തതുമാണ്

Kerala State Information Commissioner is Directed to Reconsider the matter 

 Hi court of Kerala





അഭിപ്രായങ്ങളൊന്നുമില്ല:

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...