2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

വിവരാവകാശ നിയമം 6(3)

 ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പരമോന്നത നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലിമെന്‍റ്, അത് കൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്,
            ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005 
           വിവരാവകാശ നിയമം 2005 നമ്മുടെ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസാക്കിയതാണ്, അതുകൊണ്ട് തന്നെ വിവരാവകാശ നിയമം അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും,  മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്, എന്നു മാത്രമല്ല പാര്‍ലിമെന്‍റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ കൈകടത്തുന്നതും, വിവരാവകാശ നിയമത്തിന് വിരുദ്ധമായ ഉത്തരവുകള്‍, മേമ്മോറാണ്ടങ്ങള്‍ എന്നിവ ഇറക്കുന്നതും അതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതും പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റിന്‍റെ പരമാധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ്
            ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്‍റെ ഹരജി നമ്പര്‍ AP.No.1605(1)/2011/SIC തീര്‍പ്പ്‌ കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്‍കാരിന്‍റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്‍ക്കുകയില്ല എന്ന്‍ വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്
       വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന
                       ആയതിനാല്‍ ഇന്ത്യാ സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മോമ്മോറാണ്ടാങ്ങളും കമീഷന്‍ സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്പഷ്ടീകരണങ്ങളും ഇറക്കാന്‍ യാതൊരു അധികാരവുമില്ല എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...