2017, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

ആരോഗ്യമേഖല ഇന്നും പാവപെട്ടവന് അന്യമായിനില്‍കുന്നു

ഇന്ത്യാ മഹാരാജ്യത്ത് ജനസാന്ദ്രതയിയിലും ജനസംഖ്യയിലും മുന്നില്‍ നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം, വിദ്യാഭ്യാസ രംഗത്ത് അടക്കം സമസ്ഥമേഘലകളിലും മുന്നില്‍ നില്‍ക്കുന്ന ജില്ല പക്ഷേ സര്‍ക്കാര്‍ ആശുപത്രികളുടെയും അനുബന്ധ സേവനങ്ങളുടെയും കാര്യത്തില്‍ വളരെ ശോചനീയമായ അവസ്ഥയിലാണ്, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മതിയായ ഉദ്ധ്യോഗസ്തരുടെ/ജീവനക്കാരുടെ കുറവ് മൂലം പൗരാവകാശമായ സേവനങ്ങള്‍ പോലും നിഷേധിക്കപെടുന്നു, ഞാന്‍ വിവരാവകാശ നിയമം ഉപയോഗിച്ചു വന്നകാലം മുതല്‍തന്നെ ജനകീയമാകേണ്ട വിവരാവകാശ നിയമം നടപ്പാക്കുന്ന വിശയത്തില്‍ , മറുപടികള്‍ നല്‍കുന്ന സാഹജര്യത്തില്‍ മതിയായ ജീവനക്കാരില്ല, നിലവിലുള്ളവരെ ആവിശ്യപെട്ട വിവരങ്ങള്‍, മറുപടികള്‍ നല്‍കാന്‍ നിയോഗിച്ചാല്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം തന്നെ തടസ്ഥപ്പെടും എന്ന കാരണത്താല്‍ വിവരങ്ങള്‍ നിശേധിക്കുന്നത് സാധാരണവുമാണ്, അതുപോലെ ഡോക്ട്ടര്‍മാരുടെയും മറ്റുഉപകരണങ്ങളുടെയും അപര്യാപ്തത കൊണ്ട് മതിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ ആളുകള്‍ മരണപ്പെടുന്ന സംഭവങ്ങള്‍ വരെ അടുത്തകാലത്തുണ്ടായി
    ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ച ഈ കാലത്ത് ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ എന്ന  സംവിധാനത്തിലൂടെ നമ്മുടെ പരമോന്നത കോടതി പണമില്ലാത്ത പാവപെട്ടവനും നീതി ലഭിക്കാനുള്ള മാതൃകാപരമായ  സംവിധാനം നടപ്പാക്കിയത് നമുക്ക് അനുകരണീയമായ മാതൃകയാണ്,
    എന്നാല്‍ ആരോഗ്യമേഖല ഇന്നും പാവപെട്ടവന് അന്യമായിനില്‍കുന്നു, ആയതുകൊണ്ട്തന്നെ ഉള്ളത് വിറ്റുപെറുക്കി ചികിത്സനടത്തി പെരുവഴിയിലായ പലരും ഇന്ന് നമുക്കിടയില്‍ ജീവിക്കുന്നു, നീതിന്യായ സംവിധാനം പാവപെട്ടവന് പ്രാപ്യമായത് പോലെ ഏതൊരു പൗരന്‍റെയും ഭരണഘടന ഉറപ്പുനല്‍കിയ മൗലികാവകാശമാണ്‌ ആരോഗ്യസംരക്ഷണത്തിന് മതിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുക എന്നത്, അത് ഉറപ്പുവരുത്തേണ്ട ബാദ്ധ്യത തീര്‍ച്ചയായും ഭരണകൂടത്തിനുതന്നെയാണ്

1 അഭിപ്രായം:

Unknown പറഞ്ഞു...

നല്ല നീക്കങ്ങൾ തന്നെ. അഭിനന്ദനങ്ങൾ.

മലയാളത്തെ വികലമാക്കുന്ന ധാരാളം അക്ഷരത്തെറ്റുകൾ കാണുന്നു. അവ ശ്രദ്ധയിൽ പെടുത്തുന്നു. എന്തും പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ഒന്നു കൂടി പരിശോധിച്ചാൽ ഇത് ഒഴിവാക്കാം.

1. നിൽകുന്നു നിൽക്കുന്നു,
2. ഇന്ത്യ മഹാരാജ്യത്ത്
ഇന്ത്യാ മഹാരാജ്യത്ത്
3. ജനസാന്ദ്രതയിലും
4. സമസ്ഥ സമസ്ത
5. ഉദ്ധ്യോഗസ്തരുടെ
ഉദ്യോഗസ്ഥരുടെ
6. വിശയത്തിൽ വിഷയത്തിൽ
7. സാഹജര്യത്തിൽ സാഹചര്യത്തിൽ
8. ആവിശ്യപ്പെട്ട ആവശ്യപ്പെട്ട
9. തടസ്ഥപ്പെടും തടസ്സപ്പെടും
10. നിശേധിക്കുന്നത് നിഷേധിക്കുന്നത്

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...