പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച് നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന് വിധിച്ചു.
കുറിപ്പ്: വളരെ സുപ്രധാനമായ ഒരു വിധിയാണിത്. പക്ഷേ, ഈ വിധിയില്‍ ഒരു ഉടക്കുണ്ട്. പലയിടങ്ങളിലും കിടക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു (collect) കൊടുക്കണമെന്ന് പ്രത്യേകം പറയുന്നുണ്ടെങ്കിലും അവയെ ക്രോഡീകരിച്ചു (Process) കൊടുക്കേണ്ടതുണ്ടൊയെന്ന് പറഞ്ഞിട്ടില്ല. അറിഞ്ഞുകൊണ്ട് തന്നെ അക്കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. കാരണം, ശേഖരണവും (collection) ക്രോഡീകരണവും (processing) രണ്ടും രണ്ടാണെന്നുള്ള പരാമര്‍ശം ഈ വിധിയുടെ പലയിടത്തും നടത്തിയിട്ടുണ്ട്. എന്നിട്ടും തീരുമാനം എഴുതിയ സ്ഥലത്ത് (process) നെ പറ്റി ഒന്നും പറഞ്ഞില്ല. ഒരു പക്ഷേ, ഈ കേസ്സില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരം പലയിടങ്ങളില്‍ നിന്നും ശേഖരിച്ചു നല്‍കേണ്ട ഒരു ലിസ്റ്റ് ആയതു കൊണ്ടാകാം.https://angkilrti.wordpress.com/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ