2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

വിവരാവകാശ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കപെട്ട പൊതുഅധികാര സ്ഥാനങ്ങള്‍ക്കും നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ല

 

       വിവരാവകാശ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കപെട്ട പൊതുഅധികാര സ്ഥാനങ്ങള്‍ക്കും നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ല

   

 

        G.O(P)No.104/2013/GAD തിയ്യതി 11.04.2013, G.O(P)No6/2016/GAD തിയ്യതി 23.01.2016 എന്നീ ഉത്തരവുകള്‍ പ്രകാരം സ്റ്റേറ്റ് ക്രൈം ബ്യൂറോ പോലുള്ള പൊതുഅധിക്കാരസ്ഥാനങ്ങളും  വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള വിവരങ്ങള്‍ നല്‍കേണ്ടി വരും നിഷേധിക്കാന്‍ കഴിയില്ല

 

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വെബ്സൈറ്റിലെ pdf ല്‍ നിന്നും

വിവരാവകാശ നിയമം വകുപ്പ്-24


 വകുപ്പ്-24(4)


 വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) വിവരങ്ങള്‍ എന്നാല്‍ അവ അഴിമതികളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങളാണ്

 

G.O(P)No.104/2013/GAD തിയ്യതി 11.04.2013, pdf 

സ്റ്റേറ്റ് ക്രൈം ബ്യൂറോ പൊതുവിവരാവകാശ അധികാരിയുടെമറുപടി pdf


2020, ഏപ്രിൽ 8, ബുധനാഴ്‌ച

വിവരാവകാശ നിയമം 2005


    വിവരാവകാശ നിയമത്തിന്‍റെ ആത്യന്തികമായ ലക്‌ഷ്യം തന്നെ വിവരങ്ങളുടെ സാര്‍വത്രിക എന്നതായിരുന്നു പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം, പൊതുജനത്തിന് മാതൃഭാഷയില്‍ പ്രാപ്യമായിരിക്കേണ്ട അവരെ ബാധിക്കുന്ന നിയമങ്ങള്‍ പോലും ഇന്നും അന്യമായി നില്‍ക്കുന്നു http://gramodhayam.blogspot.com/2020/04/4-5.html (ചേര്‍ത്ത് വായിക്കുക)   

      ജനാതിപത്യത്തിന് ഉദ്ബുദ്ധരായ പൗരാവലി ആവിശ്യമായിട്ടുള്ളതിനാലും, അതിന്‍റെ പ്രവര്‍ത്തനത്തിന് വിവരത്തിന്‍റെ സുതാര്യത അത്യന്താപേക്ഷിതമായതിനാലും, കൂടാതെ അഴിമതി നിയന്ത്രികേണ്ടതിനാലും സര്‍കാരുകള്‍ക്കും അതിന്‍റെ ഉപഘടകങ്ങള്‍ക്കും ഭരണീയരോടുള്ള ഉത്തര വാദിത്വങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടിയുള്ള അറിയാനുള്ള അവകാശ നിയമം നിലവില്‍ വന്നിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു,

        പൗരജനത്തിന്‍റെ അറിയാനുള്ള അവകാശത്തിന് നേരെ കൊഞ്ഞനം കുത്തുന്ന നിലപാടാണ് സംസ്ഥാന വിവരാവകാശ കമ്മീഷനും സ്വീകരിക്കുന്നത് എന്ന് പറയേണ്ടി വന്നതില്‍ ബ്ലോഗര്‍ക്ക് വളരെ ഖേദമുണ്ട് നിയമത്തിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായതും സമുചിത സര്‍ക്കാരോ ക്ഷമതയുള്ള അധികാരസ്ഥാനമോ ഗസറ്റ് വിജ്ഞാപനം വഴി കൊണ്ട് വന്നിട്ടുള്ളതല്ലാത്ത മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും മറ്റ് വാറോലകളും കൂട്ടുപടിച്ച് വിവരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് (https://gramodhayam.blogspot.com/2018/10/63.html ചേര്‍ത്ത് വായിക്കുക) എന്ന വസ്തുത പുറത്ത് വരാതിരിക്കാന്‍ കേരള നിയമ സഭയില്‍ വര്‍ഷാവര്‍ഷം സമര്‍പ്പികേണ്ട വിവരാവകാശ നിയമം വകുപ്പ്-25 പ്രകാരമുള്ള പൂഴ്ത്തിവെച്ച റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമം നിയമ പ്രകാരം ആവിശ്യപെട്ടപ്പോള്‍ ലഭിച്ചിട്ടില്ല, (വിവരാവകാശനിയമം2005 18(1) പ്രകാരമുള്ള പരാതി PDF  ലിങ്ക്  സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സ്വമേധയാ  സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ട റിപ്പോട്ട് കൂടിയാണിത്

     വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി രേഖകള്‍ നിഷേധിക്കുവാനോ ഫീസ്‌ നിശ്ചയിക്കാനോ കഴിയില്ല എന്നിരിക്കെ ബഹു.സുപ്രീം കോടതിയുടെ (W.P.(C)194/2012) വിവരാവകാശ നിയമം ഫീസ്‌ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവും  നിലനില്‍ക്കെ (https://gramodhayam.blogspot.com/2019/07/blog-post.html ചേര്‍ത്ത് വായിക്കുക) വീണ്ടും വിവരാവകാശ നിയമ പ്രകാരമുള്ള പകര്‍പ്പുകളില്‍ ചില കേന്ദ്രങ്ങള്‍ കാണിക്കുന്ന അനാവശ്യ പ്രവണതകളും നിയമത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്      

       അറിയാനുള്ള പൗരന്‍റെ മൗലികമായ അവകാശം ഭരണ ഘടനയുടെ 19ആം ആര്‍ട്ടിക്കിളിനോട് നാഭീനാള ബന്ധമുള്ളതും  വിശാലവുമാണ്, ഭരണഘടന നിലവില്‍ വന്നപ്പോള്‍ തന്നെ അറിയാനുള്ള അവകാശം ഭരണഘടനാ അവകാശമായി (constitutional right) അംഗീകരിക്കപ്പെട്ടു എന്നാല്‍ ആണ്ടുകൾ കഴിഞ്ഞാലും ഒരു ഭരണഘടനാപരമായ അവകാശം നിയമപരമായ അവകാശമായി (statutory right)  അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി. http://gramodhayam.blogspot.com/2019/05/rti-act.html(ചേര്‍ത്ത് വായിക്കുക)

     വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, അപേക്ഷകനെ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് പൊതുവിവരാവകാശ അധിക്കാരിയുടെയുടെയും അപ്പീല്‍ അധികാരികളുടെയും ദൗത്യം, വിവരങ്ങള്‍ നിഷേധിക്കുവാന്‍ കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ അഴിമതിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, http://gramodhayam.blogspot.com/search?updated-max=2016-12-04T21:11:00%2B05:30&max-results=7&start=13&by-date=false (ചേര്‍ത്ത് വായിക്കുക)

      വിവരാവകാശ നിയമം നാലാം വകുപ്പ് നിയമം നിലവില്‍ വന്ന്‍ 120 ദിവസത്തിനകം (വിവരാവകാശനിയമം-4(1)) ഓരോ പൊതു അധികാരസ്ഥാനവും അതിന്‍റെ എല്ലാ രേഖകളും ഈ നിയമം വഴിയായുള്ള അറിയാനുള്ള അവകാശം സുഖമമായി ലഭ്യമാക്കുന്നതിലേക്ക് തരം തിരിച്ച് (ഇന്‍റെക്സ്)പട്ടികയുണ്ടാക്കി  അനുയോജ്യമായ രീതിയില്‍ സൂക്ഷിക്കുക, കൂടാതെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനുതകുന്ന വിവരങ്ങള്‍ ന്യായമായ സമയത്തിനുള്ളിലും വിവരലഭ്യതയുടെ അടിസ്ഥാനത്തിലും കമ്പ്യൂട്ടറില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയും അത്തരം വിവരങ്ങള്‍ രാജ്യവ്യാപകമായി ഒരു നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചുകൊണ്ട് വിവരലഭ്യത സുഖമമാക്കുക, ഉറപ്പുവരുത്തുക എന്നത് വ്യവസ്ഥ ചെയ്തിരിക്കുന്നു, ആത് കൊണ്ട് തന്നെ വിവരങ്ങള്‍ ക്രോഡീകരിച്ചു നല്‍കണമെന്ന് പറയാതെ തന്നെ വിവരങ്ങള്‍ ആവിശ്യപെടുന്നവര്‍ക്ക് നല്‍കാന്‍ കഴിയുന്ന തരത്തില്‍ തയാറാക്കി സംവിധാനിച്ച് സൂക്ഷിച്ചിരിക്കണമെന്ന് വിവരാവകാശ നിയമം വ്യക്തമായി അര്‍ത്ഥ ശങ്കക്ക് ഇടയിലാത്ത വിധം വ്യവസ്ഥ ചെയ്തിരിക്കുന്നു എന്ന് മാത്രമല്ല ഒരു അപേക്ഷയുടെ അനിവാര്യതയിലാതെ തന്നെ വിവരങ്ങള്‍ പൗരജനത്തിന് പ്രാപ്യമാകുന്നതിനായി ഓരോ പൊതുഅധികാര സ്ഥാനവും കൈവശമുള്ള എല്ലാ വിവരങ്ങളും സ്വമേധയാ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിയമത്തില്‍ തന്നെ വ്യവസ്ഥയുമുണ്ട് (https://gramodhayam.blogspot.com/2019/07/blog-post_28.html) (ചേര്‍ത്ത് വായിക്കുക) 





2020, ഏപ്രിൽ 4, ശനിയാഴ്‌ച

വിവരാവകാശ നിയമം വകുപ്പ് 4(ബി-5)

      
       അറിയാനുള്ള അവകാശ നിയമം 2005 അദ്ധ്യായം രണ്ട് വകുപ്പ് 4(ബി-5) പ്രകാരം നിയമം നിലവില്‍ വന്ന് നൂറ്റിഇരുപത് ദിവസത്തിനകം എല്ലാ പൊതുഅധികാര സ്ഥാനങ്ങളും നിര്‍വഹിച്ചിരിക്കേണ്ട പ്രധാന കടമകളില്‍ പെട്ട ഒന്നാണ് പ്രസ്തുത പൊതുഅധികാരസ്ഥാനം അതിന്‍റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അതിന്‍റെ ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അതിന്‍റെ നിയന്ത്രണത്തിന്‍കീഴിലുള്ളതോ അല്ലെങ്കില്‍ അത് അവലംബിക്കുന്നതോ ആയ നിയമങ്ങളും, ചട്ടങ്ങളും, റഗുലേഷനുകളും, നിര്‍ദേശങ്ങളും, മാന്വലുകളും പൊതുഡൊമൈനില്‍ അതായത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക എന്നത്

      എന്നാല്‍ പൊതുഅധികാരസ്ഥാനങ്ങള്‍, പൊതുജനത്തിനായി  വിവരങ്ങളുടെ പ്രാപ്യതക്ക് വേണ്ടി, നിയമത്തിലെ തന്നെ വകുപ്പ് പ്രകാരം വ്യവസ്ഥയുണ്ടായിട്ടും പരിശ്രമിക്കാത്ത സാഹജര്യത്തില്‍, CIVIC RESPONSIBILITIES AND EMPOWERMENT ASSOCIATION (https://creaforrti.blogspot.com) ചില നിയമങ്ങള്‍ പൊതുജനത്തിന്‍റെ അറിവിലേക്കായി മലയാളത്തില്‍ PDF രൂപത്തില്‍ ഇന്‍റര്‍നെറ്റിന്‍റെ സൗജന്യ സാധ്യതകള്‍ പ്രയോജനപെടുത്തി പൊതു താല്‍പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നു,

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...