2020 സെപ്റ്റംബർ 13, ഞായറാഴ്‌ച

വിവരാവകാശ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കപെട്ട പൊതുഅധികാര സ്ഥാനങ്ങള്‍ക്കും നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ല

 

       വിവരാവകാശ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കപെട്ട പൊതുഅധികാര സ്ഥാനങ്ങള്‍ക്കും നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ല

   

 

        G.O(P)No.104/2013/GAD തിയ്യതി 11.04.2013, G.O(P)No6/2016/GAD തിയ്യതി 23.01.2016 എന്നീ ഉത്തരവുകള്‍ പ്രകാരം സ്റ്റേറ്റ് ക്രൈം ബ്യൂറോ പോലുള്ള പൊതുഅധിക്കാരസ്ഥാനങ്ങളും  വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള വിവരങ്ങള്‍ നല്‍കേണ്ടി വരും നിഷേധിക്കാന്‍ കഴിയില്ല

 

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വെബ്സൈറ്റിലെ pdf ല്‍ നിന്നും

വിവരാവകാശ നിയമം വകുപ്പ്-24


 വകുപ്പ്-24(4)


 വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) വിവരങ്ങള്‍ എന്നാല്‍ അവ അഴിമതികളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങളാണ്

 

G.O(P)No.104/2013/GAD തിയ്യതി 11.04.2013, pdf 

സ്റ്റേറ്റ് ക്രൈം ബ്യൂറോ പൊതുവിവരാവകാശ അധികാരിയുടെമറുപടി pdf


2020 ഏപ്രിൽ 8, ബുധനാഴ്‌ച

വിവരാവകാശ നിയമം 2005


    വിവരാവകാശ നിയമത്തിന്‍റെ ആത്യന്തികമായ ലക്‌ഷ്യം തന്നെ വിവരങ്ങളുടെ സാര്‍വത്രിക എന്നതായിരുന്നു പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം, പൊതുജനത്തിന് മാതൃഭാഷയില്‍ പ്രാപ്യമായിരിക്കേണ്ട അവരെ ബാധിക്കുന്ന നിയമങ്ങള്‍ പോലും ഇന്നും അന്യമായി നില്‍ക്കുന്നു http://gramodhayam.blogspot.com/2020/04/4-5.html (ചേര്‍ത്ത് വായിക്കുക)   

      ജനാതിപത്യത്തിന് ഉദ്ബുദ്ധരായ പൗരാവലി ആവിശ്യമായിട്ടുള്ളതിനാലും, അതിന്‍റെ പ്രവര്‍ത്തനത്തിന് വിവരത്തിന്‍റെ സുതാര്യത അത്യന്താപേക്ഷിതമായതിനാലും, കൂടാതെ അഴിമതി നിയന്ത്രികേണ്ടതിനാലും സര്‍കാരുകള്‍ക്കും അതിന്‍റെ ഉപഘടകങ്ങള്‍ക്കും ഭരണീയരോടുള്ള ഉത്തര വാദിത്വങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടിയുള്ള അറിയാനുള്ള അവകാശ നിയമം നിലവില്‍ വന്നിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു,

        പൗരജനത്തിന്‍റെ അറിയാനുള്ള അവകാശത്തിന് നേരെ കൊഞ്ഞനം കുത്തുന്ന നിലപാടാണ് സംസ്ഥാന വിവരാവകാശ കമ്മീഷനും സ്വീകരിക്കുന്നത് എന്ന് പറയേണ്ടി വന്നതില്‍ ബ്ലോഗര്‍ക്ക് വളരെ ഖേദമുണ്ട് നിയമത്തിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായതും സമുചിത സര്‍ക്കാരോ ക്ഷമതയുള്ള അധികാരസ്ഥാനമോ ഗസറ്റ് വിജ്ഞാപനം വഴി കൊണ്ട് വന്നിട്ടുള്ളതല്ലാത്ത മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും മറ്റ് വാറോലകളും കൂട്ടുപടിച്ച് വിവരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് (https://gramodhayam.blogspot.com/2018/10/63.html ചേര്‍ത്ത് വായിക്കുക) എന്ന വസ്തുത പുറത്ത് വരാതിരിക്കാന്‍ കേരള നിയമ സഭയില്‍ വര്‍ഷാവര്‍ഷം സമര്‍പ്പികേണ്ട വിവരാവകാശ നിയമം വകുപ്പ്-25 പ്രകാരമുള്ള പൂഴ്ത്തിവെച്ച റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമം നിയമ പ്രകാരം ആവിശ്യപെട്ടപ്പോള്‍ ലഭിച്ചിട്ടില്ല, (വിവരാവകാശനിയമം2005 18(1) പ്രകാരമുള്ള പരാതി PDF  ലിങ്ക്  സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സ്വമേധയാ  സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ട റിപ്പോട്ട് കൂടിയാണിത്

     വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി രേഖകള്‍ നിഷേധിക്കുവാനോ ഫീസ്‌ നിശ്ചയിക്കാനോ കഴിയില്ല എന്നിരിക്കെ ബഹു.സുപ്രീം കോടതിയുടെ (W.P.(C)194/2012) വിവരാവകാശ നിയമം ഫീസ്‌ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവും  നിലനില്‍ക്കെ (https://gramodhayam.blogspot.com/2019/07/blog-post.html ചേര്‍ത്ത് വായിക്കുക) വീണ്ടും വിവരാവകാശ നിയമ പ്രകാരമുള്ള പകര്‍പ്പുകളില്‍ ചില കേന്ദ്രങ്ങള്‍ കാണിക്കുന്ന അനാവശ്യ പ്രവണതകളും നിയമത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്      

       അറിയാനുള്ള പൗരന്‍റെ മൗലികമായ അവകാശം ഭരണ ഘടനയുടെ 19ആം ആര്‍ട്ടിക്കിളിനോട് നാഭീനാള ബന്ധമുള്ളതും  വിശാലവുമാണ്, ഭരണഘടന നിലവില്‍ വന്നപ്പോള്‍ തന്നെ അറിയാനുള്ള അവകാശം ഭരണഘടനാ അവകാശമായി (constitutional right) അംഗീകരിക്കപ്പെട്ടു എന്നാല്‍ ആണ്ടുകൾ കഴിഞ്ഞാലും ഒരു ഭരണഘടനാപരമായ അവകാശം നിയമപരമായ അവകാശമായി (statutory right)  അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി. http://gramodhayam.blogspot.com/2019/05/rti-act.html(ചേര്‍ത്ത് വായിക്കുക)

     വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, അപേക്ഷകനെ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് പൊതുവിവരാവകാശ അധിക്കാരിയുടെയുടെയും അപ്പീല്‍ അധികാരികളുടെയും ദൗത്യം, വിവരങ്ങള്‍ നിഷേധിക്കുവാന്‍ കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ അഴിമതിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, http://gramodhayam.blogspot.com/search?updated-max=2016-12-04T21:11:00%2B05:30&max-results=7&start=13&by-date=false (ചേര്‍ത്ത് വായിക്കുക)

      വിവരാവകാശ നിയമം നാലാം വകുപ്പ് നിയമം നിലവില്‍ വന്ന്‍ 120 ദിവസത്തിനകം (വിവരാവകാശനിയമം-4(1)) ഓരോ പൊതു അധികാരസ്ഥാനവും അതിന്‍റെ എല്ലാ രേഖകളും ഈ നിയമം വഴിയായുള്ള അറിയാനുള്ള അവകാശം സുഖമമായി ലഭ്യമാക്കുന്നതിലേക്ക് തരം തിരിച്ച് (ഇന്‍റെക്സ്)പട്ടികയുണ്ടാക്കി  അനുയോജ്യമായ രീതിയില്‍ സൂക്ഷിക്കുക, കൂടാതെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനുതകുന്ന വിവരങ്ങള്‍ ന്യായമായ സമയത്തിനുള്ളിലും വിവരലഭ്യതയുടെ അടിസ്ഥാനത്തിലും കമ്പ്യൂട്ടറില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയും അത്തരം വിവരങ്ങള്‍ രാജ്യവ്യാപകമായി ഒരു നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചുകൊണ്ട് വിവരലഭ്യത സുഖമമാക്കുക, ഉറപ്പുവരുത്തുക എന്നത് വ്യവസ്ഥ ചെയ്തിരിക്കുന്നു, ആത് കൊണ്ട് തന്നെ വിവരങ്ങള്‍ ക്രോഡീകരിച്ചു നല്‍കണമെന്ന് പറയാതെ തന്നെ വിവരങ്ങള്‍ ആവിശ്യപെടുന്നവര്‍ക്ക് നല്‍കാന്‍ കഴിയുന്ന തരത്തില്‍ തയാറാക്കി സംവിധാനിച്ച് സൂക്ഷിച്ചിരിക്കണമെന്ന് വിവരാവകാശ നിയമം വ്യക്തമായി അര്‍ത്ഥ ശങ്കക്ക് ഇടയിലാത്ത വിധം വ്യവസ്ഥ ചെയ്തിരിക്കുന്നു എന്ന് മാത്രമല്ല ഒരു അപേക്ഷയുടെ അനിവാര്യതയിലാതെ തന്നെ വിവരങ്ങള്‍ പൗരജനത്തിന് പ്രാപ്യമാകുന്നതിനായി ഓരോ പൊതുഅധികാര സ്ഥാനവും കൈവശമുള്ള എല്ലാ വിവരങ്ങളും സ്വമേധയാ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിയമത്തില്‍ തന്നെ വ്യവസ്ഥയുമുണ്ട് (https://gramodhayam.blogspot.com/2019/07/blog-post_28.html) (ചേര്‍ത്ത് വായിക്കുക) 





2020 ഏപ്രിൽ 4, ശനിയാഴ്‌ച

വിവരാവകാശ നിയമം വകുപ്പ് 4(ബി-5)

      
       അറിയാനുള്ള അവകാശ നിയമം 2005 അദ്ധ്യായം രണ്ട് വകുപ്പ് 4(ബി-5) പ്രകാരം നിയമം നിലവില്‍ വന്ന് നൂറ്റിഇരുപത് ദിവസത്തിനകം എല്ലാ പൊതുഅധികാര സ്ഥാനങ്ങളും നിര്‍വഹിച്ചിരിക്കേണ്ട പ്രധാന കടമകളില്‍ പെട്ട ഒന്നാണ് പ്രസ്തുത പൊതുഅധികാരസ്ഥാനം അതിന്‍റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അതിന്‍റെ ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അതിന്‍റെ നിയന്ത്രണത്തിന്‍കീഴിലുള്ളതോ അല്ലെങ്കില്‍ അത് അവലംബിക്കുന്നതോ ആയ നിയമങ്ങളും, ചട്ടങ്ങളും, റഗുലേഷനുകളും, നിര്‍ദേശങ്ങളും, മാന്വലുകളും പൊതുഡൊമൈനില്‍ അതായത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക എന്നത്

      എന്നാല്‍ പൊതുഅധികാരസ്ഥാനങ്ങള്‍, പൊതുജനത്തിനായി  വിവരങ്ങളുടെ പ്രാപ്യതക്ക് വേണ്ടി, നിയമത്തിലെ തന്നെ വകുപ്പ് പ്രകാരം വ്യവസ്ഥയുണ്ടായിട്ടും പരിശ്രമിക്കാത്ത സാഹജര്യത്തില്‍, CIVIC RESPONSIBILITIES AND EMPOWERMENT ASSOCIATION (https://creaforrti.blogspot.com) ചില നിയമങ്ങള്‍ പൊതുജനത്തിന്‍റെ അറിവിലേക്കായി മലയാളത്തില്‍ PDF രൂപത്തില്‍ ഇന്‍റര്‍നെറ്റിന്‍റെ സൗജന്യ സാധ്യതകള്‍ പ്രയോജനപെടുത്തി പൊതു താല്‍പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നു,

2019 ജൂലൈ 28, ഞായറാഴ്‌ച

വിവരാവകാശ നിയമവും ക്രോഡീകരണവും


വിവരാവകാശ നിയമ പ്രകാരം ഒരു വിഷയത്തെ കുറിച്ച് വിവരങ്ങള്‍ ആവിശ്യപെടുമ്പോള്‍ ക്രോഡീകരിച് സൂക്ഷിക്കുന്നില്ല ക്രോഡീകരിച്ച്/തയ്യാറാകി നല്‍കുന്നത് ഓഫീസിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന മറുപടി നല്‍കി വിവരങ്ങള്‍ നിഷേധിക്കുന്നത് അസാധാരണമായ നടപടിയല്ലാതായിരിക്കുന്നു, എന്നാല്‍ ആവിശ്യപെടുന്ന വിവരത്തിന്‍റെ ബാഹുല്യം കണക്കിലെടുത്ത് അപേക്ഷകനെ ശല്യകാരനായി പ്രഖ്യാപിക്കുക എന്നത് അസാധാരണമായ നടപടി തന്നെയാണ്,
      അപേക്ഷകന്‍ ആവിശ്യപെട്ടാല്‍ വിവരങ്ങള്‍ രേഖകള്‍ നല്‍കാന്‍ പാകത്തിന് കാലാനുകതമായ സൂചിക തയ്യാറാക്കി സൂക്ഷിക്കുക എന്നത് എല്ലാ പൊതുഅധികാരികളുടെയും നിയമപരമായ ബാധ്യതയാകുന്നു

വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കുന്നില്ല
           വിവരാവകാശനിയമം നിയമം നിലവില്‍ വന്ന്‍ 120 ദിവസത്തിനകം ചെയ്യേണ്ട നാലാം വകുപ്പ് അപേക്ഷകന്‍ ആവിശ്യപെട്ടാല്‍ വിവരങ്ങള്‍ രേഖകള്‍ നല്‍കാന്‍ പാകത്തിന് കാലാനുകതമായ സൂചിക തയ്യാറാക്കി സൂക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്,  വിവരാവകാശനിയമം 4(1) വകുപ്പില്‍ ഓരോ പൊതു അധികാരസ്ഥാനവും അതിന്‍റെ എല്ലാ രേഖകളും ഈ നിയമം വഴിയായുള്ള അറിയാനുള്ള അവകാശം സുഖമമായി ലഭ്യമാക്കുന്നതിലേക്ക് തരം തിരിച്ച് പട്ടികയുണ്ടാക്കി അനുയോജ്യമായ രീതിയില്‍ സൂക്ഷിക്കുക, കൂടാതെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനുതകുന്ന വിവരങ്ങള്‍ ന്യായമായ സമയത്തിനുള്ളിലും വിവരലഭ്യതയുടെ അടിസ്ഥാനത്തിലും കമ്പ്യൂട്ടറില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയും അത്തരം വിവരങ്ങള്‍ രാജ്യവ്യാപകമായി ഒരു നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചുകൊണ്ട് ലഭ്യത സുഖമമാക്കേണ്ടതാണ് വിവരാവകാശ നിയമത്തില്‍ തന്നെ വ്യവസ്ഥ ചെയ്തിരിക്കെ നിയമം നിലവില്‍ വന്ന്‍ വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞു പോയിട്ടും വിവരങ്ങള്‍ ഇതുവരെ  ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല അല്ലെങ്കില്‍ സൂക്ഷിക്കാന്‍ തുടങ്ങിയിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കേണ്ടതാണ്,
       കൂടാതെ ഈ നടപടി ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്‍റെ ഹരജി നമ്പര്‍ AP.No678(5)/SIC/2010 തീര്‍പ്പ്‌ കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No:6316/SIC-Gen1/2010 നു വിരുദ്ധമാണ്, ഈ ഉത്തരവില്‍ അദ്ധേഹം ചോദിച്ചത് പോലെ "വിവരങ്ങള്‍ ക്രോഡീകരിച്ച് കലക്ട്രേറ്റില്‍ സൂക്ഷിട്ടില്ലെന്നിരിക്കെ ഏത് ഫയല്‍/രജിസ്റ്ററുകള്‍ പരിശോധിച്ചാണ്" തികച്ചും സാധാരണക്കാരനായ അപ്പീല്‍വാദി വിവരങ്ങള്‍ മനസ്സിലാക്കേണ്ടത്,
      ഇനി ക്രോഡീകരിച്ച് ലഭ്യമല്ല എങ്കില്‍ പോലും വിവരങ്ങള്‍ നല്‍കാന്‍ അനവധി തവണ ബഹു.കേരളാ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട് കാരണം വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകന് ആവിശ്യപെടുന്ന വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ കാലാനുകത്മായ സൂചികയോടെ ലഭ്യമായ എല്ലാ വിവരങ്ങളും തയ്യാക്കി സൂക്ഷിക്കാന്‍ വിവരാവകാശ നിയമം പൊതുവിവരാവകാശ അധികാരിയെ ചുമതല പെടുത്തുന്നുണ്ട്
      സെന്‍ട്രല്‍ പബ്ലിക്‌ റെക്കോര്‍ഡ്‌ ആക്റ്റ് (കേന്ദ്ര പൊതുരേഖാ നിയമം) അനുസരിച്ച്  പൊതുഅധികാരി/പൊതുഅധികാരസ്ഥാനംപബ്ലിക് റെക്കോര്‍ഡ്‌ ഓഫീസര്‍/കസ്റ്റോഡിയന്‍ എന്നനിലയില്‍ വിവരങ്ങളുംരേഖകളും ക്രമീകരിച്ച് സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട് അത് പോലെ തന്നെ നഷ്ട്ടപ്പെട്ടതോനശിച്ചു പോയതോനശിപ്പിച്ചു കളഞ്ഞതോ ആയ ലഭ്യമല്ലാത്ത വിവരങ്ങളെ കുറിച്ച് തരം തിരിച്ച സ്റേറ്റ്മെന്‍റ് പ്രസിദ്ധീകരിക്കേണ്ടതും അവരുടെ മാത്രം ബാധ്യതയാകുന്നുഇനി ആവിശ്യമുള്ള രേഖകള്‍, വിവരങ്ങള്‍ എന്നിവ വേണമെങ്കില്‍ അതിന്‍റെ പ്രാധാന്യം അനുസരിച്ച് പുനര്‍നിര്‍മിക്കേണ്ടതും അവരുടെ നിയമപരമായ ബാധ്യതയാകുന്നു,     
            രേഖകളുംവിവരങ്ങളും നഷ്ട്ടപെട്ടത് കൊണ്ട് (Missing File) നല്‍കാന്‍ കഴിയില്ല എന്നത് വിവരം നല്‍കാതിരിക്കുന്നതിനുള്ള കാരണമായി പറയാവതല്ല അത് 1. കേരള സര്‍ക്കാരിന്‍റെ സര്‍ക്കുലര്‍ നമ്പര്‍:- 84393/Cdn.5/2014/GAD dated:09/02/20152. പൊതുരേഖ നിയമം (പബ്ലിക് റെക്കോര്‍ഡ്‌ ആക്റ്റ് 1993 No:69 of 1993)3. ബഹു. ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവ് നമ്പര്‍ W.P.(C) 3660/2012 Dated.13.09.2013 (in respect of RTI Act-2005)4. ബഹു. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തവ്‌ നമ്പര്‍ CIC/DS/A/2013/001788-SA Dated 29/0/20145. കേരള സംസ്ഥാന വിവരാവകാശ കമീഷന്‍ സെക്രട്ടറിയുടെ കത്ത് നമ്പര്‍ 16609/G8-Admn/14SIC Dated 28/10/2014 എന്നീ ഉത്തരവുകളുടെ വ്യക്തമായ ലംഘനവും കോടതിയലക്ഷ്യവും കൂടിയാകുന്നു,
       പൊതുരേഖകള്‍ ലഭ്യമല്ലഅകാരണമായി നല്‍കാന്‍ കഴിയില്ല എന്ന് മറുപടി നല്‍കുന്നത് അത് നഷട്ടപെട്ടത് കൊണ്ടാണ് എന്ന്‍ വ്യക്തമാണ് ഇത് പബ്ലിക്‌ റെക്കോര്‍ഡ്‌ ആക്റ്റ് അനുസരിച്ച് എഴു വര്‍ഷം മുതല്‍ പത്ത് വര്‍ഷംവരെ  തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാകുന്നു
        മാത്രമല്ല സെക്ഷന്‍ IPC201 അനുസരിച്ച് ഈ നിയമലംഘനങ്ങള്‍ അഞ്ചു വര്‍ഷം വരെ തടവോപത്തായിരം രൂപ പിഴയോരണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുന്നു    
       
     വിവരാവകാശ നിയമത്തെ നിസ്സാരവല്‍കരിച്ച്കൊണ്ട് ചിലര്‍ കാണിക്കുന്ന ധിക്കാരപരമായ അനാസ്ഥയോട് കണ്ണടക്കുവാന്‍ തയ്യാറല്ല, നിയമം അനുശാസിക്കുന്ന വിധത്തില്‍ വിവരാവകാശ നിയമം നടപ്പാക്കുവാന്‍ ആവിശ്യമായ സംവിധാനം ഒരുക്കുക എന്നത് ഏതൊരു പൊതുഅധികാരിയുടെയും കടമയാണ് അതില്‍നിന്നും പൊതുവിവരാവകാശ അധികാരിക്കും  ഒന്നാംഅപ്പീല്‍ അധികാരിക്കും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല, വളരെ നല്ല ഒരു ഉദ്ദേശ്യത്തോടെ സ്ഥാപിതമായ വിവരാവകാശ നിയമത്തെ ദുഷ്ട്ടലാക്കോടുകൂടി സമീപിക്കുന്നത്/ദുരുപയോഗം ചെയ്യുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ് അങ്ങനെ വന്നാല്‍ നിയമം അനുസാസിക്കുന്ന അനന്തരനടപടികളുമായി മുന്നോട്ട് പോകേണ്ടിവരും

   അപേക്ഷകന്‍ ആവിശ്യപെട്ടാല്‍ വിവരങ്ങള്‍ രേഖകള്‍ നല്‍കാന്‍ പാകത്തിന് കാലാനുകതമായ സൂചിക തയ്യാറാക്കി സൂക്ഷിക്കുക ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക എന്ന പൊതുഅധികാരികളുടെ നിയപരമായ ബാധ്യതയില്‍ വന്ന വീഴ്ച മൂലം സംഭവിക്കുന്ന അപേക്ഷകളുടെ ബാഹുല്യം കാരണമായി അപേക്ഷകന് വിവരങ്ങള്‍ നിഷേധിക്കുക എന്നത് മറച്ചുവെച്ച വിവരങ്ങളിലെ നിയമ ലംഘനങ്ങള്‍ മൂടിവെക്കാന്‍ മാത്രമാണ്



അറിയാനുള്ള അവകാശം = വിവരാവകാശ നിയമം, കൂടി കൂട്ടി വായിക്കുക്ക 

2019 ജൂലൈ 11, വ്യാഴാഴ്‌ച

വിവരാവകാശ നിയമവും ചട്ടങ്ങളും പ്രകാരമുള്ള ഫീസുകളും GST യും


         വിവരാവകാശം നിയമം ഇന്ത്യന്‍ ഭരണഘടന പൗരജനത്തിന് നല്‍കിയ അറിയാനുള്ള അവകാശമാണ്, എതൊരു പ്രതിസന്ധിയെയും മറികടക്കാന്‍ ശക്തമാണ് ഇന്ത്യന്‍ ഭരണഘടന, അതുകൊണ്ട് തന്നെ ആ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം വിശദീകരിക്കപെട്ട പൗരജനത്തിന്‍റെ അറിയാനുള്ള അവകാശ നിയമവും എതൊരു പ്രതിസന്ധിയെയും മറികടക്കാന്‍ ശക്തമാണ് http://gramodhayam.blogspot.com    കൂടുതല്‍ വായിക്കാന്‍ ഈ ലിങ്ക് പ്രയോജനപെടുത്തുക
         വിവരാവകാശം നിയമത്തിലെ 6(1), 7(2), 7(3), 7(5) വകുപ്പുകളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ന്യായമായ ഫീസ്‌ വിവരാവകാശ നിയമത്തിലെ 4(4), 7(5)(1) വകുപ്പുകള്‍ക്ക് വിധേയമായി RIGHT TO INFOMATION RILES 2012 അനുശാസിക്കുന്ന തുകയില്‍ കൂടുതലായി  ഒരു പൊതുഅധികാരിക്കും/അധികാരസ്ഥാനത്തിനും അപേക്ഷകനില്‍ നിന്നും ഈടാക്കാന്‍ നിലവിലുള്ള വിവരാവകാശ നിയമവും ചട്ടങ്ങളും അനുവദിക്കുന്നില്ല,  വിവരാവകാശ നിയമം മലയാളം PDF ലിങ്ക്
        മറ്റു നിയമങ്ങളുടെ മേലുള്ള വിവരാവകാശ നിയമത്തിലെ 22ആം വകുപ്പ് പ്രകാരമുള്ള അതിപ്രഭാവം മറ്റു നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന ഏതൊരു വ്യവസ്ഥയെയും മറികടക്കാന്‍ കഴിവുള്ളതാണ് അത് കൊണ്ട് തന്നെ (പി) നമ്പര്‍ 437/2016 തിയ്യതി 04.08.2016, 26428/എ1/14/റവന്യൂ തിയ്യതി 23.09.2016 സര്‍ക്കാര്‍ ഉത്തരവുകള്‍ വിവരാവകാശ നിയമത്തിന് മുന്‍പില്‍ നിലനില്‍ക്കുകയില്ല എന്നത് കൊണ്ട് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകന് ബാധകമല്ല
           കൂടാതെ കേരളാ വിവരാവകാശ നിയമം (റെഗുലേഷന്‍ ഓഫ് ഫീസ്‌ ആന്‍ഡ്‌ കോസ്റ്റ്) റൂള്‍സ് നാലാം ഉപവകുപ്പ് പ്രകാരം യഥാര്‍ത്ഥ ചിലവ് ഈടാക്കാം എന്ന് മാത്രമാണ് പറയുന്നത് അതായത് മാപ്പുകള്‍ പ്ലാനുകള്‍ തുടണ്ടിയവക്ക് ഫോട്ടോ സ്റ്റാറ്റ് പകര്‍പ്പ് എടുക്കുന്നത്തിനുള്ള 2 മുതല്‍ മൂന്ന് രൂപ വരെയുള്ള തുക
   എന്ന് മാത്രമല്ല നിലവിലുള്ള ഏതൊരു ആധുനിക സാങ്കേതിക വിദ്യയും ആവിശ്യമെങ്കില്‍ വിവരങ്ങള്‍ പ്രാപ്ത മാക്കുന്നതിനായി ഉപയോഗിക്കാന്‍ പൗരജനത്തിന് വിവരാവകാശ നിയമവും ചട്ടങ്ങളും അനുവാദം നല്‍കുന്നുണ്ട് http://gramodhayam.blogspot.com കൂടുതല്‍ വായിക്കാന്‍ ഈ ലിങ്ക് പ്രയോജനപെടുത്തുക, പൗരജനങ്ങളുടെ മൗലികാവകാശമായ വിവരാവകാശ നിയമ പ്രകാരമുള്ള നടപടികളിലെ ലാഭനഷട്ടങ്ങള്‍ കണക്കാക്കാന്‍ ഇത് സര്‍കാരിന്‍റെ ഒരു ധനാഗമന മാര്‍ഗമായി കാണാന്‍ കഴിയില്ല എന്ന്‍ വ്യക്തമാക്കപെട്ടതുമാണ്
        മേല്‍ വിശദീകരണത്തിന്‍റെയും ബഹു.സുപ്രീംകോടതി വിധിയുടെയും (PDF ലിങ്ക്)  വെളിച്ചത്തില്‍ ഇന്ത്യയില്‍ തന്നെ വിവരാവകാശ നിയമപ്രകാരമുള്ള ഫീസുകള്‍ ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ്/ഗസറ്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍ I/5/2011-IR തിയ്യതി 2015 ജൂലൈ 10 വന്നിട്ടുണ്ട്, നോട്ടിഫിക്കേഷന്‍ PDF ലിങ്ക്, വിവരാവകാശ നിയമ പ്രകാരമുള്ള ഫീസുകള്‍ക്ക് GST ഒഴിവാക്കി കൊണ്ടുള്ള ഉത്തരവും കൂടിയാണ് ഈ നോട്ടിഫിക്കേഷന്‍ എന്നതും ഇവിടെ എടുത്ത് പറയേണ്ടതാണ്

ജി.എസ്.ടി. രജിസ്റ്ററേഷന്‍ എടുത്തിട്ടില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ രജിസ്റ്ററേഷന്‍ നമ്പരോ,നികുതി വിഹിതമോ കാണിക്കുന്ന രസീത് നല്‍കാത്തതും ഓഫീസിന് മുന്‍പില്‍ രജിസ്റ്ററേഷന്‍ നമ്പര്‍ നിയമപ്രകാരം എഴുതി പ്രദര്‍ശിപ്പിക്കാത്തതും നിയമ വിരുദ്ധമാണ്, റവന്യൂ വകുപ്പിന്‍റെ പ്രവര്‍ത്തനം സര്‍ക്കാര്‍ സേവനത്തിന്‍റെ പരിധിയില്‍ വരും.സാധാരണ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ജി.എസ്.ടി. ബാധകമല്ല. വിവരാവകാശ നിയമപ്രകാരമുള്ള മറുപടി സേവനമല്ല, മറിച്ച് അര്‍ഹതപ്പെട്ട അവകാശമാണെന്നിരിക്കെ ഇതിന് എങ്ങനെയാണ് നിയമവിരുദ്ധമായി നികുതി ഈടാക്കാന്‍ നിര്‍ദ്ദേശിച്ചതെന്നു പൊതു അധികാരികള്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടില്ല. വിവരാവകാശ അപേക്ഷകള്‍ക്ക് ജി.എസ്.ടി ഒഴിവാക്കി ജി.എസ്.ടി കൌണ്‍സിലും കേന്ദ്രസര്‍ക്കാരും ഉത്തരവുകള്‍ ഇറക്കിയിട്ടുള്ളതുമാണ്. ഇത് സംബന്ധിച്ച ഗസറ്റ് നോട്ടിഫിക്കേഷന്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി PDF ലിങ്ക്
        ഇതേ തുടന്ന് ബഹു.കേരളാ ഹൈകോടതി അധിക ഫീസ്‌ ഒഴിവാക്കി കേരളാ ഗസറ്റില്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഉത്തരവ് കാണാന്‍ ഈ ലിങ്ക് പ്രയോജനപെടുത്തുക
        GO.(P) No486/2017 റവന്യൂ, തിരുവനന്തപുരം തിയതി 21.11.2014. സര്‍ക്കാര്‍ ഉത്തരവ് (പി) നമ്പര്‍ 437/2016 തിയ്യതി 04.08.2016, 26428/എ1/14/റവന്യൂ തിയ്യതി 23.09.2016 പ്രകാരം വിവരാവകാശ നിയമ പ്രകാരമുള്ള പകര്‍പ്പുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഫീസ്‌ നിശ്ചയിച്ചു എന്ന ചിലരുടെ ധാരണ തീര്‍ത്തും തെറ്റാണ് കാരണം പ്രസ്തുത ഫീ വിവരാവകാശ ഫീസിന്‍റെയും ചിലവിന്‍റെയും ക്രമീകരണം സംബന്ധിച്ചുള്ളതല്ല എന്നതിനാല്‍ ഈ ധാരണ നിയമ വിരുദ്ധവുമാണ്, മാത്രമല്ല വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ ഫീ ചുമത്തമെന്ന്‍ ഈ ഉത്തരവുകളില്‍ കാണുന്നുമില്ല, 
    കൂടാതെ വിവരാവകാശ നിയമം 27ആം വകുപ്പ് പ്രകാരമുള്ള സമുചിത സര്‍ക്കാരോ 28ആം വകുപ്പ് പ്രകാരമുള്ള ക്ഷമതയുള്ള അധികാര സ്ഥാനമോ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപെടുത്തിയല്ല ടി ചട്ടങ്ങള്‍ കൊണ്ട് വന്നിട്ടുള്ളത് എന്ന് മാത്രമല്ല ടി ഉത്തരവുകള്‍ കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ 882(3) 2012/SIC ഉത്തരവില്‍ വിശദീകരിച്ചിരിക്കുന്ന കാരണങ്ങള്‍ കൊണ്ടും വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകന് ബാധകമല്ല
    ബഹുമാനപ്പെട്ട സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഫീസ്‌ സംബന്ധിച്ചുള്ള ഉത്തരവ് (3817/SIC-Gen/2016) ഓവര്‍റൂള്‍ ചെയ്തു പുതിയ ഉത്തരവുകള്‍ (AP No.411(3)/2017SIC-Gen Dt.03-12-2017, AP No.670(4)/2016/SIC Dt.29-03-2018, AP No.2258(1)/2017/SIC Dt.31-08-2018) ഇറക്കിയിട്ടുള്ളതുമാണ്.
വിവരാവകാശ നിയമത്തിന്‍റെ അന്തസത്ത തന്നെ പൗരന് ന്യായമായ തോതില്‍ വിവരം ലഭ്യമാക്കുക എന്നതാണ്. ടി നിയമത്തിന്‍റെ 7 ആം വകുപ്പ് 5 ആം ഉപവകുപ്പില്‍ തന്നെ പറയുന്നത് ഇപ്രകാരമാണ് “വിവരത്തിനുള്ള പ്രാപ്യത അച്ചടി രൂപത്തിലോ ഏതെങ്കിലും ഇലക്ര്ടോണിക് രൂപത്തിലോ നല്കേണ്ടിടത്ത് അപേക്ഷകന്‍ (6) ആം ഉപവകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി നിര്‍ണ്ണയിക്കപ്പെടാവുന്ന അത്തരത്തിലുള്ള ഫീസ്‌ നല്‍കേണ്ടതാണ്. എന്നാല്‍ 6 – ആം വകുപ്പ് (1) ആം ഉപവകുപ്പിലെയും 7 – ആം വകുപ്പ് (1) ഉം (8) ഉം ഉപവകുപ്പുകളുടെയും കീഴില്‍ നിര്‍ണ്ണയിച്ചിട്ടുള്ള ഫീസ്‌ ന്യായമായിരിക്കെണ്ടതും അങ്ങനെ ഒരു ഫീസും സംസ്ഥാന സര്‍ക്കാരിനാല്‍ തീരുമാനിക്കപ്പെടാവുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ള ആളുകളില്‍ ചുമത്താന്‍ പാടില്ലാത്തതുമാകുന്നു

           വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് സമുചിത സര്‍ക്കാരിന് അധികാരം നല്‍കുന്നത് ടി നിയമത്തിലെ 27 ആം വകുപ്പാണ്. ആ വകുപ്പില്‍ പറയുന്നത് തന്നെ ആ അധികാരതിന്‍റെ സാമാന്യതയ്ക്ക് ഭംഗം വരാത്ത വിധത്തില്‍, അങ്ങനെയുള്ള ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യാവുന്നതാണ് എന്നാണ്. അതുകൊണ്ട് തന്നെ ടി അധികാരം ഉപയോഗിച്ച് രൂപപ്പെടുത്തുന്ന ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ആ ചട്ടങ്ങള്‍ക്ക് ആധാരമായ മൂല നിയമത്തിന്‍റെ വ്യവസ്ഥകള്‍ക്ക് യാതൊരു വിധത്തിലും ഹാനി സംഭവിക്കുവാന്‍ പാടില്ലാത്ത തരത്തിലായിരിക്കണം. SRO 385/2005 പ്രകാരം രൂപീകരിച്ച് 11259/Cdn.5/2006/GAD dt.09-05-2006 എന്ന ഉത്തരവിന്‍ മുഖാന്തിരം പുറപ്പെടുവിച്ച കേരളാ hnh-cm-h-Imi (^o-kn-tâbpw sNe-hn-tâbpw {Iao-I-c-Ww)N«-§Ä 2006 രൂപീകരിച്ചത് തന്നെ വിവരാവകാശ നിയമത്തിന്‍റെ 7 ആം വകുപ്പില്‍ (1) ആം ഉപവകുപ്പ് പ്രകാരം വിവരങ്ങള്‍ നല്‍കുന്നതിനായി ഈടാക്കാവുന്ന ഫീസ്‌ നിര്‍ണ്ണയിക്കാനാണ്. അതുകൊണ്ട് തന്നെ ആ ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്ന ഫീസ്‌ യാതൊരു കാരണവശാലും വിവരാവകാശ നിയമത്തിന്‍റെ 7 ആം വകുപ്പിന്‍റെ (5) ആം ഉപവകുപ്പില്‍ പറയുന്ന ന്യായമായ ഫീസ്‌ മാത്രമേ ഈടാക്കുവാന്‍ പാടുള്ളൂ എന്ന മുഖ്യവ്യവസ്ഥക്ക് വിരുദ്ധമാകുവാന്‍ പാടുള്ളതല്ല. മൂല നിയമത്തിന്‍റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി രൂപീകരിക്കുന്ന ഒരു ചട്ടവും നിയമപ്രകാരം നിലനില്‍ക്കുന്നതല്ല. ബഹുമാനപ്പെട്ട സുപ്രിംകോടതിയുടെ W.P. (C) 194/ 2012 വിധി ഈ നിലപാടിനെ പിന്‍താങ്ങുന്നു. ആ ഉത്തരവില്‍ ബഹുമാനപ്പെട്ട സുപ്രിംകോടതി വിധിച്ചിരിക്കുന്നത് ഇപ്രകാരമാണ് “ We are of the view that, as a normal Rule, the charge of the application should not be more than Rs.50/- and for per page information should not be more than Rs.5/-. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഒരു രേഖയുടെ ഒരു പേജിന്‍റെ പകര്‍പ്പിന് ഒരു കാരണവശാലും 5/- രൂപയില്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടുള്ളതല്ല. കേരളത്തില്‍ ഇപ്പോഴത്തെ നിലയ്ക്ക് എ 3 സൈസ് ഒരു പേജിനു ഫോട്ടോകോപ്പി നിരക്ക് 3/- രൂപ മാത്രമാണ്. അതില്‍ അധികമായി ഈടാക്കുന്ന ഫീസ്‌ വിവരാവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ യാതൊരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല.” (lÀPn \¼À AP 282(3)/2018 S.I.C).   

വിവരങ്ങള്‍ക്ക് പ്രിയ സുഹുര്‍ത്ത് ഷിബുജേക്കബിനോട് കടപ്പാട്   


2019 ജൂൺ 19, ബുധനാഴ്‌ച

ലഭ്യമായ ആധുനിക ടെക്നോളജികളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാം


ലഭ്യമായ ആധുനിക ടെക്നോളജികളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാം

Right Information Act 2(j)(iv) invokes Section 2(j) (iv) of the Right Information Act to allow use of camera to take photos of documents

 
     “‘The standard method of photocopying is not the only available procedure for taking out copies of documents. Several libraries and archives do regularly create copies of their precious documents (which may not be in a condition to be photocopied through commonly available machines) by using technologically sophisticated instruments. It should be possible to explore alternative technological solutions for photocopying delicate documents, such as using static cameras and other similar instruments to take snaps of the pages”

   

   രേഖകളുടെ പകര്‍പ്പുകള്‍ ആവിശ്യപെട്ടുകൊണ്ട് വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷക്കുള്ള മറുപടികളില്‍ സാധാരണയായി കാണുന്ന മറുപടിയാണ് കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു പോകുന്ന അവസ്ഥയില്‍ ആയതിനാല്‍ പകര്‍പ്പ് (PHOTO COPY) എടുക്കാന്‍ പറ്റാത്ത സാഹജര്യമാണ് അല്ലെങ്കില്‍ പകര്‍പ്പെടുക്കുന്നത് രേഖകളുടെ സുരക്ഷിതത്വത്തെ ബാധിക്കും എന്നെല്ലാം കാണിച്ചുകൊണ്ട് വിവരങ്ങള്‍ നിഷേധിക്കുന്നത്, എന്നാല്‍ മുകളിലെ ലിങ്കില്‍ കാണുന്ന ഉത്തരവ് അപേക്ഷകന് ഏതൊരു സാഹജര്യത്തിലും വിവരം നല്‍കാന്‍ പൊതുഅധികാരികളെ ചുമതലപ്പെടുത്തുന്നുണ്ട്, ബഹു.സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അപ്പീല്‍ വാദിയുടെ ആവിശ്യപ്രകാരമല്ല ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ അനുമതി നല്‍കിയത് എന്ന വസ്തുത അറിയാനുള്ള പൗരജനത്തിന്‍റെ അവകാശത്തിന്‍റെ പ്രാധാന്യമാണ് വെളിപ്പെടുത്തുന്നത്

  സെന്‍ട്രല്‍ പബ്ലിക്‌ റെക്കോര്‍ഡ്‌ ആക്റ്റ് (കേന്ദ്ര പൊതുരേഖാ നിയമം) PDF കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക              

              സെന്‍ട്രല്‍ പബ്ലിക്‌ റെക്കോര്‍ഡ്‌ ആക്റ്റ് (കേന്ദ്ര പൊതുരേഖാ നിയമം) അനുസരിച്ച്  പൊതുഅധികാരി/പൊതുഅധികാരസ്ഥാനം, പബ്ലിക് റെക്കോര്‍ഡ്‌ ഓഫീസര്‍/കസ്റ്റോഡിയന്‍ എന്നനിലയില്‍ വിവരങ്ങളും, രേഖകളും ക്രമീകരിച്ച് സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട് അത് പോലെ തന്നെ നഷ്ട്ടപ്പെട്ടതോ, നശിച്ചു പോയതോ, നശിപ്പിച്ചു കളഞ്ഞതോ ആയ ലഭ്യമല്ലാത്ത വിവരങ്ങളെ കുറിച്ച് തരം തിരിച്ച സ്റേറ്റ്മെന്‍റ് പ്രസിദ്ധീകരിക്കേണ്ടതും അവരുടെ മാത്രം ബാധ്യതയാകുന്നു,

      

     ഇനി ആവിശ്യമുള്ള രേഖകള്‍, വിവരങ്ങള്‍ എന്നിവ വേണമെങ്കില്‍ അതിന്‍റെ പ്രാധാന്യം അനുസരിച്ച് പുനര്‍നിര്‍മിക്കേണ്ടതും അവരുടെ നിയമപരമായ ബാധ്യതയാകുന്നു,

  
         രേഖകളും, വിവരങ്ങളും നഷ്ട്ടപെട്ടത് കൊണ്ട് (Missing File) നല്‍കാന്‍ കഴിയില്ല എന്നത് വിവരം നല്‍കാതിരിക്കുന്നതിനുള്ള കാരണമായി പറയാവതല്ല അത്
3. ബഹു. ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവ് നമ്പര്‍ W.P.(C) 3660/2012 Dated.13.09.2013 (in respect of RTI Act-2005),
4. ബഹു. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തവ്‌ നമ്പര്‍ CIC/DS/A/2013/001788-SA Dated 29/0/2014,
5. കേരള സംസ്ഥാന വിവരാവകാശ കമീഷന്‍ സെക്രട്ടറിയുടെ കത്ത് നമ്പര്‍ 16609/G8-Admn/14SIC Dated 28/10/2014 എന്നീ ഉത്തരവുകളുടെ വ്യക്തമായ ലംഘനവും കോടതിയലക്ഷ്യവും കൂടിയാകുന്നു,

       പൊതുരേഖകള്‍ ലഭ്യമല്ല, അകാരണമായി നല്‍കാന്‍ കഴിയില്ല എന്ന് മറുപടി നല്‍കുന്നത് അത് നഷട്ടപെട്ടത് കൊണ്ടാണ് എന്ന്‍ വ്യക്തമാണ് ഇത് പബ്ലിക്‌ റെക്കോര്‍ഡ്‌ ആക്റ്റ് അനുസരിച്ച് എഴു വര്‍ഷം മുതല്‍ പത്ത് വര്‍ഷംവരെ  തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാകുന്നു

        മാത്രമല്ല സെക്ഷന്‍ IPC201 അനുസരിച്ച് ഈ നിയമലംഘനങ്ങള്‍ അഞ്ചു വര്‍ഷം വരെ തടവോ, പത്തായിരം രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുന്നു    
   
        മേലുദ്യോഗസ്ഥരായ അപ്പീല്‍അധികാരികളുടെ അധികാരപരിധിയിലുള്ള പൊതുഅധികാരസ്ഥാനത്ത് മേല്‍സൂചിപ്പിച്ച  നിയമങ്ങളുടെയും നിര്‍ദേശങ്ങളുടെയും കോടതി ഉത്തരവിന്‍റെയും ലംഘനം മൂലം നിയമ ലഘനവും കോടതിയലക്ഷ്യവും സംഭവിക്കുകയാണ് എങ്കില്‍  മേലധികാരി എന്ന നിലയില്‍ നിയമ നടപടികള്‍ സ്വീകരിക്കല്‍ അവരുടെ വീഴ്ച വരുത്താന്‍ പാടില്ലാത്ത ചുമതല കൂടിയാകുന്നു

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

സേവനാവകാശ നിയമം

സേവനാവകാശ നിയമം (Right to Service Act)  സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകു...

വിവരാവകാശം