2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

വിവരാവകാശ നിയമം 6(3)

 ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പരമോന്നത നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലിമെന്‍റ്, അത് കൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്,
            ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005 
           വിവരാവകാശ നിയമം 2005 നമ്മുടെ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസാക്കിയതാണ്, അതുകൊണ്ട് തന്നെ വിവരാവകാശ നിയമം അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും,  മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്, എന്നു മാത്രമല്ല പാര്‍ലിമെന്‍റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ കൈകടത്തുന്നതും, വിവരാവകാശ നിയമത്തിന് വിരുദ്ധമായ ഉത്തരവുകള്‍, മേമ്മോറാണ്ടങ്ങള്‍ എന്നിവ ഇറക്കുന്നതും അതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതും പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റിന്‍റെ പരമാധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ്
            ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്‍റെ ഹരജി നമ്പര്‍ AP.No.1605(1)/2011/SIC തീര്‍പ്പ്‌ കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്‍കാരിന്‍റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്‍ക്കുകയില്ല എന്ന്‍ വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്
       വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന
                       ആയതിനാല്‍ ഇന്ത്യാ സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മോമ്മോറാണ്ടാങ്ങളും കമീഷന്‍ സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്പഷ്ടീകരണങ്ങളും ഇറക്കാന്‍ യാതൊരു അധികാരവുമില്ല എന്ന് സാരം

2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

വാക്സിനുകൾ എന്ത് കൊണ്ട് എതിർക്കപെട്ടു

വിദ്യാലയങ്ങളില്‍ വെച്ച് വാക്സിനുകള്‍ നല്‍കുന്നതിനെ എതിര്‍ക്കുന്നില്ല, പക്ഷെ ഒരു ഡോക്ടറുടെ പരിശോധനയില്ലാതെ, ഡോക്ടറുടെ അസാനിധ്യത്തില്‍ കുട്ടിക്ക് മറ്റെന്തെകിലും അസുഖങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാതെ, നല്‍കുന്ന കുത്തിവെപ്പ് കുട്ടിയുടെ ആരോഗ്യസ്ഥിതിയെ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കാതെ, കുത്തിവെപ്പ് എടുക്കുന്നതിനെയാണ് എതിര്‍ക്കുന്നത്, ഒരു സര്‍ക്കാര്‍ ആതുരാലയത്തിലും ഡോക്ടര്‍ നേരിട്ട് പരിശോധിച്ച് ചീട്ടില്‍ കുറിപ്പെഴുതാതെ ഒരു റ്റി.റ്റി കുത്തിവെപ്പ് പോലും നല്‍കാറില്ല, നല്‍കാന്‍ പാടില്ല എന്നാണ് നിയമം, ഈ നിയമം തെറ്റിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്, വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ നേരിട്ടുവന്ന് നമ്മുടെ കുട്ടികളെ പരിശോധിച്ച് കുറിപ്പെഴുതി അതിനെ കുറിച്ചുള്ള വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ലഭ്യമാകത്തക്ക രീതിയില്‍ സൂക്ഷിച്ച് വാക്സിനുകള്‍ നല്‍കുന്നതിനെ ആരും എതിര്‍ക്കുന്നതായി അറിവില്ല, അറിയാനുള്ള അവകാശത്തെ നിരാകരിച്ച്, കുത്തിവെക്കുന്ന മരുന്നിന്‍റെ പേര്, കണ്ടന്‍്, രാസ വിവരങ്ങള്‍,  എക്സ്പയറി ഡേറ്റ് എന്നിവ വിവരാവകാശ നിയമ അപേക്ഷകളില്‍ പോലും നല്‍കാന്‍ കഴിയാത്ത സാഹജര്യത്തിലാണ് വാക്സിനുകള്‍ എതിര്‍ക്കപെട്ടത്, വിവരങ്ങള്‍ നിഷേധിക്കുന്നത് കാരണം സ്വതന്ത്രവും, യുക്തവുമായ അഭിപ്രായങ്ങളുടെ അഭാവത്തില്‍ ഊഹാപോഹങ്ങളായിരിക്കും സമൂഹത്തില്‍ പ്രചരിക്കുക അത് തന്നെയാണ് ഇവിടെ സംഭവിച്ചതും, ഷഹീര്‍ ചിങ്ങത്,                   

   
വാട്ട്സാപ്പിൽ നിന്നും കിട്ടിയത്
#MRcampaign കട്ട സപ്പോർട്ട് ...........
*********************************
തുറവൂരിലെ ഒരു സ്കൂളിൽ  MRവാക്‌സിന്റെ ബോധവത്കരണ ക്ലാസ് നടന്നു കൊണ്ടിരിക്കുന്നു..
ഒരു അച്ഛന്റെ വകയാണ് ചോദ്യം "റൂബെല്ല വാക്‌സിൻ എടുക്കുന്നത് കുട്ടികൾക്ക് വൈകല്യം തടയാനാണെങ്കിൽ പെൺകുട്ടികക്ക് മാത്രം എടുത്താൽ പോരേ?? ആൺകുട്ടികളെ വെറുതെ എന്തിനാ കുത്തുന്നെ??"
ഇതേ ചോദ്യം പലരും ചോദിക്കുന്നു എന്ന് MRവാക്‌സിന്റെ റിവ്യൂ മീറ്റിംഗിനിടയിൽ ഹെൽത്ത് വർക്കേഴ്സ് പറഞ്ഞപോളാണ്  ഇങ്ങനെ ഒരു പോസ്റ്റിനെ പറ്റി ആലോചിക്കുന്നെ.. ഇതേ ചോദ്യം പലരുടെയും മനസ്സിൽ ഉണ്ടാകാം .. തിരുത്തി കൊടുക്കേണ്ടത് ഞാൻ അടക്കമുള്ളവരുടെ ഉത്തരവാദിത്തം ആണ്..
ആ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് കുറച്ചു കാര്യങ്ങൾ പറയട്ടെ

എന്താണ് MRക്യാമ്പയ്‌ഗൻ ?
ഈ വരുന്ന ഒക്ടോബര് മാസത്തിൽ 9മാസം മുതൽ 15വയസുവരെ ഒള്ള കുട്ടികളെ എല്ലാം തന്നെ MRവാക്‌സിൻ നൽകുന്നു.. നമ്മുടെ സംസ്ഥാനത്തു മുഴുവനായി
കാരണം സിമ്പിൾ ആണ് കേട്ടോ ..
മീസിൽസ് റൂബെല്ല ഈ രണ്ടു രോഗങ്ങളേം നമ്മുടെ നാട്ടീന്നു ഓടിക്കണം .. പോളിയോ അസുഖത്തെ ഓടിച്ച പോലെ..

അപ്പൊ എന്താ ഈ മീസിൽസ്??
നമ്മുടെ നാട്ടിൽ അതിനെ അഞ്ചാംപനി,  കരുവന് എന്നൊക്കെ പറയും
ഇതൊരു വൈറസ് പനി ആണ്
നല്ല പനി, ചുമ , മൂക്കൊലിപ്പ് , കണ്ണ് ചുവക്കുക, ശരീരത്തിൽ ചുവന്നു പൊന്തുക ഇവയാണ് ലക്ഷണങ്ങൾ
പക്ഷെ ജീവന് തന്നെ ഭീഷണി ആകുന്ന ന്യൂമോണിയ, വയറിളക്കം , തലച്ചോറിലെ ഇൻഫെക്ഷൻ ഇവ ആക്കാനുള്ള സാധ്യത വളരെ കൂടുതലാണ് .. ഇതു ചുമയിലൂടെയും തുമ്മലിലൂടെയും ആണ് പകരുന്നത് .. വളരെ പെട്ടന്ന് പകരുന്ന ഒരസുഖമാണ് താനും ..
ഇന്ന് നമ്മുടെ രാജ്യത്തിലെ കുട്ടികൾക്ക് മരണമോ വൈകല്യമോ നൽകുന്ന അസുഖങ്ങളിൽ മുൻപന്തിയിലാണ് എന്ന് ചുരുക്കം...

എന്താണ് റൂബെല്ല??
ഏതും ഒരു വൈറസ് തന്നെ ആണ്.. സാധാരണ വൈറൽ പനി പോലെ തന്നെ.. പക്ഷെ ഗർഭിണിയായിരിക്കുമ്പോൾ ഇത് വന്നാലോ ??
"കൺജനിറ്റൽ റൂബെല്ല സിൻഡ്രോം " എന്ന ഒരു അസുഖവുമായാണ് കുട്ടി പിറന്നു വീഴുക .. ഹൃദയം,ചെവി,കണ്ണ് എന്നിവയ്ക്കുണ്ടാകുന്ന വൈകല്യങ്ങൾക്കു പുറമെ ബുദ്ധിവളർച്ചയിൽ വൈകല്യങ്ങളുമുണ്ടാകും .. അബോഷനാകാനുള്ള സാധ്യതയും ഏറെ .. അതായതു ബുദ്ധിവളർച്ചിൽ വത്യാസമുള്ള കുട്ടികൾ ഉണ്ടാകുന്നതിൽ ഒരു വലിയ കാരണമാണ് ഈ അസുഖം എന്നത്..

അപ്പൊ ഈ അസുഖങ്ങൾക്കു എതിരെ നമ്മുടെ കുട്ടികൾക്ക് വാക്‌സിൻ കിട്ടുന്നുണ്ടോ?

ഉണ്ടല്ലോ ...
9ാം മാസത്തിൽ മീസെൽസും ഒന്നര   വയസിൽ MMRഉം കിട്ടുന്നുണ്ട്
അപ്പൊ പിന്നെ എന്തിനാ ഇപ്പൊ MRവാക്‌സിൻ
പഴയ രീതിൽ എടുത്താൽ 85% തോളം മാത്രമേ സംരക്ഷണം ഉണ്ടായിരുന്നത് 95-97% ആക്കി മാറ്റുക എന്നതാണ് ലക്‌ഷ്യം
അതായതിൽ ഈ ക്യാമ്പയ്‌ഗൻ ശേഷം 9ാം മാസത്തിൽ MRവാക്‌സിനാകും ഇനി മുതൽ നമ്മുടെ കുട്ടികൾക്ക് ലഭിക്കുക..

അപ്പൊ പറഞ്ഞു വന്ന കാര്യത്തിലേക്ക്.. കുഞ്ഞുങ്ങളിൽ  കൺജനിറ്റൽ റൂബെല്ല സിൻഡ്രോം മാറ്റാൻ പെൺകുട്ടികളെ മാത്രം കുത്തിയാ പോരെന്ന്??

ഒരു കുഞ്ഞു ഉദാഹരണം പറയാം .. ഒരു അമ്പലത്തിൽ ഒരു സ്വർണ്ണ  വിഗ്രഹം ഉണ്ടെന്നു വക്കുക .. പള്ളിലെ സ്വർണ്ണകുരിശോ .. ( നിരീശ്വര വിശ്വാസിക്ക് പാർട്ടി പ്രത്യയ ശാസ്ത്രമോ ഒക്കെ ആകാം) .. ഇതു കളവുപോകാതിരിക്കാൻ പൂജാരി മാത്രം നല്ലവനായാൽ പോരാ .. അയൽവാസികളും നാട്ടുകാരും അവിടെ വരുന്നവരും എല്ലാം നല്ലവരാവണം
ഈ പറഞ്ഞതിൽ വിഗ്രഹമാണ് ജനിക്കാൻ പോകുന്ന കുട്ടി.. പൂജാരി അമ്മയും....

ഇത് മനസിലാവാത്തവർക്കു ഒരു കണക്കു പറഞ്ഞു തരാം .. 100പേർക്ക് കുത്തിവെപ്പ് എടുത്താൽ( അതിൽ 50ആൺകുട്ടികളും 50പെൺകുട്ടികളും ആണെന്നും വക്കുക) 97%സംരക്ഷണത്തെ ലഭിക്കും അപ്പൊ 3പേർക്ക് അസുഖം വരാനുള്ള സാധ്യത ഉണ്ട് .. അതിൽ ഒരാൾ പെൺകുട്ടിയും മറ്റു രണ്ടുപേർ ആൺകുട്ടിയും ആണെന്ന് ഇരിക്കട്ടെ .. അപ്പോൾ ഗർഭകാലത്തു ഈ പെൺകുട്ടിക്കു ഈ രണ്ടുപേരിൽ നിന്നെ അസുഖം വരാൻ സാധ്യത ഒള്ളു.. മറിച്ചു ആൺകുട്ടികളെ വാക്‌സിൻ എടുത്തിട്ടില്ലെങ്കിലോ 50+2 പേരിൽ നിന്നും അസുഖം വരാം......ഈ ചെറിയ 100പേരിൽ നിന്ന് ഇന്ത്യ മുഴുവൻ വരുമ്പോൾ ഏകദേശം പകുതിയോളം ..  50കോടി വരുന്ന ആണുങ്ങളിൽ നിന്നും വരാനുള്ള സാധ്യത അത് ഒഴുവാക്കിയേ പറ്റൂ.. ഇപ്പൊ ആൺകുട്ടികളെ കുത്തുന്നത് എന്തിനാണ് ചോദിക്കില്ലലോ അല്ലെ??

ഒന്ന്  രണ്ടു കാര്യങ്ങൾ കൂടി പറഞ്ഞു നിർത്താം

1. മുകളിൽ പറഞ്ഞ രണ്ടു അസുഖങ്ങളും വന്നാൽ അവക്കായി പ്രതേകിച്ചു ചികിത്സകൾ ഒന്നും തന്നെ ഇല്ല .. അപ്പോ പ്രതിരോധമാണ് മാർഗം💪🏻
2. വാക്‌സിൻ പൂർണമായും സൗജന്യമാണ് .
3. പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികളിൽ ഈ അസുഖം വരാനുള്ള സാധ്യത ഏറെ ആണ് താനും.

ഒരു കുഞ്ഞി കണക്കു കൂടി പറയട്ടെ
ഇന്ത്യയിൽ ഏകദേശം 49200കുട്ടികൾ ഓരോ വർഷവും മീസെൽസ് മൂലം മരിക്കുന്നു...ഇപ്പൊ ഇതിന്റെ ഗൗരവം മനസിലായികാണുമലോ അല്ലേ?? ഓരോ കുരുന്നു ജീവനും വിലപ്പെട്ടതാണ് ..

അപ്പോ തീർച്ചയായും എല്ലാവരും 9മാസത്തിനും 15വയസിനും ഇടയിലുള്ള കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കുമല്ലോ അല്ലെ??
ഓർക്കുക വരുന്ന തലമുറയെ അല്ല .. അതിനും അപ്പുറമുള്ള ഒരു തലമുറയിൽ ജനന വൈകല്യങ്ങൾ ബുദ്ധിമാദ്യം ഇവ ഒഴിവാക്കാനുള്ള യജ്ഞമാണ് ... സഹകരിക്കുക....

വാൽക്കഷ്ണം:
ഞാൻ എന്റെ ഒരു പോസ്റ്റും ഷെയർ ചെയ്യാൻ പറയാറില്ല പക്ഷെ ദയവായി ഈ പോസ്റ്റ് ഷെയർ ചെയ്യുക ... നമ്മളെക്കാൾ മുമ്പേ ആണ് വാക്‌സിൻ വിരുദ്ധരുടെ പക്ഷം .. ജനന നിയന്ത്രണം .. വാക്‌സിൻ ലോബി .. ഡോക്ടർമാരുടെ കമ്മിഷൻ .. സ്ഥിരം നമ്പറുകളുമായി ഇറങ്ങിട്ടുണ്ട് ...
#MRcampaign
Be wise.. get your child fully immunizied

ഡോ. അരുൺ ബി കൃഷ്ണ
അസിസ്റ്റന്റ് സർജൻ
പ്രാഥമിക ആരോഗ്യ കേന്ദ്രം തുറവൂർ

2017, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

ആരോഗ്യമേഖല ഇന്നും പാവപെട്ടവന് അന്യമായിനില്‍കുന്നു

ഇന്ത്യാ മഹാരാജ്യത്ത് ജനസാന്ദ്രതയിയിലും ജനസംഖ്യയിലും മുന്നില്‍ നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം, വിദ്യാഭ്യാസ രംഗത്ത് അടക്കം സമസ്ഥമേഘലകളിലും മുന്നില്‍ നില്‍ക്കുന്ന ജില്ല പക്ഷേ സര്‍ക്കാര്‍ ആശുപത്രികളുടെയും അനുബന്ധ സേവനങ്ങളുടെയും കാര്യത്തില്‍ വളരെ ശോചനീയമായ അവസ്ഥയിലാണ്, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മതിയായ ഉദ്ധ്യോഗസ്തരുടെ/ജീവനക്കാരുടെ കുറവ് മൂലം പൗരാവകാശമായ സേവനങ്ങള്‍ പോലും നിഷേധിക്കപെടുന്നു, ഞാന്‍ വിവരാവകാശ നിയമം ഉപയോഗിച്ചു വന്നകാലം മുതല്‍തന്നെ ജനകീയമാകേണ്ട വിവരാവകാശ നിയമം നടപ്പാക്കുന്ന വിശയത്തില്‍ , മറുപടികള്‍ നല്‍കുന്ന സാഹജര്യത്തില്‍ മതിയായ ജീവനക്കാരില്ല, നിലവിലുള്ളവരെ ആവിശ്യപെട്ട വിവരങ്ങള്‍, മറുപടികള്‍ നല്‍കാന്‍ നിയോഗിച്ചാല്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം തന്നെ തടസ്ഥപ്പെടും എന്ന കാരണത്താല്‍ വിവരങ്ങള്‍ നിശേധിക്കുന്നത് സാധാരണവുമാണ്, അതുപോലെ ഡോക്ട്ടര്‍മാരുടെയും മറ്റുഉപകരണങ്ങളുടെയും അപര്യാപ്തത കൊണ്ട് മതിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ ആളുകള്‍ മരണപ്പെടുന്ന സംഭവങ്ങള്‍ വരെ അടുത്തകാലത്തുണ്ടായി
    ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ച ഈ കാലത്ത് ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ എന്ന  സംവിധാനത്തിലൂടെ നമ്മുടെ പരമോന്നത കോടതി പണമില്ലാത്ത പാവപെട്ടവനും നീതി ലഭിക്കാനുള്ള മാതൃകാപരമായ  സംവിധാനം നടപ്പാക്കിയത് നമുക്ക് അനുകരണീയമായ മാതൃകയാണ്,
    എന്നാല്‍ ആരോഗ്യമേഖല ഇന്നും പാവപെട്ടവന് അന്യമായിനില്‍കുന്നു, ആയതുകൊണ്ട്തന്നെ ഉള്ളത് വിറ്റുപെറുക്കി ചികിത്സനടത്തി പെരുവഴിയിലായ പലരും ഇന്ന് നമുക്കിടയില്‍ ജീവിക്കുന്നു, നീതിന്യായ സംവിധാനം പാവപെട്ടവന് പ്രാപ്യമായത് പോലെ ഏതൊരു പൗരന്‍റെയും ഭരണഘടന ഉറപ്പുനല്‍കിയ മൗലികാവകാശമാണ്‌ ആരോഗ്യസംരക്ഷണത്തിന് മതിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുക എന്നത്, അത് ഉറപ്പുവരുത്തേണ്ട ബാദ്ധ്യത തീര്‍ച്ചയായും ഭരണകൂടത്തിനുതന്നെയാണ്

വിവരങ്ങളുടെ ക്രോഡീകരണവും, ശേഖരണവും

പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച്‌ നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന്‌ വിധിച്ചു.

കുറിപ്പ്‌: വളരെ സുപ്രധാനമായ ഒരു വിധിയാണിത്‌. പക്ഷേ, ഈ വിധിയില്‍ ഒരു ഉടക്കുണ്ട്‌. പലയിടങ്ങളിലും കിടക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു (collect) കൊടുക്കണമെന്ന്‌ പ്രത്യേകം പറയുന്നുണ്ടെങ്കിലും അവയെ ക്രോഡീകരിച്ചു (Process) കൊടുക്കേണ്ടതുണ്ടൊയെന്ന്‌ പറഞ്ഞിട്ടില്ല. അറിഞ്ഞുകൊണ്ട്‌ തന്നെ അക്കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. കാരണം, ശേഖരണവും (collection) ക്രോഡീകരണവും (processing) രണ്ടും രണ്ടാണെന്നുള്ള പരാമര്‍ശം ഈ വിധിയുടെ പലയിടത്തും നടത്തിയിട്ടുണ്ട്‌. എന്നിട്ടും തീരുമാനം എഴുതിയ സ്ഥലത്ത്‌ (process) നെ പറ്റി ഒന്നും പറഞ്ഞില്ല. ഒരു പക്ഷേ, ഈ കേസ്സില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരം പലയിടങ്ങളില്‍ നിന്നും ശേഖരിച്ചു നല്‍കേണ്ട ഒരു ലിസ്റ്റ്‌ ആയതു കൊണ്ടാകാം.https://angkilrti.wordpress.com/

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...