2023, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ആവിശ്യമില്ലെന്ന്, മുന്‍കാലപ്രാബല്യത്തോടെയുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ നിര്‍ണായക വിധി

 അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ആവിശ്യമില്ലെന്ന്, മുന്‍കാലപ്രാബല്യത്തോടെയുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ നിര്‍ണായക വിധി, ജോയിന്‍സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്ന  ദില്ലി പൊലീസ് ആക്ടിലെ 6 എ സുപ്രീംകോടതി 2014 ല്‍ എടുത്തുകളഞ്ഞിരുന്നു. 

 

വിധിയുടെ പകർപ്പ് pdf ലിങ്ക് 


2023, സെപ്റ്റംബർ 5, ചൊവ്വാഴ്ച

വിവരാവകാശ നിയമത്തിൻറെ ആത്മാവായ നാലാമത്തെ വകുപ്പ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ പാലക്കാട് ഡപ്യൂട്ടി ഡയറക്റ്ററുടെ ഓഫീസിനെതിരെയുള്ള











  അന്തിമ ഉത്തരവ്-2  







( ഉത്തരവിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് എന്ന് പറയാതെ പറഞ്ഞു )

 അപേക്ഷകന്‍ ആവിശ്യപെട്ടാല്‍ വിവരങ്ങളും രേഖകളും നല്‍കാന്‍ പാകത്തിന് കാലാനുകതമായ സൂചിക തയ്യാറാക്കി സൂക്ഷിക്കുക എന്നത് എല്ലാ പൊതുഅധികാരികളുടെയും നിയമപരമായ ബാധ്യതയാകുന്നു, വിവരാവകാശ നിയമ പ്രകാരം ഒരു വിഷയത്തെ കുറിച്ച് വിവരങ്ങള്‍ ആവിശ്യപെടുമ്പോള്‍ ക്രോഡീകരിച് സൂക്ഷിക്കുന്നില്ല ക്രോഡീകരിച്ച്/തയ്യാറാകി നല്‍കുന്നത് ഓഫീസിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന മറുപടി നല്‍കി വിവരങ്ങള്‍ നിഷേധിക്കുന്നത് അസാധാരണമായ നടപടിയല്ലാതായിരിക്കുന്നു, വിവരാവകാശ നിയമത്തില്‍ തന്നെ വ്യവസ്ഥയുള്ള വിവരങ്ങള്‍ പോലും നിഷേധിക്കപെട്ട അസാധാരണ നടപടിയാണ് ഈ വിഷയത്തിൽ എതിര്‍കക്ഷികള്‍ നടത്തിയിരിക്കുന്നത്


2023, സെപ്റ്റംബർ 3, ഞായറാഴ്‌ച

പരാതികളിൽ സ്വീകരിച്ച നടപടികൾ വിവരാവകാശ നിയമ പ്രകാരം അറിയുന്നതിന്

  വിവരാവകാശ നിയമം 2005 6(1), 6(3) പ്രകാരം വിവരങ്ങളും, രേഖകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും ലഭിക്കുന്നതിനുളള അപേക്ഷ


അപേക്ഷകൻ,                                                                    തിയ്യതി: 04.09.2023, തിരൂര്‍ക്കാട്

ഷഹീർ ചിങ്ങത്ത്

മൊബൈല്‍ 9995219925

തിരൂർക്കാട് 679 321

ഇമെയിൽ shaheeramc@gmail.com 


സ്വീകർത്താവ്,

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

കെ എസ് ആർ റ്റി സി  കാര്യാലയം പെരിന്തൽമണ്ണ 


വിഷയം:-   1 - 01/01/2005 ലെ 19754/എ.ആര്‍. 13(2/04ഡി പൊ.ഭ.വ സര്‍കുലര്‍, 2 - 8/02/2005 ലെ  1209/എ.ആര്‍. 13(2/05ഡി പൊ.ഭ.വ സര്‍കുലര്‍, 3 - 04/06/2005 ലെ  7068/എ.ആര്‍. 13(2/05ഡി പൊ.ഭ.വ സര്‍കുലര്‍, 4 - 10/05/2006 ലെ  3435/എ.ആര്‍. 13(2/06ഡി പൊ.ഭ.വ സര്‍കുലര്‍, 5 - 23/02/2008 ലെ  1257/എ.ആര്‍. 13(2/08ഡി പൊ.ഭ.വ സര്‍കുലര്‍, 6 - 12/01/2009 ലെ   168/എ.ആര്‍. 13(2/09ഡി പൊ.ഭ.വ സര്‍കുലര്‍, 7 - 19/05/2011 ലെ 18825/സി.ഡി.എന്‍3/10 പൊ.ഭ.വ സര്‍ക്കുലര്‍, 8 - പൊതുഭരണ (ഏകോപന) വകുപ്പ്  സര്‍ക്കുലര്‍ നമ്പർ 18825/സി.ഡി.എന്‍3/10 പൊ.ഭ.വ 19/05/2011, 9 - ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍ 11433/എ.ആര്‍13(2)/2015 /ഉഭപവ 2015 ജൂലൈ 16 സർക്കുലറുകൾ പ്രകാരമുള്ള രസീതികളും, സർകുലറുകളിലെ വ്യവസ്ഥകൾ  പ്രകാരമുള്ള മറുപടികളും അന്തിമ തീർപ്പുകളും സംബന്ധിച്ച വിവരാവകാശ നിയമ അപേക്ഷ   


സൂചന:- പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ ശാരീരിക വിഷമതകളുള്ള പൗരജനത്തിന് അവര്‍ വരുന്ന വാഹനത്തില്‍ തന്നെ  സുരക്ഷിതമായി വന്നിറങ്ങുന്നതിനും പ്രയാസമില്ലാതെ വീൽചെയർ സൗകര്യം ഉപയോഗിച്ച് ബസ്സിൽ കയറുന്നതിനും വേണ്ട സംവിധാനം നിലവിലില്ല എന്നത് സംബന്ധിച്ച 22.05.2023 തിയതിയിലെ അപേക്ഷകൻറെ പരാതി   


  1. സൂചനയിലെ പരാതിയുടെ ഫയൽ നമ്പർ വ്യക്തമാക്കുന്ന വിവരങ്ങൾ 


  1. സൂചനയിലെ പരാതിക്ക് വിഷയത്തിൽ പരാമർശിച്ച സർക്കുലറുകൾ പ്രകാരം നൽകിയ കൈപ്പറ്റ് രസീതിയുടെ വിവരാവകാശ നിയമ പ്രകാരമുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പ്

 

  1. അങ്ങയുടെ കാര്യാലയത്തിൽ ലഭ്യമായ ഇപ്പോൾ ഉപയോഗിക്കുന്ന കൈപ്പറ്റ് രസീതി ബുക്കിൻറെ നമ്പറും പ്രസ്തുത ബുക്കിൽ നിന്നും അവസാനമായി നൽകിയ രസീതിയുടെ വിവരാവകാശ നിയമ പ്രകാരമുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പും 


  1. സൂചനയിലെ പരാതിയിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന വിവരങ്ങളും രേഖകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും 


 

  1. പൊതുഭരണ(ഏകോപന)വകുപ്പിന്‍റെ 19/05/2011 തിയ്യതിയിലെ 18825/സി.ഡി.എന്‍ 3/10 പൊ.ഭ.വ സര്‍ക്കുലര്‍ പ്രകാരം സൂചനയിലെ പരാതിക്ക് നല്‍കിയ രസീതിയുടെ വിവരങ്ങളും രേഖകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും 

 

  1. സൂചനയിലെ പരാതിക്ക് രസീതി നല്‍കിയിട്ടില്ല എങ്കില്‍ അതിന്‍റെ കാരണം വ്യക്ത മാക്കുന്ന വിവരങ്ങളും അതിനെതിരെ പരാതി ബോധിപ്പിക്കേണ്ട മേലധികാരിയുടെ പേരും ഉദ്യോഗപ്പേരും ഓഫീസ് വിലാസവും മൊബൈൽ നമ്പറും വ്യക്തമാകുന്ന വിവരങ്ങളും  (സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കല്‍ എല്ലാ പൊതുഅധികാരികളുടെയും നിയമ പരമായ ബാധ്യതയാണ്, സര്‍ക്കുലറുകളിലെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശിക്ഷാര്‍ഹവുമാണ്)

 

  1. സൂചനയിലെ പരാതിയിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍ 11433/എ.ആര്‍13(2)/2015/ഉഭപവ 2015 ജൂലൈ 16 പ്രകാരം നടപടികള്‍ സ്വീകരിച്ച് സര്‍ക്കുലറില്‍ പറയുന്ന ഒരു മാസ സമയ പരിധിയില്‍ പരാതിക്കാരന് മറുപടി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളും രേഖകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും,  

 

  1. പരാതിക്കാരന് ഒരു മറുപടിയും നല്‍കിയിട്ടില്ല എങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കുന്ന വിവരങ്ങളും വിവരാവകാശ നിയമ പ്രകാരം രേഖകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും, (ഭരണപരമായ തീരുമാനത്തിനുള്ള കാരണങ്ങള്‍ ബാധിക്കപെടുന്ന വ്യക്തികള്‍ക്ക് അതിന്‍റെ വിവരം നല്‍കുന്നതിന് വിവരാവകാശ നിയമം, നിയമത്തിലെ 4(1d) വകുപ്പ് ഓരോ പൊതുഅധികാര സ്ഥാനത്തെയും ചുമതലപെടുത്തുന്നുണ്ട്, ആയതിനാല്‍ ഈ വിവരങ്ങള്‍ അറിയാന്‍ അപേക്ഷകന് നിയമ പരമായ അവകാശമുണ്ട്, (Sathyan A.V. Govt. of Kerala and another -2008 (4) KHC 120:2008(3) KLJ 532: 2008(4) KLT SN 40).)

 

  1. സൂചനയിലെ പരാതി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍ 11433/എ.ആര്‍13(2)/2015/ഉഭപവ 2015 ജൂലൈ 16 പ്രകാരം നടപടികള്‍ സ്വീകരിച്ച് സര്‍ക്കുലറില്‍ പറയുന്ന മൂന്ന് മാസസമയ പരിധിയില്‍ പരാതിക്കാരന് അന്തിമ തീര്‍പ്പുണ്ടാക്കി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാകുന്ന വിവരങ്ങളും രേഖകളുടെ വിവരാവകാശ നിയമ പ്രകാരം സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും,

  

  1. പരാതിക്കാരന് അന്തിമ തീര്‍പ്പ്‌ നല്‍കിയിട്ടില്ല എങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കുന്ന വിവരങ്ങളും വിവരാവകാശ നിയമ പ്രകാരമുള്ള രേഖകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും, (സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കല്‍ എല്ലാ പൊതുഅധികാരികളുടെയും നിയമ പരമായ ബാധ്യതയാണ്, സര്‍ക്കുലറുകളിലെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശിക്ഷാര്‍ഹവുമാണ്)


  1. സൂചനയിലെ പരാതി പരിഗണിച്ച അല്ലെങ്കിൽ പരിഗണിക്കാൻ നിയമപരമായ ബാധ്യതയുള്ള പൊതു അധികാരികളുടെ പേരുകളും ഉദ്യോഗപ്പേരുകളും ഓഫീസ് വിലാസങ്ങളും മൊബൈൽ നമ്പറുകളും വ്യക്തമാകുന്ന വിവരങ്ങളും 


  1. അംഗപരിമിതർക്കും രോഗികൾക്കും മറ്റു ശാരീരിക പ്രയാസങ്ങൾ നേരിടുന്നവർക്കും അങ്ങയുടെ കാര്യാലയത്തിൽ പ്രത്യേകമായി ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങളും ഈ സേവങ്ങൾക്കായി സമീപിക്കേണ്ട പൊതു അധികാരികളുടെ പേരുകളും ഉദ്യോഗപ്പേരുകളും ഓഫീസ് വിലാസങ്ങളും മൊബൈൽ നമ്പറുകളും വ്യക്തമാകുന്ന വിവരങ്ങളും   


     പൊതു ജനത്തിൻറെ നികുതി പണമായ സര്‍ക്കാര്‍ പൊതുമുതലില്‍ നിന്നും നല്‍കുന്ന തുകക്ക് ആനുപാതിക മൂല്യമുള്ള സേവനങ്ങള്‍ പൊതുജനത്തിന് പൊതുസേവകരില്‍ നിന്നും പൊതുസംവിധാനങ്ങളില്‍ നിന്നും ലഭിക്കുന്നില്ല എന്ന വസ്തുത പുറത്ത് കൊണ്ട് വരിക എന്ന ഉദ്യേശ്യമല്ലാതെ നേരിട്ടോ അല്ലാതെയോ മറ്റു താല്‍പര്യങ്ങള്‍ ഒന്നും തന്നെ അപക്ഷകന്‌ ഇല്ല,


    ജന്മംകൊണ്ട് തന്നെ ഇന്ത്യന്‍ പൗരനായ അപേക്ഷകന് ഈ വിവരങ്ങളുടെ പ്രാപ്യത അനിഷേധ്യമായ പൗരാവകാശമാണ്, ഭരണപരമായ തീരുമാനത്തിനുള്ള കാരണങ്ങള്‍ ബാധിക്കപെടുന്ന വ്യക്തികള്‍ക്ക് അതിന്‍റെ വിവരം നല്‍കുന്നതിന് വിവരാവകാശ നിയമം, നിയമത്തിലെ 4(1d) വകുപ്പ് ഓരോ പൊതുഅധികാര സ്ഥാനത്തെയും ചുമതലപെടുത്തുന്നുണ്ട്, ആയതിനാല്‍ ഈ വിവരങ്ങള്‍ അറിയാന്‍ അപേക്ഷകന് നിയമ പരമായ അവകാശമുണ്ട്, (Sathyan A.V. Govt. of Kerala and another -2008 (4) KHC 120:2008(3) KLJ 532: 2008(4) KLT SN 40),


   പൗരാവകാശമായ സുരക്ഷിതമായി ജീവികാനും സഞ്ചരിക്കാനുനുമുള്ള അവകാശം ഉറപ്പു വരുത്തുന്നതിനും അതിനായി ചിലവഴിക്കപെട്ട പൊതുമുതലിന്‍റെ കാര്യക്ഷമമായ വിനിയോഗവും മറ്റു സേവനങ്ങളും സമയ ബന്ധിതമായി ലഭിക്കുക എന്നതും അതില്‍ വരുന്ന വീഴ്ചകള്‍ പുറത്ത് കൊണ്ടുവരിക, പൊതു ജനത്തിന്‍റെ ന്യായമായ നീതിയും സംരക്ഷണവും നല്‍കേണ്ട പൊതുഅധികാര സ്ഥാനങ്ങള്‍/സംവിധാനങ്ങള്‍ ശക്തിപെടുത്തുക എന്നതും ഏതൊരു പൗരന്‍റെയും ബാധ്യതയാണ് 


   പൗരജനത്തിന് അവകാശങ്ങൾ മാത്രല്ല കടമകളുമുണ്ട് സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പൊതുഅധികാര സ്ഥാനങ്ങൾ നടത്തുന്ന അഴിമതികൾ പുറത്തു കൊണ്ട് വരിക എന്നത് പൗരൻറെ മൗലികമായ കടമയാണ് ആയതിനാല്‍ ഈ അപേക്ഷയില്‍ ആവിശ്യപെട്ടിരിക്കുന്ന വിവരങ്ങളില്‍ വലിയതോതില്‍ പൊതുതാല്‍പര്യം അടങ്ങിയിരിക്കുന്നു 

      ഈ അപേക്ഷയില്‍ ആവിശ്യപെട്ടിരിക്കുന്ന വിവരങ്ങള്‍ മറ്റൊരു പൊതുഅധികാരസ്ഥാനത്തിന്‍റെ കൈവശത്തിലാണ് എങ്കിലും പ്രതിപാദ്യ വിഷയം മറ്റൊരു പൊതുഅധികാരസ്ഥാനത്തിന്‍റെ ചുമതലകളുമായി കൂടുതല്‍ ബന്ധപെട്ടിരിക്കുകയാണ് എങ്കിലും ഈ അപേക്ഷയോ മറ്റ് പൊതു അധികാരസ്ഥാനത്തിന് യോജ്യമായേക്കാവുന്ന ഭാഗമോ ആ പൊതു അധികാരസ്ഥാനത്തിന് കൈമാറ്റം ചെയ്യേണ്ടതും അത്തരം കൈമാറ്റത്തെ കുറിച്ച് വിവരാവകാശ നിയമം 6(3) പ്രകാരമുള്ള സമയപരിധിയില്‍ തന്നെ അപേക്ഷകനെ വിവരം അറിയിക്കേണ്ടതുമാണ്

എന്ന്      

 



പരാതി - പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി

 

അപേക്ഷകന്‍,                                                                                തിയ്യതി: 22/05/2023, തിരൂര്‍ക്കാട്                                            ഷഹീര്‍ ചിങ്ങത്ത്,
                       മൊബൈല്‍ 9995219925
                       തിരൂര്‍ക്കാട് 679 321
                       shaheeramc@gmail.com  
 
സ്വീകര്‍ത്താവ്,
                      അസി.ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍,               
                      പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി
                       പെരിന്തല്‍മണ്ണ പോസ്റ്റ്‌ 679 322

 

വിഷയം:- പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ നടക്കാന്‍ പ്രയാസമുള്ള പൗരജനത്തിന് അവര്‍ വരുന്ന വാഹനത്തില്‍ സുരക്ഷിതമായി വന്നിറങ്ങുന്നതിനും പ്രയാസമില്ലാതെ വീചെയ സൗകര്യം ഉപയോഗിച്ച് ബസ്സി കയറുന്നതിനും വേണ്ട സംവിധാനം നിലവിലില്ല എന്നത് സംബന്ധിച്ച്

 സൂചന:- രോഗികളുടെയും, ഭിന്നശേഷിക്കാരുടെയും സുരക്ഷക്കും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളും അവരുടെ ഭരണ ഘടനാ അവകാശങ്ങളും

       വിഷയത്തിലേക്കും സൂചനയിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സഗൗരവമായ പരിഗണനക്കും അടിയന്തിര നടപടികള്‍ക്കുമായി താഴെ പറയുന്ന കാര്യങ്ങള്‍ ബോധിപ്പിക്കുന്നു 

      പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ രോഗ കാരണമായും മറ്റും നടക്കാന്‍ പ്രയാസമുള്ള പൗരജനത്തിന് അവര്‍ വരുന്ന വാഹനത്തില്‍ സുരക്ഷിതമായി വന്നിറങ്ങുന്നതിനും പ്രയാസമില്ലാതെ വീചെയ സൗകര്യം ഉപയോഗിച്ച് ബസ്സി കയറുന്നതിനും ആവിശ്യമായ സൗകര്യത്തിന്‍റെ അഭാവം പ്രയാസമുണ്ടാക്കുന്നുണ്ട്

      കഴിഞ്ഞ മാസം ഒരു രോഗിയുമായി വന്ന അപേക്ഷകന്‍റെ വാഹനം ഉള്ളി പ്രവേശിക്കുന്നതിനായി അനുമതി ചോദിച്ചപ്പോ ബസ്സുകക്ക് ഇന്ധനം നിറക്കുന്നതിനുള്ള പമ്പിന്‍റെ അടുത്താണ് സെക്യൂരിറ്റി സൗകര്യം നല്‍കിയത്, പെട്ടന്ന് തീപിടിക്കുന്ന അപകട സാധ്യത കൂടിയ ഇന്ധനം സൂക്ഷിക്കുയയും ബസ്സില്‍ നിറക്കുക്കയും ചെയ്യുന്ന പമ്പിനടുത്ത് വാഹനം നിത്തുന്നതും ഇറങ്ങുന്നതും സുരക്ഷാ ഭീഷണിയുണ്ടാകുന്നതും സെക്യൂരിറ്റിക്ക് അനുവദിക്കാന്‍ കഴിയാത്തതുമായ കാര്യങ്ങളാണ്,

     തുടര്‍ന്ന്‍ വീല്‍ചെയറിന് വേണ്ടി അന്വേഷിച്ചപ്പോള്‍ ലഭ്യമാണ് എന്ന് സെക്ക്യൂരിറ്റി അറിയിച്ചെങ്കിലും  വീചെയ ഉപയോഗയോഗ്യമായ രീതിയി സുരക്ഷിതമായ ഒരു സ്ഥലത്ത് പെട്ടെന്ന് ലഭ്യമാകുന്ന വിധത്തി സൂക്ഷിച്ചിട്ടില്ല എന്നതിനാല്‍ യഥാസമയം ലഭിച്ചില്ല, പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ ലഭ്യമായ വീചെയ അതുവരെ അതിന്‍റെ പായ്ക്കില്‍ നിന്നുപോലും പുറത്തെടുത്തിട്ടില്ല എന്നാണ് തുടര്‍ന്നുള്ള അന്വേഷണത്തില്‍ മനസ്സിലായിട്ടുള്ളത്

      ആയതിനാ പെരിന്തമണ്ണ കെ.എസ്.ആ.ടി.സി ബസ് സ്റ്റാഡി നടക്കാ പ്രയാസമുള്ള പൗരജനത്തിന്, പ്രത്യേകിച്ചും രോഗികള്‍ക്ക് സുരക്ഷിതമായി അവര്‍ വരുന്ന വാഹനത്തില്‍ വന്നിറങ്ങുന്നതിന് വേണ്ട സ്ഥലം മാക്ക് ചെയ്തുകൊണ്ട് അവിടെ സൂചന ബോഡ് സ്ഥാപിക്കുകയും വീചെയ അവരുടെ കൂടെ വരുന്ന ആളുകക്ക് യഥാസമയം ലഭ്യമാകുന്ന രീതിയി സൂക്ഷിക്കുകയും ചെയ്യണമെന്നും, സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പൊതുജനത്തിന്‍റെ അപിപ്രായം കൂടി പരിഗണിക്കണമെന്നും   

        ഈ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തിലെ നടപടികള്‍ അങ്ങയുടെ അധികാര പരിധിയില്‍ വരുന്നതല്ല എങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ ക്ഷമതയുള്ള പൊതുഅധികാര സ്ഥാനത്തിന് ഉചിതമായ റിപ്പോര്‍ട്ട് സഹിതം ഈ അപേക്ഷ കൈമാറണമെന്നും, വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അപേക്ഷ ക്രമം തെറ്റിച്ച് അടിയന്തിരമായി പരിഗണിക്കണമെന്നും    

      ഈ പരാതി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍ 11433/എ.ആര്‍13(2)/2015/ഉഭപവ 2015 ജൂലൈ 16 പ്രകാരം നടപടികള്‍ സ്വീകരിച്ച് സര്‍ക്കുലറില്‍ വ്യവസ്ഥയുള്ള സമയ പരിധിയായ ഒരു മാസത്തിനുള്ളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്നും, മൂന്നു മാസത്തിനകം അന്തിമ തീര്‍പ്പുണ്ടാക്കണമെന്നും അപേക്ഷിക്കുന്നു

          കൂടാതെ പരാതിക്കാരന്‍റെ അറിയാനുള്ള അവകാശം കൂടി പരിഗണിച്ച് സ്വീകരിച്ച നടപടികളുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്നും പ്രത്യേകമായി ആവിശ്യപെടുന്നു     

 എന്ന്

വിശ്വാസപൂവം



 

2023, സെപ്റ്റംബർ 2, ശനിയാഴ്‌ച

കള്ള കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്യപ്പെടും

        കള്ള കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്യപ്പെടും അത് വഴി ജീവനെയും സ്വാതത്രത്തെയും ഹാനികരമായി ബാധിക്കും എന്ന് ഭയപ്പെടുന്ന  സാഹചര്യത്തിൽ  വിവരാവകാശ നിയമത്തിലെ 7(1) പ്രകാരം 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന  അപേക്ഷ


അപേക്ഷകൻ                                                                          തിയതി 26.01.2023, തിരൂർക്കാട്  

                           ഷഹീർ ചിങ്ങത്ത് 

                           മൊബൈൽ 9995219925 

                           തിരൂർക്കാട് 679321 

                           മലപ്പുറം ജില്ല 

                           ഇമെയിൽ shaheeramc@gmail.com


സ്വീകർത്താവ്,

                              സ്റ്റേറ്റ് പബ്ലിക് ഇൻഫൊർമേഷൻ ഓഫീസർ

                              ........................ പോലീസ് കാര്യാലയം 

                              .......................... പോസ്റ്റ് പിൻ XXX XXX , ...................... ജില്ല 

                              ഇമെയിൽ ...........................pol@kerala.gov.in


10 രൂപ ഇ ചലാന്‍ ഫീസ്‌ അടച്ചത് GRN  KL026876874202223E,  26/01/2023 - 18:03:36     


        എന്‍റെ സുഹുര്‍ത്തും നാട്ടൊരുമ പൗരാവകാശ സമിതി കേരള Reg.No.MPM/CA/34/2020 യുടെ എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ. ........................................ പോസ്റ്റ്, പിൻ കോഡ് 673XXX, കോഴിക്കോട് ജില്ല,  മൊബൈല്‍ നമ്പര്‍ XXXXXXXXX, എന്നവര്‍ക്ക് എതിരെ അങ്ങയുടെ കാര്യാലയത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എഫ്,ഐ,ആർ/ പരാതി രജിസ്റ്റർ ചെയ്തതായി ടിയാനിൽ നിന്നും അറിയാൻ കഴിഞ്ഞു,  


      ബഹു. സുപ്രീം കോടതിയുടെയും, ബഹു. കേരള ഹൈകോടതിയുടെയും ഉത്തരവുകൾ പ്രകാരവും കേരള സംസ്ഥാന മനുഷ്യാവകാശ കമീഷൻറെ  എച്ച്.ആര്‍.എം.പി നമ്പര്‍ 5999/2014 ഉത്തരവ് പ്രകാരവും (പകര്‍പ്പ് കൂടെ വെക്കുന്നു) അപേക്ഷകന്‍റെ കുറ്റാരോപിതനായ സുഹുര്‍ത്തിന് പരാതിയുടെയും എഫ്,ഐ,ആർ ൻറെയും മൊഴികളുടെയും മറ്റ് അനുബന്ധ രേഖകളുടെയും    പകര്‍പ്പുകൾ ലഭിക്കാന്‍ നിയമപരമായ അവകാശമുണ്ട്‌,


        വിവരാവകാശ നിയമം സമർത്ഥമായി ഉപയോഗിച്ച് വിവര ശേഖരണം നടത്തി വിജിലൻസ് കോടതികളിലും ബഹു. കേരള ഹൈക്കോടതിയിലും  അഴിമതിക്കാർക്കും നിയമ ലംഘകർക്കും എതിരെ പൗരാവകാശത്തിൻറെയും പൗരൻറെ കടമയുടെയും പേരിൽ ശക്തമായ നിയമ പോരാട്ടം നടത്തുന്ന സൈദലവിയെ കേസുകളിൽ കുടുക്കാൻ ചില തല്പര കക്ഷികൾ ശ്രമിക്കുന്നതായി പറഞ്ഞു കേട്ടിരുന്നു, മേൽ പരാതി വിവരം ശരിയാണ് എങ്കിൽ അത് ഒരു വ്യാജ പരാതിയാണ് ടിയാനെ കള്ള കേസിൽ കുടുക്കാൻ മനപ്പൂർവം ശ്രമിക്കുന്നതാണ്          


      ആയതിനാല്‍ മേല്‍ പരാമർശിച്ച  പരാതിയുടെയും മറ്റു രേഖകളുടെയും  സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷകന് അതിവേഗ തപാലിലൂടെയോ ഈ മെയിൽ വഴിയോ ലഭ്യമാക്കണമെന്ന് അപേക്ഷിക്കുന്നു. ആയതിലേക്കാവശ്യമായ ഫീസ് അങ്ങ് അറിയിച്ചാലുടനെ ഞാൻ ട്രഷറി ചലാനായി അടച്ചു കൊള്ളാം

.എന്ന് 

വിശ്വാസപൂർവം 

ഷഹീർ ചിങ്ങത്ത്


 


നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

റേഷൻ അരിയിലെ മറിമായം

          കാർഷിക വിപ്ലവവും ഭക്ഷ്യ സ്വയം പര്യാപ്‍ത്തതയും ശാസ്ത്ര നേട്ടമായി കൈവരിച്ച രാജ്യമാണ് ഇന്ത്യ എന്നതിൽ അഭിമാനിക്കുന്നരാണ് നമ്മെളെല്ലാം,...