2023, സെപ്റ്റംബർ 2, ശനിയാഴ്‌ച

കള്ള കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്യപ്പെടും

        കള്ള കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്യപ്പെടും അത് വഴി ജീവനെയും സ്വാതത്രത്തെയും ഹാനികരമായി ബാധിക്കും എന്ന് ഭയപ്പെടുന്ന  സാഹചര്യത്തിൽ  വിവരാവകാശ നിയമത്തിലെ 7(1) പ്രകാരം 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന  അപേക്ഷ


അപേക്ഷകൻ                                                                          തിയതി 26.01.2023, തിരൂർക്കാട്  

                           ഷഹീർ ചിങ്ങത്ത് 

                           മൊബൈൽ 9995219925 

                           തിരൂർക്കാട് 679321 

                           മലപ്പുറം ജില്ല 

                           ഇമെയിൽ shaheeramc@gmail.com


സ്വീകർത്താവ്,

                              സ്റ്റേറ്റ് പബ്ലിക് ഇൻഫൊർമേഷൻ ഓഫീസർ

                              ........................ പോലീസ് കാര്യാലയം 

                              .......................... പോസ്റ്റ് പിൻ XXX XXX , ...................... ജില്ല 

                              ഇമെയിൽ ...........................pol@kerala.gov.in


10 രൂപ ഇ ചലാന്‍ ഫീസ്‌ അടച്ചത് GRN  KL026876874202223E,  26/01/2023 - 18:03:36     


        എന്‍റെ സുഹുര്‍ത്തും നാട്ടൊരുമ പൗരാവകാശ സമിതി കേരള Reg.No.MPM/CA/34/2020 യുടെ എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ. ........................................ പോസ്റ്റ്, പിൻ കോഡ് 673XXX, കോഴിക്കോട് ജില്ല,  മൊബൈല്‍ നമ്പര്‍ XXXXXXXXX, എന്നവര്‍ക്ക് എതിരെ അങ്ങയുടെ കാര്യാലയത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എഫ്,ഐ,ആർ/ പരാതി രജിസ്റ്റർ ചെയ്തതായി ടിയാനിൽ നിന്നും അറിയാൻ കഴിഞ്ഞു,  


      ബഹു. സുപ്രീം കോടതിയുടെയും, ബഹു. കേരള ഹൈകോടതിയുടെയും ഉത്തരവുകൾ പ്രകാരവും കേരള സംസ്ഥാന മനുഷ്യാവകാശ കമീഷൻറെ  എച്ച്.ആര്‍.എം.പി നമ്പര്‍ 5999/2014 ഉത്തരവ് പ്രകാരവും (പകര്‍പ്പ് കൂടെ വെക്കുന്നു) അപേക്ഷകന്‍റെ കുറ്റാരോപിതനായ സുഹുര്‍ത്തിന് പരാതിയുടെയും എഫ്,ഐ,ആർ ൻറെയും മൊഴികളുടെയും മറ്റ് അനുബന്ധ രേഖകളുടെയും    പകര്‍പ്പുകൾ ലഭിക്കാന്‍ നിയമപരമായ അവകാശമുണ്ട്‌,


        വിവരാവകാശ നിയമം സമർത്ഥമായി ഉപയോഗിച്ച് വിവര ശേഖരണം നടത്തി വിജിലൻസ് കോടതികളിലും ബഹു. കേരള ഹൈക്കോടതിയിലും  അഴിമതിക്കാർക്കും നിയമ ലംഘകർക്കും എതിരെ പൗരാവകാശത്തിൻറെയും പൗരൻറെ കടമയുടെയും പേരിൽ ശക്തമായ നിയമ പോരാട്ടം നടത്തുന്ന സൈദലവിയെ കേസുകളിൽ കുടുക്കാൻ ചില തല്പര കക്ഷികൾ ശ്രമിക്കുന്നതായി പറഞ്ഞു കേട്ടിരുന്നു, മേൽ പരാതി വിവരം ശരിയാണ് എങ്കിൽ അത് ഒരു വ്യാജ പരാതിയാണ് ടിയാനെ കള്ള കേസിൽ കുടുക്കാൻ മനപ്പൂർവം ശ്രമിക്കുന്നതാണ്          


      ആയതിനാല്‍ മേല്‍ പരാമർശിച്ച  പരാതിയുടെയും മറ്റു രേഖകളുടെയും  സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷകന് അതിവേഗ തപാലിലൂടെയോ ഈ മെയിൽ വഴിയോ ലഭ്യമാക്കണമെന്ന് അപേക്ഷിക്കുന്നു. ആയതിലേക്കാവശ്യമായ ഫീസ് അങ്ങ് അറിയിച്ചാലുടനെ ഞാൻ ട്രഷറി ചലാനായി അടച്ചു കൊള്ളാം

.എന്ന് 

വിശ്വാസപൂർവം 

ഷഹീർ ചിങ്ങത്ത്


 


അഭിപ്രായങ്ങളൊന്നുമില്ല:

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

സേവനാവകാശ നിയമം

സേവനാവകാശ നിയമം (Right to Service Act)  സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകു...