വിവരാവകാശ നിയമം 2005 6(1), 6(3) പ്രകാരം വിവരങ്ങളും, രേഖകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും ലഭിക്കുന്നതിനുളള അപേക്ഷ
അപേക്ഷകൻ, തിയ്യതി: 04.09.2023, തിരൂര്‍ക്കാട്
ഷഹീർ ചിങ്ങത്ത്
മൊബൈല്‍ 9995219925
തിരൂർക്കാട് 679 321
ഇമെയിൽ shaheeramc@gmail.com
സ്വീകർത്താവ്,
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
കെ എസ് ആർ റ്റി സി കാര്യാലയം പെരിന്തൽമണ്ണ
വിഷയം:- 1 - 01/01/2005 ലെ 19754/എ.ആര്‍. 13(2/04ഡി പൊ.ഭ.വ സര്‍കുലര്‍, 2 - 8/02/2005 ലെ 1209/എ.ആര്‍. 13(2/05ഡി പൊ.ഭ.വ സര്‍കുലര്‍, 3 - 04/06/2005 ലെ 7068/എ.ആര്‍. 13(2/05ഡി പൊ.ഭ.വ സര്‍കുലര്‍, 4 - 10/05/2006 ലെ 3435/എ.ആര്‍. 13(2/06ഡി പൊ.ഭ.വ സര്‍കുലര്‍, 5 - 23/02/2008 ലെ 1257/എ.ആര്‍. 13(2/08ഡി പൊ.ഭ.വ സര്‍കുലര്‍, 6 - 12/01/2009 ലെ 168/എ.ആര്‍. 13(2/09ഡി പൊ.ഭ.വ സര്‍കുലര്‍, 7 - 19/05/2011 ലെ 18825/സി.ഡി.എന്‍3/10 പൊ.ഭ.വ സര്‍ക്കുലര്‍, 8 - പൊതുഭരണ (ഏകോപന) വകുപ്പ് സര്‍ക്കുലര്‍ നമ്പർ 18825/സി.ഡി.എന്‍3/10 പൊ.ഭ.വ 19/05/2011, 9 - ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍ 11433/എ.ആര്‍13(2)/2015 /ഉഭപവ 2015 ജൂലൈ 16 സർക്കുലറുകൾ പ്രകാരമുള്ള രസീതികളും, സർകുലറുകളിലെ വ്യവസ്ഥകൾ പ്രകാരമുള്ള മറുപടികളും അന്തിമ തീർപ്പുകളും സംബന്ധിച്ച വിവരാവകാശ നിയമ അപേക്ഷ
സൂചന:- പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ ശാരീരിക വിഷമതകളുള്ള പൗരജനത്തിന് അവര്‍ വരുന്ന വാഹനത്തില്‍ തന്നെ സുരക്ഷിതമായി വന്നിറങ്ങുന്നതിനും പ്രയാസമില്ലാതെ വീൽചെയർ സൗകര്യം ഉപയോഗിച്ച് ബസ്സിൽ കയറുന്നതിനും വേണ്ട സംവിധാനം നിലവിലില്ല എന്നത് സംബന്ധിച്ച 22.05.2023 തിയതിയിലെ അപേക്ഷകൻറെ പരാതി
സൂചനയിലെ പരാതിയുടെ ഫയൽ നമ്പർ വ്യക്തമാക്കുന്ന വിവരങ്ങൾ
സൂചനയിലെ പരാതിക്ക് വിഷയത്തിൽ പരാമർശിച്ച സർക്കുലറുകൾ പ്രകാരം നൽകിയ കൈപ്പറ്റ് രസീതിയുടെ വിവരാവകാശ നിയമ പ്രകാരമുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പ്
അങ്ങയുടെ കാര്യാലയത്തിൽ ലഭ്യമായ ഇപ്പോൾ ഉപയോഗിക്കുന്ന കൈപ്പറ്റ് രസീതി ബുക്കിൻറെ നമ്പറും പ്രസ്തുത ബുക്കിൽ നിന്നും അവസാനമായി നൽകിയ രസീതിയുടെ വിവരാവകാശ നിയമ പ്രകാരമുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പും
സൂചനയിലെ പരാതിയിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന വിവരങ്ങളും രേഖകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും
പൊതുഭരണ(ഏകോപന)വകുപ്പിന്‍റെ 19/05/2011 തിയ്യതിയിലെ 18825/സി.ഡി.എന്‍ 3/10 പൊ.ഭ.വ സര്‍ക്കുലര്‍ പ്രകാരം സൂചനയിലെ പരാതിക്ക് നല്‍കിയ രസീതിയുടെ വിവരങ്ങളും രേഖകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും
സൂചനയിലെ പരാതിക്ക് രസീതി നല്‍കിയിട്ടില്ല എങ്കില്‍ അതിന്‍റെ കാരണം വ്യക്ത മാക്കുന്ന വിവരങ്ങളും അതിനെതിരെ പരാതി ബോധിപ്പിക്കേണ്ട മേലധികാരിയുടെ പേരും ഉദ്യോഗപ്പേരും ഓഫീസ് വിലാസവും മൊബൈൽ നമ്പറും വ്യക്തമാകുന്ന വിവരങ്ങളും (സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കല്‍ എല്ലാ പൊതുഅധികാരികളുടെയും നിയമ പരമായ ബാധ്യതയാണ്, സര്‍ക്കുലറുകളിലെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശിക്ഷാര്‍ഹവുമാണ്)
സൂചനയിലെ പരാതിയിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍ 11433/എ.ആര്‍13(2)/2015/ഉഭപവ 2015 ജൂലൈ 16 പ്രകാരം നടപടികള്‍ സ്വീകരിച്ച് സര്‍ക്കുലറില്‍ പറയുന്ന ഒരു മാസ സമയ പരിധിയില്‍ പരാതിക്കാരന് മറുപടി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളും രേഖകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും,
പരാതിക്കാരന് ഒരു മറുപടിയും നല്‍കിയിട്ടില്ല എങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കുന്ന വിവരങ്ങളും വിവരാവകാശ നിയമ പ്രകാരം രേഖകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും, (ഭരണപരമായ തീരുമാനത്തിനുള്ള കാരണങ്ങള്‍ ബാധിക്കപെടുന്ന വ്യക്തികള്‍ക്ക് അതിന്‍റെ വിവരം നല്‍കുന്നതിന് വിവരാവകാശ നിയമം, നിയമത്തിലെ 4(1d) വകുപ്പ് ഓരോ പൊതുഅധികാര സ്ഥാനത്തെയും ചുമതലപെടുത്തുന്നുണ്ട്, ആയതിനാല്‍ ഈ വിവരങ്ങള്‍ അറിയാന്‍ അപേക്ഷകന് നിയമ പരമായ അവകാശമുണ്ട്, (Sathyan A.V. Govt. of Kerala and another -2008 (4) KHC 120:2008(3) KLJ 532: 2008(4) KLT SN 40).)
സൂചനയിലെ പരാതി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍ 11433/എ.ആര്‍13(2)/2015/ഉഭപവ 2015 ജൂലൈ 16 പ്രകാരം നടപടികള്‍ സ്വീകരിച്ച് സര്‍ക്കുലറില്‍ പറയുന്ന മൂന്ന് മാസസമയ പരിധിയില്‍ പരാതിക്കാരന് അന്തിമ തീര്‍പ്പുണ്ടാക്കി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാകുന്ന വിവരങ്ങളും രേഖകളുടെ വിവരാവകാശ നിയമ പ്രകാരം സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും,
പരാതിക്കാരന് അന്തിമ തീര്‍പ്പ് നല്‍കിയിട്ടില്ല എങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കുന്ന വിവരങ്ങളും വിവരാവകാശ നിയമ പ്രകാരമുള്ള രേഖകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും, (സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കല്‍ എല്ലാ പൊതുഅധികാരികളുടെയും നിയമ പരമായ ബാധ്യതയാണ്, സര്‍ക്കുലറുകളിലെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശിക്ഷാര്‍ഹവുമാണ്)
സൂചനയിലെ പരാതി പരിഗണിച്ച അല്ലെങ്കിൽ പരിഗണിക്കാൻ നിയമപരമായ ബാധ്യതയുള്ള പൊതു അധികാരികളുടെ പേരുകളും ഉദ്യോഗപ്പേരുകളും ഓഫീസ് വിലാസങ്ങളും മൊബൈൽ നമ്പറുകളും വ്യക്തമാകുന്ന വിവരങ്ങളും
അംഗപരിമിതർക്കും രോഗികൾക്കും മറ്റു ശാരീരിക പ്രയാസങ്ങൾ നേരിടുന്നവർക്കും അങ്ങയുടെ കാര്യാലയത്തിൽ പ്രത്യേകമായി ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങളും ഈ സേവങ്ങൾക്കായി സമീപിക്കേണ്ട പൊതു അധികാരികളുടെ പേരുകളും ഉദ്യോഗപ്പേരുകളും ഓഫീസ് വിലാസങ്ങളും മൊബൈൽ നമ്പറുകളും വ്യക്തമാകുന്ന വിവരങ്ങളും
പൊതു ജനത്തിൻറെ നികുതി പണമായ സര്‍ക്കാര്‍ പൊതുമുതലില്‍ നിന്നും നല്‍കുന്ന തുകക്ക് ആനുപാതിക മൂല്യമുള്ള സേവനങ്ങള്‍ പൊതുജനത്തിന് പൊതുസേവകരില്‍ നിന്നും പൊതുസംവിധാനങ്ങളില്‍ നിന്നും ലഭിക്കുന്നില്ല എന്ന വസ്തുത പുറത്ത് കൊണ്ട് വരിക എന്ന ഉദ്യേശ്യമല്ലാതെ നേരിട്ടോ അല്ലാതെയോ മറ്റു താല്‍പര്യങ്ങള്‍ ഒന്നും തന്നെ അപക്ഷകന് ഇല്ല,
ജന്മംകൊണ്ട് തന്നെ ഇന്ത്യന്‍ പൗരനായ അപേക്ഷകന് ഈ വിവരങ്ങളുടെ പ്രാപ്യത അനിഷേധ്യമായ പൗരാവകാശമാണ്, ഭരണപരമായ തീരുമാനത്തിനുള്ള കാരണങ്ങള്‍ ബാധിക്കപെടുന്ന വ്യക്തികള്‍ക്ക് അതിന്‍റെ വിവരം നല്‍കുന്നതിന് വിവരാവകാശ നിയമം, നിയമത്തിലെ 4(1d) വകുപ്പ് ഓരോ പൊതുഅധികാര സ്ഥാനത്തെയും ചുമതലപെടുത്തുന്നുണ്ട്, ആയതിനാല്‍ ഈ വിവരങ്ങള്‍ അറിയാന്‍ അപേക്ഷകന് നിയമ പരമായ അവകാശമുണ്ട്, (Sathyan A.V. Govt. of Kerala and another -2008 (4) KHC 120:2008(3) KLJ 532: 2008(4) KLT SN 40),
പൗരാവകാശമായ സുരക്ഷിതമായി ജീവികാനും സഞ്ചരിക്കാനുനുമുള്ള അവകാശം ഉറപ്പു വരുത്തുന്നതിനും അതിനായി ചിലവഴിക്കപെട്ട പൊതുമുതലിന്‍റെ കാര്യക്ഷമമായ വിനിയോഗവും മറ്റു സേവനങ്ങളും സമയ ബന്ധിതമായി ലഭിക്കുക എന്നതും അതില്‍ വരുന്ന വീഴ്ചകള്‍ പുറത്ത് കൊണ്ടുവരിക, പൊതു ജനത്തിന്‍റെ ന്യായമായ നീതിയും സംരക്ഷണവും നല്‍കേണ്ട പൊതുഅധികാര സ്ഥാനങ്ങള്‍/സംവിധാനങ്ങള്‍ ശക്തിപെടുത്തുക എന്നതും ഏതൊരു പൗരന്‍റെയും ബാധ്യതയാണ്
പൗരജനത്തിന് അവകാശങ്ങൾ മാത്രല്ല കടമകളുമുണ്ട് സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പൊതുഅധികാര സ്ഥാനങ്ങൾ നടത്തുന്ന അഴിമതികൾ പുറത്തു കൊണ്ട് വരിക എന്നത് പൗരൻറെ മൗലികമായ കടമയാണ് ആയതിനാല്‍ ഈ അപേക്ഷയില്‍ ആവിശ്യപെട്ടിരിക്കുന്ന വിവരങ്ങളില്‍ വലിയതോതില്‍ പൊതുതാല്‍പര്യം അടങ്ങിയിരിക്കുന്നു
ഈ അപേക്ഷയില്‍ ആവിശ്യപെട്ടിരിക്കുന്ന വിവരങ്ങള്‍ മറ്റൊരു പൊതുഅധികാരസ്ഥാനത്തിന്‍റെ കൈവശത്തിലാണ് എങ്കിലും പ്രതിപാദ്യ വിഷയം മറ്റൊരു പൊതുഅധികാരസ്ഥാനത്തിന്‍റെ ചുമതലകളുമായി കൂടുതല്‍ ബന്ധപെട്ടിരിക്കുകയാണ് എങ്കിലും ഈ അപേക്ഷയോ മറ്റ് പൊതു അധികാരസ്ഥാനത്തിന് യോജ്യമായേക്കാവുന്ന ഭാഗമോ ആ പൊതു അധികാരസ്ഥാനത്തിന് കൈമാറ്റം ചെയ്യേണ്ടതും അത്തരം കൈമാറ്റത്തെ കുറിച്ച് വിവരാവകാശ നിയമം 6(3) പ്രകാരമുള്ള സമയപരിധിയില്‍ തന്നെ അപേക്ഷകനെ വിവരം അറിയിക്കേണ്ടതുമാണ്
എന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ