2023, സെപ്റ്റംബർ 3, ഞായറാഴ്‌ച

പരാതി - പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി

 

അപേക്ഷകന്‍,                                                                                തിയ്യതി: 22/05/2023, തിരൂര്‍ക്കാട്                                            ഷഹീര്‍ ചിങ്ങത്ത്,
                       മൊബൈല്‍ 9995219925
                       തിരൂര്‍ക്കാട് 679 321
                       shaheeramc@gmail.com  
 
സ്വീകര്‍ത്താവ്,
                      അസി.ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍,               
                      പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി
                       പെരിന്തല്‍മണ്ണ പോസ്റ്റ്‌ 679 322

 

വിഷയം:- പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ നടക്കാന്‍ പ്രയാസമുള്ള പൗരജനത്തിന് അവര്‍ വരുന്ന വാഹനത്തില്‍ സുരക്ഷിതമായി വന്നിറങ്ങുന്നതിനും പ്രയാസമില്ലാതെ വീചെയ സൗകര്യം ഉപയോഗിച്ച് ബസ്സി കയറുന്നതിനും വേണ്ട സംവിധാനം നിലവിലില്ല എന്നത് സംബന്ധിച്ച്

 സൂചന:- രോഗികളുടെയും, ഭിന്നശേഷിക്കാരുടെയും സുരക്ഷക്കും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളും അവരുടെ ഭരണ ഘടനാ അവകാശങ്ങളും

       വിഷയത്തിലേക്കും സൂചനയിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സഗൗരവമായ പരിഗണനക്കും അടിയന്തിര നടപടികള്‍ക്കുമായി താഴെ പറയുന്ന കാര്യങ്ങള്‍ ബോധിപ്പിക്കുന്നു 

      പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ രോഗ കാരണമായും മറ്റും നടക്കാന്‍ പ്രയാസമുള്ള പൗരജനത്തിന് അവര്‍ വരുന്ന വാഹനത്തില്‍ സുരക്ഷിതമായി വന്നിറങ്ങുന്നതിനും പ്രയാസമില്ലാതെ വീചെയ സൗകര്യം ഉപയോഗിച്ച് ബസ്സി കയറുന്നതിനും ആവിശ്യമായ സൗകര്യത്തിന്‍റെ അഭാവം പ്രയാസമുണ്ടാക്കുന്നുണ്ട്

      കഴിഞ്ഞ മാസം ഒരു രോഗിയുമായി വന്ന അപേക്ഷകന്‍റെ വാഹനം ഉള്ളി പ്രവേശിക്കുന്നതിനായി അനുമതി ചോദിച്ചപ്പോ ബസ്സുകക്ക് ഇന്ധനം നിറക്കുന്നതിനുള്ള പമ്പിന്‍റെ അടുത്താണ് സെക്യൂരിറ്റി സൗകര്യം നല്‍കിയത്, പെട്ടന്ന് തീപിടിക്കുന്ന അപകട സാധ്യത കൂടിയ ഇന്ധനം സൂക്ഷിക്കുയയും ബസ്സില്‍ നിറക്കുക്കയും ചെയ്യുന്ന പമ്പിനടുത്ത് വാഹനം നിത്തുന്നതും ഇറങ്ങുന്നതും സുരക്ഷാ ഭീഷണിയുണ്ടാകുന്നതും സെക്യൂരിറ്റിക്ക് അനുവദിക്കാന്‍ കഴിയാത്തതുമായ കാര്യങ്ങളാണ്,

     തുടര്‍ന്ന്‍ വീല്‍ചെയറിന് വേണ്ടി അന്വേഷിച്ചപ്പോള്‍ ലഭ്യമാണ് എന്ന് സെക്ക്യൂരിറ്റി അറിയിച്ചെങ്കിലും  വീചെയ ഉപയോഗയോഗ്യമായ രീതിയി സുരക്ഷിതമായ ഒരു സ്ഥലത്ത് പെട്ടെന്ന് ലഭ്യമാകുന്ന വിധത്തി സൂക്ഷിച്ചിട്ടില്ല എന്നതിനാല്‍ യഥാസമയം ലഭിച്ചില്ല, പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ ലഭ്യമായ വീചെയ അതുവരെ അതിന്‍റെ പായ്ക്കില്‍ നിന്നുപോലും പുറത്തെടുത്തിട്ടില്ല എന്നാണ് തുടര്‍ന്നുള്ള അന്വേഷണത്തില്‍ മനസ്സിലായിട്ടുള്ളത്

      ആയതിനാ പെരിന്തമണ്ണ കെ.എസ്.ആ.ടി.സി ബസ് സ്റ്റാഡി നടക്കാ പ്രയാസമുള്ള പൗരജനത്തിന്, പ്രത്യേകിച്ചും രോഗികള്‍ക്ക് സുരക്ഷിതമായി അവര്‍ വരുന്ന വാഹനത്തില്‍ വന്നിറങ്ങുന്നതിന് വേണ്ട സ്ഥലം മാക്ക് ചെയ്തുകൊണ്ട് അവിടെ സൂചന ബോഡ് സ്ഥാപിക്കുകയും വീചെയ അവരുടെ കൂടെ വരുന്ന ആളുകക്ക് യഥാസമയം ലഭ്യമാകുന്ന രീതിയി സൂക്ഷിക്കുകയും ചെയ്യണമെന്നും, സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പൊതുജനത്തിന്‍റെ അപിപ്രായം കൂടി പരിഗണിക്കണമെന്നും   

        ഈ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തിലെ നടപടികള്‍ അങ്ങയുടെ അധികാര പരിധിയില്‍ വരുന്നതല്ല എങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ ക്ഷമതയുള്ള പൊതുഅധികാര സ്ഥാനത്തിന് ഉചിതമായ റിപ്പോര്‍ട്ട് സഹിതം ഈ അപേക്ഷ കൈമാറണമെന്നും, വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അപേക്ഷ ക്രമം തെറ്റിച്ച് അടിയന്തിരമായി പരിഗണിക്കണമെന്നും    

      ഈ പരാതി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍ 11433/എ.ആര്‍13(2)/2015/ഉഭപവ 2015 ജൂലൈ 16 പ്രകാരം നടപടികള്‍ സ്വീകരിച്ച് സര്‍ക്കുലറില്‍ വ്യവസ്ഥയുള്ള സമയ പരിധിയായ ഒരു മാസത്തിനുള്ളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്നും, മൂന്നു മാസത്തിനകം അന്തിമ തീര്‍പ്പുണ്ടാക്കണമെന്നും അപേക്ഷിക്കുന്നു

          കൂടാതെ പരാതിക്കാരന്‍റെ അറിയാനുള്ള അവകാശം കൂടി പരിഗണിച്ച് സ്വീകരിച്ച നടപടികളുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്നും പ്രത്യേകമായി ആവിശ്യപെടുന്നു     

 എന്ന്

വിശ്വാസപൂവം



 

അഭിപ്രായങ്ങളൊന്നുമില്ല:

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

സേവനാവകാശ നിയമം

സേവനാവകാശ നിയമം (Right to Service Act)  സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകു...