ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ച ഈ കാലത്ത് ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ എന്ന സംവിധാനത്തിലൂടെ നമ്മുടെ പരമോന്നത കോടതി പണമില്ലാത്ത പാവപെട്ടവനും നീതി ലഭിക്കാനുള്ള മാതൃകാപരമായ സംവിധാനം നടപ്പാക്കിയത് നമുക്ക് അനുകരണീയമായ മാതൃകയാണ്,
എന്നാല്‍ ആരോഗ്യമേഖല ഇന്നും പാവപെട്ടവന് അന്യമായിനില്‍കുന്നു, ആയതുകൊണ്ട്തന്നെ ഉള്ളത് വിറ്റുപെറുക്കി ചികിത്സനടത്തി പെരുവഴിയിലായ പലരും ഇന്ന് നമുക്കിടയില്‍ ജീവിക്കുന്നു, നീതിന്യായ സംവിധാനം പാവപെട്ടവന് പ്രാപ്യമായത് പോലെ ഏതൊരു പൗരന്‍റെയും ഭരണഘടന ഉറപ്പുനല്‍കിയ മൗലികാവകാശമാണ് ആരോഗ്യസംരക്ഷണത്തിന് മതിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കുക എന്നത്, അത് ഉറപ്പുവരുത്തേണ്ട ബാദ്ധ്യത തീര്‍ച്ചയായും ഭരണകൂടത്തിനുതന്നെയാണ്