2019 ജൂൺ 13, വ്യാഴാഴ്‌ച

വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ വിവരാവകാശ നിയമത്തില്‍

വ്യക്തിയുടെ സ്വകാര്യ വിവരങ്ങളും ബഹു.സുപ്രീം കോടതി വിധിയിലെ വ്യവസ്ഥക്ക് വിധേയമായി വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന വിവരമാണ്

വ്യക്തിപരമായ വിവരങ്ങളാണ്, പൊതുതാല്‍പര്യമില്ല, മൂന്നാം കക്ഷി വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല, കേസില്‍ കക്ഷിയല്ലാത്തത് കൊണ്ട് നല്‍കാന്‍ കഴിയില്ല കാരണം ബഹു.സുപ്രീംകോടതി യുടെ 2012 ലെ SPCL(C)No.27734 പ്രകാരം വിവരാവകാശ നിയമത്തിലെ 8(1)(j) പ്രകാരമുള്ള വ്യക്തിപരമായ സ്വകാര്യ വിവരങ്ങളാണ്

ബഹു.സുപ്രീംകോടതി യുടെ 2012 ലെ SPCL(C)No.27734 വിധിയുടെ PDF പകര്‍പ്പ്

       പൊതുവേ വ്യക്തി താല്‍പര്യങ്ങള്‍ക്കപ്പുറം വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കപെടുന്നത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തി കേരളാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഴിമതിയും സ്വജനപക്ഷപാതവും വരവില്‍ കവിഞ്ഞ സ്വത്ത് സംഭാധനവും മറ്റു നിയമ ലംഘനങ്ങളും പുറത്തുകൊണ്ട് വരിക എന്ന സദുദേശത്തോടെയാണ്, അപേക്ഷകളിലും അപ്പീലുകളിലും അത് വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ടാകും എന്ന് മാത്രമല്ല പലപ്പോഴും അപേക്ഷന്‍ അതില്‍ ഇരയുമായിരിക്കും എന്നിട്ടും വിവരങ്ങള്‍ നിഷേധിക്കുന്നത് നിയമത്തിനെതിരായ വ്യാഖ്യാനമാണ്
      വിവരാവകാശ നിയമം 6(2) വകുപ്പ് അപേക്ഷകന്‍ വിവരം ആവിശ്യപെടുന്നതിന്‍റെ കാരണം വെളിപെടുത്തണമെന്നോ അപേക്ഷകന്‍റെ കൂടുതല്‍ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നോ നിയമത്തില്‍ വ്യവസ്ഥയില്ല, എങ്കിലും അപേക്ഷകന്‍ ഉദ്യോഗസ്ഥനുമായി കേസുകളും മറ്റുമുള്ള വ്യക്തി വിരോധവും വിവരം ലഭിക്കുന്നതിനെ സാരമായി ബാധിക്കുന്ന ഒരു സംഗതിയാണ്
       മുകളില്‍ പരാമര്‍ശിച്ച ബഹു.സുപ്രീംകോടതിയുടെ ഉത്തരവ് റീജിയണല്‍ പ്രോവിടന്റ്റ് ഫണ്ട് കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന ശ്രീ.എ.ബി.ലൂട്ട എന്നയാളെ കുറിച്ച് ഗിരീഷ്‌ രാമചന്ദ്രദേശ പാണ്ടേ എന്ന അപേക്ഷകന്‍ ആവിശ്യപെട്ട വ്യക്തിവിവരങ്ങളെ കുറിച്ചാണ്, അതില്‍ ഉദ്യോഗസ്ഥനായ ശ്രീ.എ.ബി.ലൂട്ട വാങ്ങിയ ശമ്പള വിവരങ്ങളും നിയമ ഉത്തരവും ടിയാനെതിരെ മേലുദ്യോഗസ്ഥര്‍ പുറപെടുവിച്ച് ഷോകോസ് നോട്ടീസുകളും മെമ്മോകളും ആസ്തിബാധ്യതകളെയും സ്ഥാവരജംഗമ വസ്തുക്കളെയും സംബധിച്ച വിവരങ്ങളും ഉള്‍പെടുന്നുണ്ട്, നിയമ ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ മാത്രം അനുവദിക്കുയും മറ്റു വിവരങ്ങള്‍ നിഷേധിച്ചുകൊണ്ടും കേന്ദ്ര വിവരാവകാശ കമീഷന്‍ നല്‍കിയ ഉത്തരവിന് എതിരെയാണ് അപേക്ഷകന്‍ ഹൈകോടതിയെ സമീപിക്കുന്നത്, എന്നാല്‍ ഹൈകോടതിയും ഹര്‍ജി നിരസിച്ച സാഹജര്യത്തിലാണ് അപേക്ഷകന്‍ ബഹു.സുപ്രീംകോടതിയില്‍ എസ്.എല്‍.പി സമര്‍പ്പിച്ചത്
       തുടര്‍ന്നുണ്ടായ ബഹു.സുപ്രീംകോടതിയുടെ ഉത്തരവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ആസ്തിബാധ്യതകള്‍ പോലുള്ള സ്വകാര്യ വ്യക്തി വിവരങ്ങള്‍ വിവരാവകാശ നിയമം 8(1)(j) പ്രകാരം വ്യക്തിഗത വിവരങ്ങളില്‍ ഉള്‍പെട്ടതിനാല്‍ അതിന്‍റെ വെളിപ്പെടുത്തല്‍ പൊതുതാല്‍പര്യവുമായോ പൊതുകാര്യങ്ങളുമായോ യാതൊരു ബന്ധവും ഇല്ലാത്തിടത്തോളവും വ്യക്തിയുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കും എന്നുള്ള പക്ഷം വെളിപ്പെടുത്തേണ്ടതില്ല എന്ന് തന്നെയാണ് വ്യവസ്ഥ ചെയ്യുന്നത് എന്ന് വ്യക്തമാക്കുകയുണ്ടായി,
      എന്നാല്‍ ഇവിടെ വ്യക്തിഗത വിവരങ്ങള്‍ ഒരു കാരണവശാലും വെളിപ്പെടുത്തരുത് എന്ന് ബഹു.സുപ്രീംകോടതിയുടെ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടില്ല മറിച്ച് ബന്ധപെട്ട അധികാരികള്‍ക്ക് പൊതുജനതാല്‍പര്യ പ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് ന്യായീകരണമുണ്ട് എന്ന് ബോധ്യപെടുന്നതായാല്‍ വിവരങ്ങള്‍ വെളിപെടുത്തുന്നതിന് നിര്‍ദേശം നല്‍കാം എന്നും മറ്റെല്ലാ സാഹജര്യങ്ങളിലും ഇത്തരം വിവരങ്ങള്‍ ലഭിക്കണമെന്ന് അപേക്ഷകര്‍ക്ക് ആവിശ്യപെടാന്‍ ആകില്ല എന്നുമാണ് മേല്‍ വിധിയില്‍ പതിനാലാം നമ്പരായി നിര്‍ദേശിച്ചിട്ടുള്ളത്‌ 
      ഈ ഉത്തരവിന്‍റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിക്കപെട്ട സ്ഥാവരജംഗമ വസ്തുക്കള്‍/മൂന്നാം കക്ഷി വിവരങ്ങള്‍ വെളിപെടുത്തുന്നതില്‍ വിവരാവകാശ നിയമം 11(1)(2) വകുപ്പ് പ്രകാരം നോട്ടീസ് നല്‍കി അതിനുള്ള മറുപടിയും കൂടി പരിഗണിച്ചതിന് ശേഷം വ്യക്തിഗത വിവരങ്ങള്‍ വെളിപെടുത്തുന്നതിന്‍റെ പൊതുജനതാല്‍പര്യം മുന്നിട്ടുനില്‍ക്കുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരമുള്ള പൊതുഅധികാരിക്ക്  ബോധ്യപെടുന്ന പക്ഷം പ്രസ്തുത വിവരങ്ങള്‍ അപേക്ഷകന് നല്‍കേണ്ടതാണ് എന്ന് മാത്രമല്ല വിവരങ്ങള്‍ നിരസിക്കുന്ന സാഹജര്യത്തില്‍ അതിന്‍റെ വ്യക്തമായ കാരണം കൂടി ബോധ്യമാകുന്ന രീതിയില്‍  അപേക്ഷനെ അറിയിക്കേണ്ടതാണ്
   ചുരുക്കത്തില്‍ പൊതുജനത്തിന്‍റെ നികുതിപണം പറ്റി പൊതുഅധികാര സ്ഥാനങ്ങളിലിരിക്കുന്ന അധിക്കാരികള്‍ നടത്തുന്ന ഇടപാടുകളില്‍ അത് വ്യക്തിപരമായതായാലും ഔദ്യോഗികമായാലും പൊതുജനത്തിന് സംശയമുണ്ടായാല്‍ ആ വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുള്ള വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതവും വരവില്‍ കവിഞ്ഞ സ്വത്ത് സംഭാധനവും മറ്റു നിയമ ലംഘനങ്ങളും മുന്‍നിര്‍ത്തി പൊതുജന താല്‍പര്യം പരിഗണിച്ച് വിവരങ്ങള്‍ വെളിപെടുത്തണം എന്ന് തന്നെയാണ് ബഹു.സുപ്രീംകോടതി വിധിച്ചിരിക്കുന്നത്   
      

    

2019 മേയ് 16, വ്യാഴാഴ്‌ച

അറിയാനുള്ള അവകാശം = വിവരാവകാശ നിയമം

അറിയാനുള്ള പൗരന്‍റെ മൗലികമായ അവകാശം ഭരണ ഘടനയുടെ 19 ആം ആര്‍ട്ടിക്കിളിനോളം സീമയുള്ളതും വിശാലവുമാണ്, ഭരണഘടന നിലവില്‍ വന്നപ്പോള്‍ തന്നെ അറിയാനുള്ള അവകാശം ഭരണഘടനാ അവകാശമായി (Constitutional Right) അംഗീകരിക്കപ്പെട്ടു എന്നാല്‍ ആണ്ടുകൾ കഴിഞ്ഞാലും ഒരു ഭരണഘടനാപരമായ അവകാശം നിയമപരമായ അവകാശമായി (Statutory Right)  അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി, അതിലെ ഭരണകൂട മീഡിയയുടെ പങ്ക് അനിഷേധ്യവുമാണ്
    ബഹു.കേരള ഹൈകോടതിയുടെ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന 2007 (3) KLT 550 നമ്പര്‍ വിധി വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പിന്‍റെ ഭാഗമായത് പൗരന് അറിയാനുള്ള അവകാശത്തിന്‍റെ വ്യാപ്തിയും വ്യക്തതയും അനാവരണം ചെയ്യുന്നുണ്ട്, പാര്‍ലമെന്‍റോ നിയമസഭയോ ആവിശ്യപെടുന്ന വിവരങ്ങള്‍ തയാറാക്കി നല്‍കല്‍ എപ്രകാരം പൊതുഅധികാരികള്‍ക്ക് ബാധ്യതയുണ്ടോ അപ്രകാരം തന്നെ പൗരന്‍റെ അപേക്ഷകളിലുമുണ്ട്, ഒരു പൊതുഅധികാര സ്ഥാനം അതിന്‍റെ നിവര്‍ത്തിമാര്‍ഗങ്ങളെ വ്യതിചലിപ്പിക്കാത്ത എലാ മാര്‍ഗങ്ങളും പൗരന് വിവരങ്ങള്‍ ലഭ്യമാകാന്‍ സ്വീകരിക്കേണ്ടതാണെന്ന് നിയമത്തിലെ 7(9) വകുപ്പ് പ്രകാരം വ്യവസ്ഥയുമുണ്ട്
        വിശാലമായ പൊതു താല്‍പര്യത്തിനു മുന്നില്‍ വിവരങ്ങള്‍ നിഷേധിക്കുന്ന  വിവരാവകാശ നിയമം 8,9 മുതലായ വകുപ്പുകള്‍ പോലും പലപ്പോഴും നിഷ്പ്രഭമാണ് എന്നിട്ടും പൗരന്‍റെ അറിയാനുള്ള അവകാശത്തിന്‍ മേലില്‍ കടന്നുകയറി വിവരങ്ങള്‍ നിഷേധിക്കുന്ന പ്രവണത കൂടി വരുന്നു പൗരനു വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കേണ്ട പൊതു അധികാരികള്‍ എങ്ങനെ വിവരങ്ങള്‍ നിഷേധിക്കാമെന്നു ഗവേഷണം നടത്തുന്നു എന്ന്‍ പറയുന്നതില്‍ ഒരു അതിശയോക്തിയുമില്ല, വെറും മുപ്പതോളം വകുപ്പുകള്‍ മാത്രമുള്ള വിവരങ്ങള്‍ ലഭിക്കാന്‍ വളരെ ലളിതമായ വ്യവസ്ഥകളുള്ള വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ ലഭിക്കാതെ പൗരന്മാര്‍ അതിസങ്കീര്‍ണ നിയമ ഭാഷയിലുള്ള  സുദീര്‍ഘമായ കോടതി ഉത്തരവുകളെയും മറ്റും ആശ്രയിച്ചിട്ടും രക്ഷയില്ലാതെ വിവരാവകാശ കമ്മീഷനെയും ബഹു.ഹൈകോടതിയെയും ശരണം തേടുന്നതും,
        നിയമ നിര്‍മാണ അധിക്കാരമുള്ള ഇന്ത്യന്‍ പാര്‍ലമെന്‍റിനോ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്കുമോ ഭരണ ഘടനയിലെ വ്യവസ്ഥകളെ മറികടക്കാന്‍ കഴിയില്ല എന്നിരിക്കെ ആ ഭരണ ഘടനയിലെ സുപ്രധാനമായ പൗരന്‍റെ അറിയാനുള്ള അവകാശം വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 19(1) ലെ വ്യവസ്ഥകളും അറിയാനുള്ള അവകാശത്തിന് പരിധി കണക്കാകുന്ന ആര്‍ട്ടിക്കിള്‍ 19(2) ലെ വ്യവസ്ഥകളും ഈ വ്യവസ്ഥകള്‍ക്ക് അനുസൃതമായി നിയമ നിര്‍മാണ അധിക്കാരമുള്ള ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ വിവരാവകാശ നിയമവും അതിന്‍റെ ചട്ടങ്ങളും മറികടന്നുകൊണ്ട്‌ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഉത്തരവുകളും മെമ്മോറാണ്ടങ്ങളും, സ്പഷ്ടീകരണങ്ങലുമിറക്കി അറിയാനുള്ള അവകാശത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടും നിയമം നടപ്പാകുന്നതിലെ അപാകതകള്‍ പരിഹരിക്കേണ്ട ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍ നിയമലംഘകര്‍ക്കെതിരെ കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ടുമാണ്  പൊതുജനം അറിയാനുള്ള അവകാശത്തിനായി കോടതി കയറേണ്ടി വരുന്നത്
     ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് ശരിയായ സുവ്യക്തമായ വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാകണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005, അറിയാനുള്ള അവകാശം  നിയമം മൂലം ഉറപ്പുവരുത്തുക വഴി പൊതുജനങ്ങളുടെ മൗലിക അവകാശങ്ങളാണ് സംരക്ഷിക്കപ്പെടുന്നത് അതുകൊണ്ടാണ് ബഹുമാനപെട്ട കേരള ഹൈകോടതി പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന്‍ 2007(3)KLT550 നമ്പര്‍ വിധിയില്‍ പ്രസ്താവിച്ചിരിക്കുന്നത്, ഇത് കാരണം ഭരണക്രമത്തിലെ സമസ്ഥ മേഘലകളെയും സംബന്ധിച്ച വിവരങ്ങള്‍ സ്വയമത്താകുന്നതിലൂടെ ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി വിലയിരുത്തുവാനും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും ജനങ്ങളെ പ്രാപ്തരാക്കുന്നതുമായ നിയമവും കൂടിയാണ് വിവരാവകാശ നിയമം-2005, വിവരാവകാശ നിയമവും, വിവരാവകാശ പ്രവര്‍ത്തകരും ആരെയും ശത്രുക്കളായികാണുന്നില്ല, വിവരാവകാശ പ്രവര്‍ത്തകര്‍ ജനാതിപത്യ ഭാരതത്തിന്‍റെ സുന്ദരമായ ഭാവിക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിമാന ബോധമുള്ള ഭാരത പൗരന്‍മാരാകുന്നു, ഇത് തന്നെയാണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ആഗ്രഹിച്ചതും വിഭാവനം ചെയ്തതും, ജനങ്ങള്‍ക്ക്‌ വേണ്ടി ഭരണം നടത്തുന്ന സര്‍ക്കാരിന്‍റെയും, സര്‍ക്കാര്‍ വകുപ്പുകളുടെയും, ജനസേവകരായ ഉദ്ധ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് ശരിയായ അറിവ് ലഭിക്കുന്നില്ല എങ്കില്‍ ജനാതിപത്യം അര്‍ത്ഥപൂര്‍ണമായി വിനിയോഗിക്കാനുമാവില്ല, വിവരങ്ങള്‍ നിശേധിക്കുന്നത്കാരണം സ്വതന്ത്രവും, യുക്തവുമായ അഭിപ്രായങ്ങളുടെ അഭാവത്തില്‍ ഊഹാപോഹങ്ങളായിരിക്കും സമൂഹത്തില്‍ പ്രചരിക്കുക ഇത് നാട്ടില്‍ അനീതിയും, അക്രമവും, അഴിമതിയും പ്രോത്സാഹിപ്പിക്കുന്നതിനുതുല്യമാകുന്നു, ഒരു രാജ്യം എന്നാല്‍ അവിടുത്തെ പൗരജനങ്ങളാകുന്നു, അവരാണ് പരമാധികാരികള്‍ അതുകൊണ്ട് തന്നെ പൗരന്‍റെ അറിയാനുള്ള അവകാശ പ്രവര്‍ത്തനങ്ങളെ, വിവരങ്ങളും, രേഖകളും, നേടുന്നതിന്നെ നിരുല്‍സാഹപ്പെടുത്തുന്നതും, വിവരങ്ങള്‍ നിഷേധിക്കുന്നതും രാജ്യദ്രോഹം തന്നെയാണ് എന്നതില്‍ സംശയിക്കേണ്ടതില്ല, ഒരു പൊതുവിവരാവകാശ അധികാരി യഥാര്‍ത്തത്തില്‍ നിര്‍വഹിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മൂല്യമുള്ള മഹത്തായ ധര്‍മമാകുന്നു അത് പോലെ തന്നെ അക്രമസമര മാര്‍ഗങ്ങള്‍ വെടിഞ്ഞ് വിവരാവകാശ പ്രവര്‍ത്തകനും നിര്‍വഹിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മൂല്യമുള്ള മഹത്തായ ധര്‍മമാകുന്നു"

2019 ഫെബ്രുവരി 26, ചൊവ്വാഴ്ച

വിവരാവകാശ നിയമം 2005 പ്രകാരം ചോദ്യങ്ങള്‍ക്കും, ചോദ്യാവലിക്കും ലഭ്യമായ വിവരമാണെങ്കില്‍ നല്‍കണം

വിവരാവകാശ നിയമം 2005 പ്രകാരം  ചോദ്യങ്ങള്‍ക്കും, ചോദ്യാവലിക്കും ലഭ്യമായ വിവരമാണെങ്കില്‍ നല്‍കണം  

ആവിശ്യപെടുന്ന വിവരങ്ങള്‍ ചോദ്യങ്ങളും, ചോദ്യാവലികളുമാണെന്ന കാരണം കാണിച്ചുകൊണ്ട് വിവരങ്ങള്‍ നിഷേധിക്കാറുണ്ട് എന്നാല്‍ വിവരങ്ങള്‍ അറിയാന്‍ നേരിട്ട് ചോദ്യം ചോദിക്കാം എന്ന് ബഹുമാനപെട്ട വിവരാവകാശ കമീഷന്‍ തന്നെ വ്യക്തമാക്കിയതാണ്, ഹര്‍ജി നമ്പര്‍ AP.No.1084(1)/2012SIC തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.6687/SIC-Gen4/2012 പ്രകാരം ബഹു.മുഖ്യവിവരാവകാശ കമ്മീഷണര്‍ ഡോ:സിബി മാത്യുസ് തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല എന്ന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തീരുമാനമെടുത്തിട്ടില്ല എന്ന്‍ സംശയാതീതമായി പ്രസ്താവിച്ചിരിക്കുന്നു,          
      മറ്റെരവസരത്തില്‍ ചോദ്യാവലിക്ക് മറുപടി ആവിശ്യപെടുക വിശദീകരണങ്ങള്‍ തേടുക എന്നത് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരില്ല എന്ന കാരണത്താല്‍ എനിക്ക് വിവരങ്ങള്‍ നിഷേധിച്ചപ്പോള്‍ എന്‍റെ പരാതിയില്‍ പൊതുവിവരാവകാശ അധികാരി, സബ്റജിസ്ട്രാര്‍ പെരിന്തല്‍മണ്ണക്ക് പതിനായിരം രൂപ പിഴചുമത്തിയ ഉത്തരവിലും ഹര്‍ജി നമ്പര്‍ CP.No.781(1)/SIC/2014 തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.10596/SIC-Gen4/2014 പ്രകാരം  ഈകാര്യം ബഹു.മുഖ്യവിവരാവകാശ കമ്മീഷണര്‍ ഡോ:സിബി മാത്യുസ് വ്യക്തമാകിയിട്ടുണ്ട്  
       ഇനി ചോദ്യാവലികള്‍ നല്‍കിയാല്‍, വിശദീകരണങ്ങള്‍  ആവിശ്യപെട്ടാല്‍ തന്നെ അതുപൂര്‍ണമായും നിഷേധിക്കുവാന്‍ കഴിയുകയില്ല  മേല്‍പരാമര്‍ശിച്ച പൊതുവിവരാവകാശ അധികാരി, സബ്റജിസ്ട്രാര്‍ പെരിന്തല്‍മണ്ണ വിവരങ്ങള്‍ നിഷേധിക്കുവാന്‍ ആധാരമാക്കിയ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് തന്നെ തെളിവ്, ഹര്‍ജി നമ്പര്‍ AP.No.1210(2)/2008/SIC തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11493/SIC-Gen2/2008 പ്രകാരം ബഹു.മുഖ്യവിവരാവകാശ കമ്മീഷണര്‍ ശ്രീ. പാലാട്ട് മോഹന്‍ദാസ്, ബഹു.സ്റ്റേറ്റ്വിവരാവകാശ കമ്മീഷണര്‍ ശ്രീ.വി.വി ഗിരി എന്നിവരുടെ ഈ ഉത്തരവ്,
 ചോദ്യാവലികള്‍ നല്‍കിയാല്‍, വിശദീകരണങ്ങള്‍ ആവിശ്യപെട്ടാല്‍ തന്നെ അതുപൂര്‍ണമായും നിഷേധിക്കുവാന്‍ കഴിയുകയില്ല PDF പകര്‍പ്പ്, 
  പ്രസ്തുത ഉത്തരവ് ചോദ്യാവലികള്‍, വിശദീകരണങ്ങള്‍ എന്നിവയുമായി ബന്ധപെട്ട എല്ലാ വിവരങ്ങളും രേഖകളും പരിശോധിക്കുന്നതിനും, പകര്‍പ്പ് എടുക്കുന്നതിനുംമുള്ള അവസരത്തെ ഉറപ്പുനല്‍കുന്നു, ലഭ്യമായ ഒരു വിവരവും, രേഖയും ഒരു പൊതുവിവരാവകാശ അധികാരിക്കും ഒരിക്കലും നിഷേധിക്കാന്‍ പറ്റുകയില്ല, അതുകൊണ്ട് തന്നെയാണ് ബഹുമാനപെട്ട കേരള ഹൈകോടതി പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന്‍ 2007(3)KLT550 നമ്പര്‍ വിധിയില്‍ പ്രസ്താവിച്ചിരിക്കുന്നത്,

എന്‍റെ ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ട് ബഹു.കമ്മീഷന്‍ നല്‍കിയ ഉത്തരവ് PDF പകര്‍പ്പ് 

ഈ ഉത്തരവിനെതിരെ  പൊതുവിവരാവകാശ അധികാരി, സബ്റജിസ്ട്രാര്‍ പെരിന്തല്‍മണ്ണ ബഹു.കേരള ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു എന്നാല്‍ ഹൈകോടതിയും ഇത് അംഗീകരിച്ചില്ല

ബഹു.കേരള ഹൈകോടതിയുടെ ഉത്തരവിന്‍റെ PDF പകര്‍പ്പ്  



2018 ഒക്‌ടോബർ 6, ശനിയാഴ്‌ച

6(3) ലെ പബ്ലിക് അതോറിറ്റി(കള്‍) തുടര്‍ച്ച- വിവരാവകാശ കമ്മീഷന്‍ സെക്രട്ടറിയുടെ സ്പഷ്ടീകരണം



ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാകിയ വിവരാവകാശ നിയമത്തിലെ 6(3) വകുപ്പും, മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണവും
                    18/05/2017 തിയ്യതിലെ N5395/SlC-G712017 നമ്പര്‍ വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി ശ്രീ.എന്‍.വിജയകുമാറിന്‍റെ സ്പഷ്ടീകരണം മാത്രമാണ്, അത് ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന്‍റെ ഉത്തരവ് ആയി പലപ്പോഴും ഉപയോഗിക്കുന്നുണ്ട്, ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന്‍ വകുപ്പ് 6(3)ല്‍ ഒരു സ്പഷ്ട്ടീകരണവും ഉത്തരവും നല്‍കിയതായി ഇതുവരെ അറിവില്ല (ഈ സ്പഷ്ടീകരണം ചോദിച്ച് വാങ്ങിയ എറണാകുളം അസി.പഞ്ചായത്ത് ഡയറക്റ്റര്‍ തന്നെ എന്‍റെ ഒന്നാം അപ്പീല്‍ നിവേദനത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും എന്‍റെ അപേക്ഷ കൈമാറാന്‍ ഒന്നാം അപ്പീല്‍ തീര്‍പ്പില്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്)

        വിവരാവകാശ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാന്‍ സമുചിത സര്‍ക്കാര്‍ എന്ന നിലയില്‍ ഇന്ത്യന്‍ പാര്‍ലിമെന്‍റിനോ, നിയമ സഭക്കോ മാത്രമേ കഴിയൂ, അത് തന്നെ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം വഴി മാത്രമേ സാധ്യമാകൂ, വകുപ്പ് രണ്ട് പ്രകാരമുള്ള ക്ഷമതയുള്ള അധികാര സ്ഥാനത്തിനും ഇപ്രകാരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാന്‍ അധികാരമുണ്ടെന്നു വിവരാവകാശ നിയമം അനുശാസിക്കുന്നു
    എന്നാല്‍ ഇവിടെ സൂചിപ്പിച്ച മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഒരു സമുചിത സര്‍ക്കാറോ, ക്ഷമതയുള്ള അധികാര സ്ഥാനമോ പുറപെടുവിച്ചതല്ല എന്ന് മാത്രമല്ല ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഗസറ്റ് വിജ്ഞാപനം വഴി വന്നതുമല്ല, അത് കൊണ്ട് തന്നെ ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നിലനില്‍ക്കുകയില്ല


      ചുരുക്കത്തില്‍ വിവരാവകാശ നിയമം 27ഉം 28ഉം വകുപ്പുകള്‍ പ്രകാരം ചട്ടങ്ങള്‍ പുറപ്പെടുവിക്കാനും നിയമം വ്യാഖ്യാനിക്കാനുമുള്ള അധികാരം  സമുചിതസര്‍ക്കാരില്‍/ക്ഷമതയുള്ള അധികാരസ്ഥാനത്തില്‍ മാത്രം  നിക്ഷിപ്തമാണ് 


ഈ സാഹജര്യത്തില്‍ വളരെ പ്രസക്തമായ ചില കാര്യങ്ങള്‍ നാം അറിയേണ്ടതുണ്ട് 

        പൗരന്‍റെ മൗലിക അവകാശമായ വിവരാവകാശ നിയമപ്രകാരമുള്ള കാര്യങ്ങളില്‍  തീരുമാനമെടുക്കുവാനും, ആവിശ്യമുള്ള സാഹജര്യങ്ങളില്‍ നിര്‍ദേശങ്ങളും സ്പഷ്ടീകരണങ്ങളും നല്‍കുവാനും ഭരണഘടന അനുശാസിക്കുന്ന നിയമപരമായി അധികാരമുള്ള ബഹുമാന്യ കേരള സംസ്ഥാന മുഖ്യവിവരാവകാശ കമീഷണര്‍ ശ്രീ.വിന്‍സന്‍ എം പോള്‍ സാറുള്ളപ്പോള്‍, സാറിന്‍റെ അറിവില്ലാതെ അനുമതിയില്ലാതെ വെറുമൊരു സര്‍ക്കാര്‍ സര്‍വന്‍റ് മാത്രമായ കമീഷന്‍ സെക്രട്ടറിക്ക് സ്പഷ്ടീകരണം നല്‍കുവാന്‍ അധികാരമില്ല, അതുകൊണ്ട് തന്നെ പ്രസ്തുത സ്പഷ്ട്ടീകരണം നിലനില്‍ക്കുകയില്ല 

വിവരാവകാശ നിയമ പ്രകാരം എന്തെങ്കിലും കാര്യമോ പരിഷ്കാരങ്ങളോ ഭേദഗതിയോ ഉണ്ടെങ്കില്‍ അതിനു നിയമത്തിലെ വകുപ്പ് 25 പ്രകാരമുള്ള നടപടി ക്രമങ്ങളില്‍ സാധ്യമാണ് എന്നിരിക്കെ അതിനെ ആര് മറികടന്നാലും അത് നിയമ വിരുദ്ധമാണ്
 മാത്രമല്ല കേരള നിയമസഭക്ക് വേണ്ടി പൊതുഭരണവകുപ്പ് ഇറക്കിയ 77000 ഒന്ന്‍ രണ്ട് സര്‍ക്കുലറുകള്‍ മറികടന്ന്‍ വെറുമൊരു സര്‍ക്കാര്‍ സര്‍വന്‍റ് മാത്രമായ കമീഷന്‍ സെക്രട്ടറിക്ക് എങ്ങെനെ നിയമത്തിന് വിരുദ്ധമായ ഒരു സ്പഷ്ടീകരണം നല്‍കുവാന്‍ കഴിയും

വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന

വിവരാവകാശ അപേക്ഷ വിവരാവകാശനിയമം 6(3) പ്രകാരം കൈമാറാന്‍, ബഹുമാന്യ കേരള സംസ്ഥാന വിവരാവകാശ കമീഷന്‍ സെക്രട്ടറിയുടെ 18/05/2017 തിയ്യതിയിലെ 5395/SIC-G7/2017 നമ്പര്‍ സ്പഷ്ടീകരണവും, ഈ സ്പഷ്ടീകരണത്തിന് ആധാരമാക്കിയ 2-NO.F.10/2/2008-IR Government of India Ministry of Personal.PG. and Pensions Department of Personnel & Training, New Delhi Dated September 24.2010 പ്രകാരവും പൊതുവിവരാവകാശ അധികാരികള്‍ തയ്യാറാകുന്നില്ല എന്നത് വിവരാവകാശനിയമം 6(3) ന്‍റെ വ്യക്തമായ ലംഘനമാകുന്നു, ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാകിയ നിയമങ്ങള്‍ക്കും വകുപ്പുകള്‍ക്കും വിരുദ്ധമായി മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നല്‍കുവാന്‍ ആര്‍ക്കും അധികാരമില്ല

സ്പഷ്ട്ടീകരണത്തിന് ആധാരമാക്കിയ മെമ്മോറണ്ടം സംബന്ധിച്ച് ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസ് സാറും, മെമ്മോറണ്ടം ഇറങ്ങിയ കാലത്ത് തന്നെ ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷനും, വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായതിനാല്‍ അസ്വീകാര്യം എന്ന് വിധി പറഞ്ഞിട്ടുള്ളതാണ് ( ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്‍റെ ഹരജി നമ്പര്‍AP.No.1605(1)/2011/SIC തീര്‍പ്പ്‌ കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്‍കാരിന്‍റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്‍ക്കുകയില്ല എന്ന്‍ വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്,)

  പൗരന്‍റെ മൗലിക അവകാശമായ വിവരാവകാശ നിയമപ്രകാരമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുവാനും, ആവിശ്യമുള്ള സാഹജര്യങ്ങളില്‍ നിര്‍ദേശങ്ങളും സ്പഷ്ടീകരണങ്ങളും നല്‍കുവാനും ഭരണഘടന അനുശാസിക്കുന്ന നിയമപരമായി അധികാരമുള്ള ബഹുമാന്യ കേരള സംസ്ഥാന മുഖ്യവിവരാവകാശ കമീഷണര്‍ ശ്രീ.വിന്‍സന്‍ എം പോള്‍ സാറുള്ളപ്പോള്‍, സാറിന്‍റെ അറിവില്ലാതെ അനുമതിയില്ലാതെ വെറുമൊരു സര്‍ക്കാര്‍ സര്‍വന്‍റ് മാത്രമായ കമീഷന്‍ സെക്രട്ടറിക്ക് സ്പഷ്ടീകരണം നല്‍കുവാന്‍ അധികാരമില്ല, അതുകൊണ്ട് തന്നെ പ്രസ്തുത സ്പഷ്ട്ടീകരണം നിലനില്‍ക്കുകയില്ല
 18/05/2017 തിയ്യതിലെ N5395/SlC-G712017 നമ്പര്‍ വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി ശ്രീ.എന്‍.വിജയകുമാറിന്‍റെ സ്പഷ്ടീകരണം, പഞ്ചായത്ത് ഡയറക്ടര്‍ മുഖാന്തിരം ആവിശ്യപെട്ട എറണാകുളം പഞ്ചായത്ത് അസി.ഡയറക്ടര്‍ തന്നെ എന്‍റെ അപേക്ഷ 6(3) പ്രകാരം ജില്ലയിലെ 82 പൊതുവിവരാവകാശ അധികാരികള്‍കും കൈമാറാന്‍ 23.03.2018 തിയ്യതിയിലെ ഒന്നാംഅപ്പീല്‍ തീര്‍പ്പില്‍ ഉത്തരവ് നമ്പര്‍ പിഎ1-1868/2018 കെ.ഡിസ് ആയി നല്‍കിയതും ഇവിടെ എടുത്ത് പറയേണ്ടതാണ്,

ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പരമോന്നത നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലിമെന്‍റ്, അത് കൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്,

ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005 നമ്മുടെ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസാക്കിയതാണ്, അതുകൊണ്ട് തന്നെ വിവരാവകാശ നിയമം അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്, എന്നു മാത്രമല്ല പാര്‍ലിമെന്‍റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ കൈകടത്തുന്നതും, വിവരാവകാശ നിയമത്തിന് വിരുദ്ധമായ സ്പഷ്ടീകരണങ്ങള്‍ ഉത്തരവുകള്‍, മേമ്മോറാണ്ടങ്ങള്‍ എന്നിവ ഇറക്കുന്നതും അതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതും പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റിന്‍റെ പരമാധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ് വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന ആയതിനാല്‍ ഇന്ത്യാ സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മോമ്മോറാണ്ടാങ്ങളും കമീഷന്‍ സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്പഷ്ടീകരണങ്ങളും ഇറക്കാന്‍ യാതൊരു അധികാരവുമില്ല എന്ന് സാരം

ഇവിടെ സൂചിപ്പിച്ച മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഒരു സമുചിത സര്‍ക്കാറോ, ക്ഷമതയുള്ള അധികാര സ്ഥാനമോ പുറപെടുവിച്ചതല്ല എന്ന് മാത്രമല്ല ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും ഗസറ്റ് വിജ്ഞാപനം വഴി വന്നതുമല്ല, അത് കൊണ്ട് തന്നെ ഈ മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും നിലനില്‍ക്കുകയില്ല 


2018 സെപ്റ്റംബർ 8, ശനിയാഴ്‌ച

വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരം നിഷേധിക്കാന്‍ പൊതുവിവരാവകാശ അധികാരികള്‍ ഗവേഷണം നടത്തുന്ന പ്രവണത കൂടി വരുന്നു


അറിയാനുള്ള അവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരം നിഷേധിക്കാന്‍ പൊതുവിവരാവകാശ അധികാരികള്‍ ഗവേഷണം നടത്തുന്ന പ്രവണത കൂടി വരുന്നു
  
വിവരങ്ങള്‍ മൂടി വെക്കുമ്പോള്‍ അഴിമതിയും, നീതി നിഷേധവുമാണ്  മൂടിവെക്കുന്നത്, അത് പുറത്തുകൊണ്ടുവരുവാനുള്ള ശ്രമങ്ങളെയാണ് തടയിടുകയും ചെയ്യുന്നത് , അതുകൊണ്ടാണ് അപ്പീലുകളുടെ ബാഹുല്യമുണ്ടാകുന്നത്, അപ്പീലിന് ശേഷം വിവരങ്ങള്‍ സൗജന്യമായി നല്‍കേണ്ടി വരുമ്പോള്‍ പൊതുവിവരാവകാശ അധികാരികള്‍ മാത്രമാണ് ഇതിന് ഉത്തരവാദികള്‍, അതുകൊണ്ട് തന്നെ  വീഴ്ച വന്ന വിവരാവകാശ അപേക്ഷകളുമായി ബന്ധപെട്ട മുഴുവന്‍ ചിലവുകളും പൊതുവിവരാവകാശ അധികാരിയില്‍ നിന്നും ഈടാക്കുക എന്നതാണ് ഇതിന്‍റെ പരിഹാരം

                പാര്‍ലമെന്‍റിലും കേരളാനിയമസഭയിലും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ലഭിക്കാറുള്ള വിവരങ്ങള്‍ മാത്രമല്ല പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങളും ഏതൊരു പൗരനും അറിയാനുള്ള അവകാശമുണ്ട്‌, ബഹുമാനപെട്ട കേരള ഹൈകോടതിയുടെ "ഇന്ത്യന്‍ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല" എന്ന 2007 (3) KLT 550 നമ്പര്‍ വിധിയുടെയും, വിവരാവകാശനിയമം വകുപ്പ് 8ലെ മേല്‍ പ്രസ്ഥാവനയും ഇത് വ്യക്തമാക്കുന്നു

               ആവിശ്യപെടുന്ന വിവരം പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തില്‍ ലഭ്യമല്ല എങ്കില്‍ അപേക്ഷകള്‍ വിവരാവകാശ നിയമം 6(3) പ്രകാരം കൈമാറുന്നതില്‍ പൊതുവിവരാവകാശ അധികാരികള്‍ വിമുഖത കാണിക്കുന്നുണ്ട്, ഓഫീസ് കാര്യങ്ങള്‍ക്ക് അടക്കം പല ആവിശ്യങ്ങള്‍ക്കും ഇ മെയില്‍ വഴി ബന്ധപ്പെടുന്ന കീഴ്കാര്യാലയങ്ങളിലെ പൊതുവിവരാവകാശ അധികാരികള്‍ക്ക് പോലും അപേക്ഷകള്‍ സ്കാന്‍ ചെയ്ത് കൈമാറുക എന്നത് ഒരു നിസ്സാര കാര്യമായിട്ട് കൂടി അവരതിന് തയ്യാറാകുന്നില്ല (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ഞെക്കുക http://gramodhayam.blogspot.com)

        വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക (വിവരാവകാശ നിയമം വകുപ്പ് നാല്), അപേക്ഷകനെ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് പൊതുവിവരാവകാശ അധിക്കാരിയുടെ ദൗത്യം, വിവരങ്ങള്‍ നിഷേധിക്കുവാന്‍ കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ അഴിമതിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം,  (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ഞെക്കുക http://gramodhayam.blogspot.com) 


          ഒരു പൗരന്‍ വിവരങ്ങള്‍ക്കായി സമീപിച്ചാല്‍/അപേക്ഷ നല്‍കിയാല്‍ പ്രസ്തുത വിവരങ്ങള്‍ എത്രയും പെട്ടന്ന്‍ നല്‍കുന്നതിന് ശ്രമിക്കുക എന്നതാണ് പൊതുഅധികാരിയുടെ/പൊതുവിവരാവകാശ അധികാരിയുടെ കടമ, വിവരാവകാശ നിയമത്തിന്‍റെയും, 77000/C.D.N.5/06/ പൊ.ഭ.വ.30/10/2006 സര്‍കുലറും ഈ വിഷയത്തിലുള്ള വിവരാവകാശ കമ്മീഷന്‍റെയും, ബഹുമാനപെട്ട കേരളഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും ഉത്തരവുകളും അതാണ്‌ അനുശാസിക്കുന്നത്

ഇവിടെ പ്രസക്തമായ ഒരു വിവരാവകാശം ഒന്നാം അപ്പീല്‍ കാണുക




വിവരാവകാശനിയമം2005 19(1) പ്രകാരമുള്ള ഒന്നാംഅപ്പീല്‍
                      തിയ്യതി: 04/09/2018, അങ്ങാടിപ്പുറം


പ്രേഷകന്‍,
                     XXXXXXXXXXXXX
                    അങ്ങാടിപ്പുറം,
                     മലപ്പുറം 679321
സ്വീകര്‍ത്താവ്,
                        ശ്രീ. xxxxxxxxxxxxxxxxxxxxx
                          ഒന്നാം അപ്പീല്‍ അധിക്കാരി & പോലീസ് സൂപ്രണ്ട്
                          എന്‍.ആര്‍.ഐ സെല്‍ (i/c)
                           പോലീസ് ഹെഡ് ക്വാര്‍ട്ടെഴ്സ്,
                           തിരുവനന്തപുരം
സര്‍,
              വിവരാവകാശനിയമം-2005 6(1), 6(3) പ്രകാരം കൂടെ വച്ചിട്ടുള്ള അപേക്ഷയിലെ വിവരങ്ങളും. രേഖകളും ആവശ്യപ്പെട്ടുകൊണ്ട് ബഹുമാന്യ പൊതുവിവരാവകാശ അധിക്കാരി മുന്‍പാകെ 31/07/2018 തിയ്യതിയില്‍ ഒരു വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു
             04/08/2018 തിയ്യതിയിലെ മറുപടിയില്‍ ഞാന്‍ ആവിശ്യപെട്ട വിവരങ്ങള്‍ നല്‍കിയിട്ടില്ല, ഒരു പൊതുഅധികാരിയുടെ പക്കല്‍ ഭൗതിക രൂപത്തില്‍ ലഭ്യമായ വിവരം/രേഖകള്‍ അത് ലഭ്യമായ രൂപത്തില്‍ നല്‍കുവാന്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം നിയമിക്കപെട്ടിട്ടുള്ള അധികാരികള്‍ക്ക് സാധിക്കൂ എന്നും, വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമല്ല എന്നും കാണിച്ചുകൊണ്ട് എന്‍റെ അപേക്ഷ 6(3) പ്രകാരം സ്റ്റേറ്റ് ക്രൈം ബ്യൂറോയിലെ പൊതുവിവരാവകാശ അധികാരിക്ക് കൈമാറി
            തുടര്‍ന്ന്‍ സ്റ്റേറ്റ് ക്രൈം ബ്യൂറോയിലെ പൊതുവിവരാവകാശ അധികാരി 9/8/2018 തിയ്യതിയിലെ മറുപടിയില്‍ സ്റ്റേറ്റ് ക്രൈം ബ്യൂറോ വിവരാവകാശ നിയമ പരിധിക്ക് പുറത്തായാതിനാല്‍ മറുപടി തരാന്‍ നിവാഹമില്ല എന്നു കാണിച്ച്കൊണ്ട് വിവരങ്ങള്‍ നിഷേധിച്ചിരിക്കുന്നു
1.അപേക്ഷകനായ ഞാന്‍ പൊതുതാല്പര്യം മാത്രം മുന്‍നിര്‍ത്തി ആവശ്യപെട്ട വിവരങ്ങള്‍ നല്‍കാതെ തന്‍റെ ഓഫീസിലെ അഴിമതിയും, നീതി നിഷേധവും മൂടിവെക്കാന്‍ ശ്രമിക്കുകയും, അത് പുറത്തുകൊണ്ടുവരുവാനുള്ള എന്‍റെ ശ്രമങ്ങളെ തടയിടുകയും ചെയ്തിരിക്കുന്നു, ആയതിനാല്‍ ഈ അപ്പീല്‍ നല്‍കേണ്ട സാഹജര്യം ബഹുമാന്യ പൊതുവിവരാവകാശ അധികാരി തന്നെ ഉണ്ടാകിയതാണ് ആയതിനാല്‍ ഈ വിവരാവകാശ അപേക്ഷയുമായി ബന്ധപെട്ട എല്ലാ ചിലവുകളും പൊതുവിവരാവകാശ അധികാരിയില്‍ നിന്നും ഈടാക്കേണ്ടതാണ്
2.പൊതുവിവരാവകാശ അധികാരി എന്‍റെ അപേക്ഷ വിവരാവകാശ നിയമ പരിധിക്ക് പുറത്തായ സ്റ്റേറ്റ് ക്രൈം ബ്യൂറോക്ക് കൈമാറിയത് ശരിയായ നടപടിയല്ല
3.പൊതുഅധികാരിയുടെ പക്കല്‍ ഭൗതിക രൂപത്തില്‍ ലഭ്യമായ വിവരം/രേഖകള്‍ മാത്രമല്ല പൊതുഅധികാരിക്ക് പ്രാപ്യമായ വിവരം/രേഖകള്‍ കൂടി വിവരാവകാശ നിയമം 2(f) പറയുന്ന വിവരം എന്ന പരിധിയില്‍ വരുന്നതാണ്, പോലീസ് മേധാവിയുടെ കാര്യാലയത്തിന് പ്രാപ്യമായ വിവരങ്ങള്‍ മാത്രമാണ് ആവിശ്യപെട്ടിട്ടുള്ളത് അതുകൊണ്ട് തന്നെ അപേക്ഷ കൈമാറുന്നതിന് പകരം പ്രാപ്യമായ വിവരം/രേഖകള്‍ എന്ന നിലയില്‍ അത് നല്‍കാന്‍ ശ്രമിക്കുകയാണ് വേണ്ടിയിരുന്നത്,
4.കേരള പോലീസില്‍ ക്രൈമുകള്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമല്ല എന്ന വിവരം വിശ്വസനീയമായ ഒരു വിവരമല്ല, പല കേസുകളിലും നിര്‍ണായകമായ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് ക്രോഡീകരിച്ച് സൂക്ഷിക്കുന്ന വിവരങ്ങളില്‍ നിന്നും ലഭിച്ച വിവരം പത്ര-ദ്രിശ്യ വാര്‍ത്താ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്
5.മാത്രമല്ല കേരളാ നിയമ സഭയില്‍ ഈ വിവരങ്ങള്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ലഭിക്കാറുണ്ട്, അത് കൊണ്ട് തന്നെ ഈ നടപടി ബഹുമാനപെട്ട കേരള ഹൈകോടതിയുടെ "ഇന്ത്യന്‍ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല" എന്ന 2007 (3) KLT 550 നമ്പര്‍ വിധിയുടെയും, വിവരാവകാശനിയമം വകുപ്പ് 8ലെ മേല്‍ പ്രസ്ഥാവനയുടെയും വ്യക്തമായ ലംഘനമാണ്
5.ആവിശ്യപെട്ട വിവരം പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തിന്‍റെ അധികാരപരിധിയില്‍ വരുന്ന ഓഫീസുകളിലെ കാര്യങ്ങളെ കുറിച്ചാണ്, എന്‍റെ അപേക്ഷ വിവരാവകാശ നിയമം 6(3) പ്രകാരം അപേക്ഷ കൈമാറേണ്ടതായിരുന്നു, ഓഫീസ് കാര്യങ്ങള്‍ക്ക് അടക്കം പല ആവിശ്യങ്ങള്‍ക്കും ഇ മെയില്‍ വഴി ബന്ധപ്പെടുന്ന കീഴ്കാര്യാലയങ്ങളിലെ പൊതുവിവരാവകാശ അധികാരികള്‍ക്ക് എന്‍റെ അപേക്ഷ സ്കാന്‍ ചെയ്ത് കൈമാറുക എന്നത് ഒരു നിസ്സാര കാര്യവുമാണ്, വിവരാവകാശ നിയമം 6(3) പ്രകാരം അപേക്ഷ കൈമാറാതിരുന്നതിന് ഒരു കാരണവും കാണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്
6.ആവിശ്യപെട്ട വിവരം പൊതുവിവരാവകാശ അധികാരിയുടെ കാര്യാലയത്തിന്‍റെ അധികാരപരിധിയില്‍ വരുന്ന ഓഫീസുകളിലെ കാര്യങ്ങളെ കുറിച്ച് മാത്രമാണ്, എങ്കിലും അകാരണമായി വിവരങ്ങള്‍ നിഷേധിച്ചിരിക്കുന്നു, ലഭ്യമായ വിവരങ്ങള്‍ പോലും നല്‍കിയിട്ടില്ല
7.ഈ അപേക്ഷയില്‍ ആവിശ്യപെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവിശ്യപെട്ട രീതിയില്‍ തന്നെ നല്‍കേണ്ടതായിരുന്നു, അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹു.കേരളാഹൈക്കോടതിയുടെ TREESA IRISH Vs The CPIO [WP(C)No.6532 of 2006] with regard to section 7(9) of RTI act പ്രകാരവും ലഭ്യമായ രീതിയില്‍ നല്‍കേണ്ടതായിരുന്നു
8.വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, അപേക്ഷകനെ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് പൊതുവിവരാവകാശ അധിക്കാരിയുടെ ദൗത്യം, വിവരങ്ങള്‍ നിഷേധിക്കുവാന്‍ കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ അഴിമതിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം,
9.ആകയാല്‍ ഒരു പൗരന്‍ വിവരങ്ങള്‍ക്കായി സമീപിച്ചാല്‍/അപേക്ഷ നല്‍കിയാല്‍ പ്രസ്തുത വിവരങ്ങള്‍ എത്രയും പെട്ടന്ന്‍ നല്‍കുന്നതിന് ശ്രമിക്കുക എന്നതാണ് ഒരു പൊതുഅധികാരിയുടെ/പൊതുവിവരാവകാശ അധികാരിയുടെ കടമ, അതില്‍ ബഹുമാന്യ പൊതുവിവരാവകാശ അധികാരി പരാജയപെട്ടിരിക്കുന്നു
10.ആയതിനാല്‍ ഈ മറുപടി വിവരാവകാശ നിയമത്തിന്‍റെയും, 77000/C.D.N.5/06/ പൊ.ഭ.വ.30/10/2006 സര്‍കുലറിന്‍റെയും, ഈ വിഷയത്തിലുള്ള വിവരാവകാശ കമ്മീഷന്‍റെയും, ബഹുമാനപെട്ട കേരളഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും ഉത്തരവുകളുടെയും ലംഘനമാണ്
11.കൂടാതെ ബഹുമാനപെട്ട കേരള ഹൈകോടതിയുടെ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന 2007 (3) KLT 550 നമ്പര്‍ വിധിയുടെയും, വിവരാവകാശനിയമം 8ലെ മേല്‍പ്രസ്ഥാവനയുടെയും വ്യക്തമായ ലംഘനമാണ്
12.ആയതിനാല്‍ ഈ അപ്പീല്‍ പരിഗണിച്ച് ഞാന്‍ ആവശ്യപെട്ട വിവരങ്ങളും രേഖകളും സൗജന്യമായി അനുവദിച്ചു തരണമെന്നും,
13.ഈ അപ്പീല്‍ വിവരാവകാശ നിയമത്തിലെ 4ല്‍ 1(d) പ്രകാരവും, ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ സിവില്‍ അപ്പീല്‍ SLP No:10483/2007, SLP(C)16466/2009 പ്രകാരവും കാര്യകാരണങ്ങള്‍ വ്യക്തമാക്കുന്ന അപ്പീല്‍ തീര്‍പ്പ്‌ ഉണ്ടാകണമെന്നും
14.വിവരാവകാശ നിയമം ലംഘിച്ച പൊതുവിവരാവകാശ അധികാരിയെ വിവരാവകാശ നിയമത്തിലെ 20(1), 20(2) പ്രകാരം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യണമെന്നും,
15.ഞാന്‍ ആവശ്യപെട്ട രേഖകള്‍ക്കുള്ള ഫീസ്‌ പൊതുവിവരാവകാശ അധികാരിയെയുടെ കയ്യില്‍ നിന്നും ഈടാക്കണമെന്നും
16.പൊതുവിവരാവകാശ അധികാരിക്ക് വിവരാവകാശ നിയമത്തെ കുറിച്ച് പരിശീനം ലഭിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവിശ്യപെടണമെന്നും,
17.വീഴ്ച്ച വരുത്തുന്ന പൊതുവിവരാവകാശ അധികാരികള്‍ക്ക് പരിശീലനം നല്‍കേണ്ടത് വിവരാവകാശ നിയമത്തിന്‍റെ നിലനില്‍പ്പിന് അനിവാര്യമായാതിനാല്‍ നിയമത്തിലെ 19ല്‍(8)(5) പ്രകാരം പൊതുവിവരാവകാശ അധിക്കാരിക്ക് പരിശീലനം നല്‍കണമെന്നും അപേക്ഷിക്കുന്നു


എന്ന്
























2017 നവംബർ 21, ചൊവ്വാഴ്ച

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി

കുട്ടികള്‍ നാടിന്‍റെ സമ്പത്താണ്‌, അവരുടെ അവകാശങ്ങള്‍ നമ്മുടെ കടമയും


വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ശുദ്ധജലം, ഭക്ഷണം എന്നിവയെ കുറിച്ചറിയുന്നതിനായി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകള്‍ക്ക് ലഭിച്ച മറുപടിയില്‍ നിന്നും ജില്ലയിലെ ഭൂരിപക്ഷം വിദ്ധ്യാലയങ്ങളും ശുദ്ധജല സ്രോതസുകള്‍ പരിശോധിച്ചിട്ടില്ല, പരിശോധിച്ചതില്‍ തന്നെ കോളിഫോം ബാക്ട്ടീരിയയുടെ സാനിധ്യമുണ്ട്, വിദ്യാലയങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ അനുമതികള്‍ നേടിയിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്, 


മാധ്യമം വാര്‍ത്തയില്‍ PDF പകര്‍പ്പ്


ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥയാണ്,  

കുട്ടികളുടെ അവകാശങ്ങള്‍ പൂര്‍ണമാകണമെങ്കില്‍, കുട്ടികള്‍ക്ക് ബാലവകാശ നിയമത്തിന്‍റെയും, വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെയും സ്വതന്ത്ര ഭൂമിയില്‍ വിഹരിക്കണമെങ്കില്‍ അവരുടെ ആരോഗ്യത്തിന് മതിയായ സംരക്ഷണം ലഭിക്കണം, ആരോഗ്യമുള്ള ഭാവി തലമുറകായി
കുട്ടികളുടെ ആരോഗ്യ ചികിത്സാ അവകാശങ്ങള്‍ക്കായി വീണ്ടും മറ്റൊരു പരാതിയുമായി  PDF കോപ്പി 

മേല്‍ പരാതിയില്‍ (പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടർമാരില്ല) ബാലാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസിന്‍റെ PDF കോപ്പി

 

പത്രവാര്‍ത്തകള്‍





കുട്ടികളുടെ അവകാശങ്ങള്‍ക്കായി തുടങ്ങിയ ഈ സമരമുഖം എല്ലാവര്‍ക്കും വേണ്ടി ഒന്ന് തിരിച്ചു വിടുന്നു

പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ ഓ.പി കള്‍ക്ക് മുന്‍പില്‍ നീണ്ട വരിയുള്ള, അസാധാരണ തിരക്കുള്ള രാവിലത്തെ സമയം ജനങ്ങളുടെ പൊതുസ്വത്തായ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ മുന്‍പിലുള്ള പൊതുമുതല്‍ ചിലവഴിച്ച് നിര്‍മിച്ച പാര്‍ക്കിങ്ങ് ഒഴിഞ്ഞു കിടക്കുന്നു, അവിടേക്ക് ജനങ്ങള്‍ക്ക് പ്രവേശനമില്ല, മാനസിക/ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും, വൃദ്ധരും, കുട്ടികളുമായി ഇരുചക്രവാഹനങ്ങളില്‍ വരുന്നവര്‍ക്ക് പോലും പാര്‍ക്കിങ്ങ് അനുവദിക്കുന്നില്ല, അവര്‍ ദേശീയപാതയിലെ എതിര്‍വശത്തുള്ള പുതിയ കെട്ടിടത്തിന്‍റെ മുറ്റത്ത് പാര്‍ക്ക്ചെയ്യണം, ഈ നടപടി അനീതിയും അക്രമവുമാകുന്നു പരാതിയുടെ pdf പകര്‍പ്പ് കാണുക  




.

2017 നവംബർ 7, ചൊവ്വാഴ്ച

6(3) ലെ പബ്ലിക് അതോറിറ്റി(കള്‍)



        ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുന്ന പരമോന്നത നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലിമെന്‍റ്, അത് കൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസ്സാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും, മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്,
            ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണമെങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, അതിന്നായി ഭരിക്കുന്ന പൊതുജനത്തോട് സമാധാനം പറയാന്‍ ബാദ്ധ്യതപെട്ടതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും പൊതുസ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം എന്നിവ തടയാനും സുതാര്യത ഉറപ്പു വരുത്താനും നിര്‍മിക്കപെട്ടിട്ടുളളതാണ് വിവരാവകാശ നിയമം 2005 
           വിവരാവകാശ നിയമം 2005 നമ്മുടെ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റ് പാസാക്കിയതാണ്, അതുകൊണ്ട് തന്നെ വിവരാവകാശ നിയമം അനുസരിക്കാന്‍ ഇന്ത്യ സര്‍ക്കാറിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ മന്ത്രാലയങ്ങളും, ജീവനക്കാരും, പൗരന്‍മാരും, എല്ലാ സംവിധാനങ്ങളും,  മാത്രമല്ല ഇന്ത്യയുടെ പരമാധികാരത്തിന്‍ കീഴില്‍ പ്രവേശിക്കുന്ന എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്, എന്നു മാത്രമല്ല പാര്‍ലിമെന്‍റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ കൈകടത്തുന്നതും, വിവരാവകാശ നിയമത്തിന് വിരുദ്ധമായ ഉത്തരവുകള്‍, മേമ്മോറാണ്ടങ്ങള്‍ എന്നിവ ഇറക്കുന്നതും അതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതും പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ലിമെന്‍റിന്‍റെ പരമാധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ്
            ബഹുമാനപെട്ട മുഖ്യവിവരാവകാശ കമ്മീഷണറായിരുന്ന ഡോ:സിബി മാത്യുസിന്‍റെ ഹരജി നമ്പര്‍ AP.No.1605(1)/2011/SIC തീര്‍പ്പ്‌ കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11673/SIC-Gen4/2011 വ്യക്തമാക്കുന്നത് പോലെ ഭാരതസര്‍കാരിന്‍റെ DEPARTMENT OF PERSONAL & TRANING വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന OFFICE MEMORANDUM പോലെയുള്ള ഉത്തരവുകള്‍ പാര്‍ലിമെന്‍് പാസ്സാകിയ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍, ആയത് നിലനില്‍ക്കുകയില്ല എന്ന്‍ വിവരാവകാശനിയമത്തിലെ 22ആം വകുപ്പില്‍ വ്യക്തമാകിയിട്ടുള്ളതാണ്
       വിവരാവകാശ നിയമം 22 ആം വകുപ്പ് പ്രകാരം ഇന്ത്യ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളില്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായ എന്തൊക്കെ പ്രസ്ഥാവിചിരുന്നാലും വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കാണ് മുന്‍ഗണന
                       ആയതിനാല്‍ ഇന്ത്യാ സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മോമ്മോറാണ്ടാങ്ങളും കമീഷന്‍ സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്പഷ്ടീകരണങ്ങളും ഇറക്കാന്‍ യാതൊരു അധികാരവുമില്ല എന്ന് സാരം
                      എന്നാല്‍ ഇതിന് വിരുദ്ധമായി വിവരാവകാശ നിയമം 6(3) വകുപ്പ് ദുര്‍വ്യാഖ്യാനം നടത്തി General Clauses Act, 1897 ലെ  Section 13 ഉം, ബഹുമാന്യ സുപ്രീംകോടതിയും മറ്റ് ഹൈകോടതികളും സ്ഥാപിക്കുകയും തുടര്‍ന്ന് വരികയും ചെയ്യുന്ന ഈ പ്രിന്‍സിപ്പല്‍ മറികടന്ന് ചില താല്‍പര കക്ഷികള്‍ വിവരാവകാശ നിയമത്തിന്‍റെ ഉദ്യേശ്യ ലക്ഷ്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു
                "മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005  വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍ പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടിലാത്തതാണ്, എന്ന പുതിയ വാദമുയര്‍ത്തി വിവരാവകാശ നിയമം ദുര്‍വ്യാക്യാനം ചെയ്ത് വിവരങ്ങള്‍ നിഷേധിക്കുന്നത് സംബന്ധിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SGMr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet SecretariatNew Delhi)ല്‍ ഈ വിഷയം പരിഗണിക്കുകയും ഈ വാദങ്ങളെയെല്ലാം ബഹുമാനപെട്ട സുപ്രീംകോടതിയുടെ ഉത്തരവ് പരാമര്‍ശിച്ചുകൊണ്ട് നിരാകരിക്കുകയും "singular includes plural and that therefore the same duty" നിയമത്തിലെ 6(3) പ്രകാരം എല്ലാ പൊതുവിവരാവകാശ അധികാരികള്‍ക്കും അപേക്ഷ കൈമാറാന്‍  ഉത്തരവിടുകയുമുണ്ടായി,
       "മറ്റെരു പബ്ലിക് അതോറിറ്റി" എന്നാണ് എന്നും "മറ്റ് പബ്ലിക് അതോറിറ്റികള്‍" എന്നല്ല എന്നത് വ്യക്തമാണ്, പബ്ലിക് അതോറിറ്റിയുടെ ഏകവചനരൂപം ആണ് വിവരാവകാശ നിയമം-2005ല്‍ രേഖപ്പെടുത്തപെട്ടിട്ടുള്ളത്, ആയതിനാല്‍ തന്നെ വിവരാവകാശ നിയമം-2005  വകുപ്പ് 6(3) പ്രകാരം, ഒന്നില്‍ കൂടുതല്‍ പബ്ലിക് അതോറിറ്റികള്‍ക്ക് അപേക്ഷ കൈമാറുന്നതിനെകുറിച്ച് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടിലാത്തതാണ്, എന്ന എതിര്‍കക്ഷികളുടെ വാദത്തെ കുറിച്ച് ബഹുമാനപെട്ട കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet Secretariat New Delhi)ല്‍ വന്ന ഭാഗം
      "The point to be determined is whether Section 6(3) means that the transfer should only be made to one public authority or to multiple public authorities, if required. Section 13 of the General Clauses Act, 1897 stipulates inter alia that in all central legislations and regulations, unless there is anything repugnant in the subject or context, words in the singular shall include the plural, and vice versa. Section 13 of the General Clauses Act, 1897 enacts a general rule of construction that words in the singular shall include the plural and vice versa but the rule is subject to the proviso that there shall be nothing repugnant to such a construction in the subject or context of the legislation which is to be construed. This principle of law has been well- established and applied by the Supreme Court of India from time to time viz. in K. Satwant Singh v. State of Punjab 1960 SCR (2) 89, Narashimaha Murthy v. Susheelabai & Ors. AIR 1996 SC 1826 and J. Jayalalitha v. UOI & Anr. AIR 1999 SC 1912, as well as by several High Courts while interpreting various statutory provisions.
   There is nothing in the Act which would show that Parliament intended that the transfer should only be to one public authority. It also appears that DOPT’s office memorandum is in contravention of the General Clauses Act 1987 and interpreted Section 6(3) of the RTI Act wrongly. The whole purpose of the RTI Act has been to facilitate flow of information to the Citizens
   അത് കൊണ്ട് തന്നെ വിവരാവകാശ നിയമത്തില്‍ പറയുന്ന പൊതുഅധികാരിയുടെ ഏകവചനരൂപം ബഹുവചനം കൂടി ഉള്‍പെടുന്നതാകുന്നു

    മാത്രമല്ല പ്രസ്തുത അപ്പീല്‍ തീര്‍പ്പില്‍ (കേന്ദ്രവിവരാവകാശ കമ്മീഷന്‍ ഡിസിഷന്‍ നമ്പര്‍. No.CIC/SM/A/2011/000278/SG/12906 (Appeal No.CIC/SM/A/2011/000278/SG Mr. Chetan Kothari ws Mr. K.J Sibichan, Under Secretary & CPIO, Cabinet Secretariat New Delhi)   മേമ്മോറാണ്ടം അസ്ഥിരപെടുത്തുകയും ചെയ്തിരിക്കുന്നു " The Commission rules that DOPT’s office memorandum no. 10/02/2008-IR dated 12/06/2008 is not consistent with the law".
Central Government Act, The General Clauses Act, 1897 (https://indiankanoon.org/doc/905940/)  13(2) കാണുക  
13 Gender and number. —In all 22 [Central Acts] and Regulations, unless there is anything repugnant in the subject or context,—
(1) words importing the masculine gender shall be taken to include females; and
(2) words in the singular shall include the plural, and vice versa.
മുകളില്‍ പരാമര്‍ശിച്ച മേമ്മോറാണ്ടം പ്രകാരം ഇറങ്ങിയ മറ്റു നിര്‍ദേശങ്ങളും ഈ പരിധിയില്‍ വരുന്നതും നിലനില്‍പ്പില്ലാത്തതുമാണ്

Kerala State Information Commissioner is Directed to Reconsider the matter 

 Hi court of Kerala





നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

സേവനാവകാശ നിയമം

സേവനാവകാശ നിയമം (Right to Service Act)  സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകു...