2023 സെപ്റ്റംബർ 2, ശനിയാഴ്‌ച

കള്ള കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്യപ്പെടും

        കള്ള കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്യപ്പെടും അത് വഴി ജീവനെയും സ്വാതത്രത്തെയും ഹാനികരമായി ബാധിക്കും എന്ന് ഭയപ്പെടുന്ന  സാഹചര്യത്തിൽ  വിവരാവകാശ നിയമത്തിലെ 7(1) പ്രകാരം 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന  അപേക്ഷ

അപേക്ഷകൻ                                                                          തിയതി 26.01.2023, തിരൂർക്കാട്  

                           ഷഹീർ ചിങ്ങത്ത് 

                           മൊബൈൽ 9995219925 

                           തിരൂർക്കാട് 679321 

                           മലപ്പുറം ജില്ല 

                           ഇമെയിൽ shaheeramc@gmail.com

സ്വീകർത്താവ്,

                              സ്റ്റേറ്റ് പബ്ലിക് ഇൻഫൊർമേഷൻ ഓഫീസർ

                              ........................ പോലീസ് കാര്യാലയം 

                              .......................... പോസ്റ്റ് പിൻ XXX XXX , ...................... ജില്ല 

                              ഇമെയിൽ ...........................pol@kerala.gov.in

10 രൂപ ഇ ചലാന്‍ ഫീസ്‌ അടച്ചത് GRN  KL026876874202223E,  26/01/2023 - 18:03:36     

        എന്‍റെ സുഹുര്‍ത്തും നാട്ടൊരുമ പൗരാവകാശ സമിതി കേരള Reg.No.MPM/CA/34/2020 യുടെ എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ. ........................................ പോസ്റ്റ്, പിൻ കോഡ് 673XXX, കോഴിക്കോട് ജില്ല,  മൊബൈല്‍ നമ്പര്‍ XXXXXXXXX, എന്നവര്‍ക്ക് എതിരെ അങ്ങയുടെ കാര്യാലയത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എഫ്,ഐ,ആർ/ പരാതി രജിസ്റ്റർ ചെയ്തതായി ടിയാനിൽ നിന്നും അറിയാൻ കഴിഞ്ഞു,  

      ബഹു. സുപ്രീം കോടതിയുടെയും, ബഹു. കേരള ഹൈകോടതിയുടെയും ഉത്തരവുകൾ പ്രകാരവും കേരള സംസ്ഥാന മനുഷ്യാവകാശ കമീഷൻറെ  എച്ച്.ആര്‍.എം.പി നമ്പര്‍ 5999/2014 ഉത്തരവ് പ്രകാരവും (പകര്‍പ്പ് കൂടെ വെക്കുന്നു) അപേക്ഷകന്‍റെ കുറ്റാരോപിതനായ സുഹുര്‍ത്തിന് പരാതിയുടെയും എഫ്,ഐ,ആർ ൻറെയും മൊഴികളുടെയും മറ്റ് അനുബന്ധ രേഖകളുടെയും    പകര്‍പ്പുകൾ ലഭിക്കാന്‍ നിയമപരമായ അവകാശമുണ്ട്‌,

        വിവരാവകാശ നിയമം സമർത്ഥമായി ഉപയോഗിച്ച് വിവര ശേഖരണം നടത്തി വിജിലൻസ് കോടതികളിലും ബഹു. കേരള ഹൈക്കോടതിയിലും  അഴിമതിക്കാർക്കും നിയമ ലംഘകർക്കും എതിരെ പൗരാവകാശത്തിൻറെയും പൗരൻറെ കടമയുടെയും പേരിൽ ശക്തമായ നിയമ പോരാട്ടം നടത്തുന്ന സൈദലവിയെ കേസുകളിൽ കുടുക്കാൻ ചില തല്പര കക്ഷികൾ ശ്രമിക്കുന്നതായി പറഞ്ഞു കേട്ടിരുന്നു, മേൽ പരാതി വിവരം ശരിയാണ് എങ്കിൽ അത് ഒരു വ്യാജ പരാതിയാണ് ടിയാനെ കള്ള കേസിൽ കുടുക്കാൻ മനപ്പൂർവം ശ്രമിക്കുന്നതാണ്          

      ആയതിനാല്‍ മേല്‍ പരാമർശിച്ച  പരാതിയുടെയും മറ്റു രേഖകളുടെയും  സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷകന് അതിവേഗ തപാലിലൂടെയോ ഈ മെയിൽ വഴിയോ ലഭ്യമാക്കണമെന്ന് അപേക്ഷിക്കുന്നു. ആയതിലേക്കാവശ്യമായ ഫീസ് അങ്ങ് അറിയിച്ചാലുടനെ ഞാൻ ട്രഷറി ചലാനായി അടച്ചു കൊള്ളാം

.എന്ന് 

വിശ്വാസപൂർവം 

ഷഹീർ ചിങ്ങത്ത്

2023 ഓഗസ്റ്റ് 21, തിങ്കളാഴ്‌ച

    വിവരാവകാശ നിയമത്തിന്‍റെ ആത്യന്തികമായ ലക്‌ഷ്യം തന്നെ വിവരങ്ങളുടെ സാര്‍വത്രിക എന്നതായിരുന്നു പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം, പൊതുജനത്തിന് മാതൃഭാഷയില്‍ പ്രാപ്യമായിരിക്കേണ്ട അവരെ ബാധിക്കുന്ന നിയമങ്ങള്‍ പോലും ഇന്നും അന്യമായി നില്‍ക്കുന്നു http://gramodhayam.blogspot.com/2020/04/4-5.html (ചേര്‍ത്ത് വായിക്കുക)   

      ജനാതിപത്യത്തിന് ഉദ്ബുദ്ധരായ പൗരാവലി ആവിശ്യമായിട്ടുള്ളതിനാലും, അതിന്‍റെ പ്രവര്‍ത്തനത്തിന് വിവരത്തിന്‍റെ സുതാര്യത അത്യന്താപേക്ഷിതമായതിനാലും, കൂടാതെ അഴിമതി നിയന്ത്രികേണ്ടതിനാലും സര്‍കാരുകള്‍ക്കും അതിന്‍റെ ഉപഘടകങ്ങള്‍ക്കും ഭരണീയരോടുള്ള ഉത്തര വാദിത്വങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടിയുള്ള അറിയാനുള്ള അവകാശ നിയമം നിലവില്‍ വന്നിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു,

        പൗരജനത്തിന്‍റെ അറിയാനുള്ള അവകാശത്തിന് നേരെ കൊഞ്ഞനം കുത്തുന്ന നിലപാടാണ് സംസ്ഥാന വിവരാവകാശ കമ്മീഷനും സ്വീകരിക്കുന്നത് എന്ന് പറയേണ്ടി വന്നതില്‍ ബ്ലോഗര്‍ക്ക് വളരെ ഖേദമുണ്ട് നിയമത്തിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായതും സമുചിത സര്‍ക്കാരോ ക്ഷമതയുള്ള അധികാരസ്ഥാനമോ ഗസറ്റ് വിജ്ഞാപനം വഴി കൊണ്ട് വന്നിട്ടുള്ളതല്ലാത്ത മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും മറ്റ് വാറോലകളും കൂട്ടുപടിച്ച് വിവരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് (https://gramodhayam.blogspot.com/2018/10/63.html ചേര്‍ത്ത് വായിക്കുക) എന്ന വസ്തുത പുറത്ത് വരാതിരിക്കാന്‍ കേരള നിയമ സഭയില്‍ വര്‍ഷാവര്‍ഷം സമര്‍പ്പികേണ്ട വിവരാവകാശ നിയമം വകുപ്പ്-25 പ്രകാരമുള്ള പൂഴ്ത്തിവെച്ച റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമം നിയമ പ്രകാരം ആവിശ്യപെട്ടപ്പോള്‍ ലഭിച്ചിട്ടില്ല, (വിവരാവകാശനിയമം2005 18(1) പ്രകാരമുള്ള പരാതി PDF https://drive.google.com/open?id=1Xw2o1JNIJjyuUpKDJZLEthqeyAUOBRiJ ലിങ്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സ്വമേധയാ  സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ട റിപ്പോട്ട് കൂടിയാണിത്

     വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി രേഖകള്‍ നിഷേധിക്കുവാനോ ഫീസ്‌ നിശ്ചയിക്കാനോ കഴിയില്ല എന്നിരിക്കെ ബഹു.സുപ്രീം കോടതിയുടെ (W.P.(C)194/2012) വിവരാവകാശ നിയമം ഫീസ്‌ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവും  നിലനില്‍ക്കെ (https://gramodhayam.blogspot.com/2019/07/blog-post.html ചേര്‍ത്ത് വായിക്കുക) വീണ്ടും വിവരാവകാശ നിയമ പ്രകാരമുള്ള പകര്‍പ്പുകളില്‍ ചില കേന്ദ്രങ്ങള്‍ കാണിക്കുന്ന അനാവശ്യ പ്രവണതകളും നിയമത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്      

       അറിയാനുള്ള പൗരന്‍റെ മൗലികമായ അവകാശം ഭരണ ഘടനയുടെ 19ആം ആര്‍ട്ടിക്കിളിനോട് നാഭീനാള ബന്ധമുള്ളതും  വിശാലവുമാണ്, ഭരണഘടന നിലവില്‍ വന്നപ്പോള്‍ തന്നെ അറിയാനുള്ള അവകാശം ഭരണഘടനാ അവകാശമായി (constitutional right) അംഗീകരിക്കപ്പെട്ടു എന്നാല്‍ ആണ്ടുകൾ കഴിഞ്ഞാലും ഒരു ഭരണഘടനാപരമായ അവകാശം നിയമപരമായ അവകാശമായി (statutory right)  അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി. http://gramodhayam.blogspot.com/2019/05/rti-act.html(ചേര്‍ത്ത് വായിക്കുക)

     വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, അപേക്ഷകനെ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് പൊതുവിവരാവകാശ അധിക്കാരിയുടെയുടെയും അപ്പീല്‍ അധികാരികളുടെയും ദൗത്യം, വിവരങ്ങള്‍ നിഷേധിക്കുവാന്‍ കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ അഴിമതിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, http://gramodhayam.blogspot.com/search?updated-max=2016-12-04T21:11:00%2B05:30&max-results=7&start=13&by-date=false (ചേര്‍ത്ത് വായിക്കുക)

      വിവരാവകാശ നിയമം നാലാം വകുപ്പ് നിയമം നിലവില്‍ വന്ന്‍ 120 ദിവസത്തിനകം (വിവരാവകാശനിയമം-4(1)) ഓരോ പൊതു അധികാരസ്ഥാനവും അതിന്‍റെ എല്ലാ രേഖകളും ഈ നിയമം വഴിയായുള്ള അറിയാനുള്ള അവകാശം സുഖമമായി ലഭ്യമാക്കുന്നതിലേക്ക് തരം തിരിച്ച് (ഇന്‍റെക്സ്)പട്ടികയുണ്ടാക്കി  അനുയോജ്യമായ രീതിയില്‍ സൂക്ഷിക്കുക, കൂടാതെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനുതകുന്ന വിവരങ്ങള്‍ ന്യായമായ സമയത്തിനുള്ളിലും വിവരലഭ്യതയുടെ അടിസ്ഥാനത്തിലും കമ്പ്യൂട്ടറില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയും അത്തരം വിവരങ്ങള്‍ രാജ്യവ്യാപകമായി ഒരു നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചുകൊണ്ട് വിവരലഭ്യത സുഖമമാക്കുക, ഉറപ്പുവരുത്തുക എന്നത് വ്യവസ്ഥ ചെയ്തിരിക്കുന്നു, ആത് കൊണ്ട് തന്നെ വിവരങ്ങള്‍ ക്രോഡീകരിച്ചു നല്‍കണമെന്ന് പറയാതെ തന്നെ വിവരങ്ങള്‍ ആവിശ്യപെടുന്നവര്‍ക്ക് നല്‍കാന്‍ കഴിയുന്ന തരത്തില്‍ തയാറാക്കി സംവിധാനിച്ച് സൂക്ഷിച്ചിരിക്കണമെന്ന് വിവരാവകാശ നിയമം വ്യക്തമായി അര്‍ത്ഥ ശങ്കക്ക് ഇടയിലാത്ത വിധം വ്യവസ്ഥ ചെയ്തിരിക്കുന്നു എന്ന് മാത്രമല്ല ഒരു അപേക്ഷയുടെ അനിവാര്യതയിലാതെ തന്നെ വിവരങ്ങള്‍ പൗരജനത്തിന് പ്രാപ്യമാകുന്നതിനായി ഓരോ പൊതുഅധികാര സ്ഥാനവും കൈവശമുള്ള എല്ലാ വിവരങ്ങളും സ്വമേധയാ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിയമത്തില്‍ തന്നെ വ്യവസ്ഥയുമുണ്ട് (https://gramodhayam.blogspot.com/2019/07/blog-post_28.html) (ചേര്‍ത്ത് വായിക്കുക) 

പുകയില വിഭാഗത്തിൽപ്പെട്ട മയക്കുമരുന്നുകളിലെല്ലാം രാസലഹരി പദാർത്ഥങ്ങൾ ചേരുവയായി വന്നിട്ടുണ്ട് എന്ന് ന്യായമായിട്ടും സംശയിക്കുന്നു

https://fb.watch/mz7nQTdvnv/ കാണുക  

ബഹു.മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മുൻപാകെ പൊതു താല്പര്യാർത്ഥം സമർപ്പിക്കുന്ന അപേക്ഷ, 

     പൗരജനത്തിന്‍റെ ജീവനെയും സ്വാതന്ത്ര്യത്തെയും സ്വത്തിനെയും ഹാനികരമായി നേരിട്ട് ബാധിക്കുന്ന വിഷയത്തിലുള്ള ഈ അപേക്ഷ ക്രമം തെറ്റിച്ച് അടിയന്തിരമായി പരിഗണിക്കണമെന്ന് പ്രത്യേഗമായി അപേക്ഷിക്കുന്നു

     മയക്കുമരുന്ന് ഉപയോഗം എത്ര ചെറിയ അളവിലാണ് എങ്കിലും   മനുഷ്യന്റെ സാമൂഹിക സാമ്പത്തിക ജീവിതത്തെ വളരെയധികം ഹാനികരമായി ബാധിക്കുന്ന ഒരു വിഷയമാണ് അത്ര മാരകമല്ലാത്ത ചെറിയ അളവിലുള്ള ലഹരി ഉപയോഗം തുടങ്ങുന്ന വ്യക്തി പിന്നീട് അതിൻറെ മാസ്മരികമായ ലോകത്തെ കൂടുതൽ അടുത്തറിയുന്നതിന് വേണ്ടി കൂടുതൽ ലഹരിയുള്ള വസ്തുക്കളെ ആശ്രയിച്ചു തുടങ്ങുന്നു. അത് വഴി മാനുഷിക മൂല്യങ്ങളെയും സ്വഭാവങ്ങളെയും വിട്ട് മൃഗത്തേക്കാളും അധമനായി തീരുന്നു 

            ഹാൻസ്, പാൻപരാഗ്, ബാഗ് പോലെ നിരോധിക്കപ്പെട്ടിട്ടും സുലഭമായി നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഏതൊരു ചവറ്റുകുട്ടയിൽ നോക്കിയാലും കാലി പാക്കറ്റുകൾ കാണാവുന്ന താരതമ്യേന ഗുരുതര കുറ്റകൃത്യമായി കണക്കാക്കാത്ത ഈ ഇനത്തിൽപ്പെട്ട മയക്കുമരുന്നുകളാണ് ഇന്ന് കുട്ടികൾ അടക്കമുള്ള സമൂഹം മയക്കുമരുന്ന് ഉപയോഗത്തിന് തുടക്കം കുറിക്കുന്നത് ഇങ്ങനെ തുടക്കം കുറിക്കുന്ന അല്ലെങ്കിൽ ഇതുപോലുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചുവരുന്ന ഒരു സമൂഹത്തിന് അവയുടെ ലഹരി പോരാതെ വരുമ്പോൾ സ്വാഭാവികമായിട്ടും അതിൻറെ ഉപയോഗം ഉപഭോഗം കുറയുകയും പ്രസ്തുത കമ്പനി, നിർമ്മാതാവ് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനു വേണ്ടി അതിൽ മാരകമായ രാസവസ്തുക്കൾ ഒക്കെ ചേർത്ത് കൂടുതൽ ആകർഷണീയമാക്കും കൂടുതൽ വൈവിധ്യമാർന്ന ലഹരിവസ്തു ആക്കാൻ ശ്രമിക്കും എന്നതിൽ സംശയമില്ല 

              അതുകൊണ്ടുതന്നെ ഇന്ന് വിപണിയിൽ ലഭ്യമായ മേൽ പരാമർശിച്ച പുകയില വിഭാഗത്തിൽപ്പെട്ട മയക്കുമരുന്നുകളിലെല്ലാം രാസലഹരി പദാർത്ഥങ്ങൾ ചേരുവയായി വന്നിട്ടുണ്ട് എന്ന് ന്യായമായിട്ടും സംശയിക്കുന്നു കാരണം ഈ വസ്തുക്കൾ സാധാരണ ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത ഒരാൾ പരിശോധിക്കുകയാണെങ്കിൽ അതിന്റെ പാക്കിൽ രേഖപ്പെടുത്തിയത് പോലെ പുകയില എന്ന വസ്തുവിന്റെ ഗന്ധമോ രുചിയോ അല്ല അനുഭവപ്പെടുന്നത് മറിച്ച് ഒരു രാസവസ്തു നാവിൽ തട്ടിയാലുള്ള  അനുഭവമാണ് കാണാൻ കഴിയുന്നത് അതുകൊണ്ടുതന്നെ ഈ ഇനത്തിൽപ്പെട്ട എല്ലാ ലഹരി വസ്തുക്കളും രാസ പരിശോധന നടത്തി അതിലടങ്ങിയിരിക്കുന്ന പുകയിലെ ഇതര ലഹരി വസ്തുക്കളുടെ സ്വഭാവം അനുസരിച്ചുള്ള കേസുകൾ എടുക്കേണ്ടതും ഇവ വിതരണം ചെയ്യുന്ന ആളുകൾക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കേണ്ടതും ശാശ്വതമായി നിരോധിക്കുന്നതിന് വേണ്ട ഗൗരവകരമായ നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്

         ആയതിനാൽ എത്രയും പെട്ടെന്ന് മേൽ പരാമർശിച്ച പുകയില വിഭാഗത്തിൽ പെടുന്നതും നമ്മുടെ നാട്ടിൽ വ്യാപകമായി പ്രചാരത്തിലുള്ളതുമായ എല്ലാ ലഹരി വസ്തുക്കളും രാസ ലാബ് പരിശോധന നടത്തി അതിൻറെ അടിസ്ഥാനത്തിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു

                     കൂടാതെ രാജ്യത്ത് പുകയില ഉൽപന്നങ്ങൾ ജി എസ് റ്റി യുടെ പരിധിയിൽ വരുന്ന ടാക്സബിൾ ഗുഡ്‌സ് ആയതിനാൽ മേൽ പരാമർശിച്ച പുകയില ഉൽപന്നം എന്ന ലേബലിൽ വരുന്ന വസ്തുക്കൾ പിടിക്കപെടുമ്പോൾ  ജി എസ് റ്റി വകുപ്പിനെ വിവരം അറിയിച്ച് നികുതി വെട്ടിച്ചതിനുള്ള നിയമനടപടികൾ കൂടി സ്വീകരിക്കണമെന്ന് പ്രത്യേകമായി അപേക്ഷിക്കുന്നു 

തിയതി 02.08.2023 തിരൂർക്കാട് 

എന്ന് 

വിശ്വാസ പൂർവം

വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് ലഭിച്ച മറുപടിയുടെ ലിങ്ക്  

2020 സെപ്റ്റംബർ 13, ഞായറാഴ്‌ച

വിവരാവകാശ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കപെട്ട പൊതുഅധികാര സ്ഥാനങ്ങള്‍ക്കും നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ല

       വിവരാവകാശ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കപെട്ട പൊതുഅധികാര സ്ഥാനങ്ങള്‍ക്കും നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ല

        G.O(P)No.104/2013/GAD തിയ്യതി 11.04.2013, G.O(P)No6/2016/GAD തിയ്യതി 23.01.2016 എന്നീ ഉത്തരവുകള്‍ പ്രകാരം സ്റ്റേറ്റ് ക്രൈം ബ്യൂറോ പോലുള്ള പൊതുഅധിക്കാരസ്ഥാനങ്ങളും  വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) പ്രകാരമുള്ള വിവരങ്ങള്‍ നല്‍കേണ്ടി വരും നിഷേധിക്കാന്‍ കഴിയില്ല

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വെബ്സൈറ്റിലെ pdf ല്‍ നിന്നും

വിവരാവകാശ നിയമം വകുപ്പ്-24

 വകുപ്പ്-24(4)

 വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) വിവരങ്ങള്‍ എന്നാല്‍ അവ അഴിമതികളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങളാണ്

G.O(P)No.104/2013/GAD തിയ്യതി 11.04.2013, pdf 

സ്റ്റേറ്റ് ക്രൈം ബ്യൂറോ പൊതുവിവരാവകാശ അധികാരിയുടെമറുപടി pdf

2020 ഏപ്രിൽ 8, ബുധനാഴ്‌ച

വിവരാവകാശ നിയമം 2005

    വിവരാവകാശ നിയമത്തിന്‍റെ ആത്യന്തികമായ ലക്‌ഷ്യം തന്നെ വിവരങ്ങളുടെ സാര്‍വത്രിക എന്നതായിരുന്നു പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം, പൊതുജനത്തിന് മാതൃഭാഷയില്‍ പ്രാപ്യമായിരിക്കേണ്ട അവരെ ബാധിക്കുന്ന നിയമങ്ങള്‍ പോലും ഇന്നും അന്യമായി നില്‍ക്കുന്നു http://gramodhayam.blogspot.com/2020/04/4-5.html (ചേര്‍ത്ത് വായിക്കുക)   

      ജനാതിപത്യത്തിന് ഉദ്ബുദ്ധരായ പൗരാവലി ആവിശ്യമായിട്ടുള്ളതിനാലും, അതിന്‍റെ പ്രവര്‍ത്തനത്തിന് വിവരത്തിന്‍റെ സുതാര്യത അത്യന്താപേക്ഷിതമായതിനാലും, കൂടാതെ അഴിമതി നിയന്ത്രികേണ്ടതിനാലും സര്‍കാരുകള്‍ക്കും അതിന്‍റെ ഉപഘടകങ്ങള്‍ക്കും ഭരണീയരോടുള്ള ഉത്തര വാദിത്വങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടിയുള്ള അറിയാനുള്ള അവകാശ നിയമം നിലവില്‍ വന്നിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു,

        പൗരജനത്തിന്‍റെ അറിയാനുള്ള അവകാശത്തിന് നേരെ കൊഞ്ഞനം കുത്തുന്ന നിലപാടാണ് സംസ്ഥാന വിവരാവകാശ കമ്മീഷനും സ്വീകരിക്കുന്നത് എന്ന് പറയേണ്ടി വന്നതില്‍ ബ്ലോഗര്‍ക്ക് വളരെ ഖേദമുണ്ട് നിയമത്തിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായതും സമുചിത സര്‍ക്കാരോ ക്ഷമതയുള്ള അധികാരസ്ഥാനമോ ഗസറ്റ് വിജ്ഞാപനം വഴി കൊണ്ട് വന്നിട്ടുള്ളതല്ലാത്ത മോമ്മോറാണ്ടങ്ങളും, സ്പഷ്ട്ടീകരണങ്ങളും മറ്റ് വാറോലകളും കൂട്ടുപടിച്ച് വിവരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് (https://gramodhayam.blogspot.com/2018/10/63.html ചേര്‍ത്ത് വായിക്കുക) എന്ന വസ്തുത പുറത്ത് വരാതിരിക്കാന്‍ കേരള നിയമ സഭയില്‍ വര്‍ഷാവര്‍ഷം സമര്‍പ്പികേണ്ട വിവരാവകാശ നിയമം വകുപ്പ്-25 പ്രകാരമുള്ള പൂഴ്ത്തിവെച്ച റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമം നിയമ പ്രകാരം ആവിശ്യപെട്ടപ്പോള്‍ ലഭിച്ചിട്ടില്ല, (വിവരാവകാശനിയമം2005 18(1) പ്രകാരമുള്ള പരാതി PDF  ലിങ്ക്  സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സ്വമേധയാ  സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ട റിപ്പോട്ട് കൂടിയാണിത്

     വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി രേഖകള്‍ നിഷേധിക്കുവാനോ ഫീസ്‌ നിശ്ചയിക്കാനോ കഴിയില്ല എന്നിരിക്കെ ബഹു.സുപ്രീം കോടതിയുടെ (W.P.(C)194/2012) വിവരാവകാശ നിയമം ഫീസ്‌ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവും  നിലനില്‍ക്കെ (https://gramodhayam.blogspot.com/2019/07/blog-post.html ചേര്‍ത്ത് വായിക്കുക) വീണ്ടും വിവരാവകാശ നിയമ പ്രകാരമുള്ള പകര്‍പ്പുകളില്‍ ചില കേന്ദ്രങ്ങള്‍ കാണിക്കുന്ന അനാവശ്യ പ്രവണതകളും നിയമത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്      

       അറിയാനുള്ള പൗരന്‍റെ മൗലികമായ അവകാശം ഭരണ ഘടനയുടെ 19ആം ആര്‍ട്ടിക്കിളിനോട് നാഭീനാള ബന്ധമുള്ളതും  വിശാലവുമാണ്, ഭരണഘടന നിലവില്‍ വന്നപ്പോള്‍ തന്നെ അറിയാനുള്ള അവകാശം ഭരണഘടനാ അവകാശമായി (constitutional right) അംഗീകരിക്കപ്പെട്ടു എന്നാല്‍ ആണ്ടുകൾ കഴിഞ്ഞാലും ഒരു ഭരണഘടനാപരമായ അവകാശം നിയമപരമായ അവകാശമായി (statutory right)  അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി. http://gramodhayam.blogspot.com/2019/05/rti-act.html(ചേര്‍ത്ത് വായിക്കുക)

     വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, അപേക്ഷകനെ വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുക എന്നതാണ് പൊതുവിവരാവകാശ അധിക്കാരിയുടെയുടെയും അപ്പീല്‍ അധികാരികളുടെയും ദൗത്യം, വിവരങ്ങള്‍ നിഷേധിക്കുവാന്‍ കുറുക്കുവഴികള്‍ കണ്ടെത്തുന്നവര്‍ അഴിമതിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കുമല്ലാതെ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ജനാധിപത്യം പൊതുജനാഭിപ്രായത്തില്‍ അതിഷ്ട്ടിതമാണ്, ഒരു പൊതുകാര്യത്തെക്കുറിച്ച് ശരിയായ അഭിപ്രായം ഉണ്ടാവണം എങ്കില്‍ അക്കാര്യത്തെകുറിച്ച് വ്യക്തമായ, ശരിയായ വിവരങ്ങളും, രേഖകളും ജനങ്ങള്‍ക്ക് ലഭിക്കണം, നമ്മുടെ ഭരണഘടന ആശയ-അഭിപ്രായ സ്വാതന്ത്രം 19(1എ) പ്രകാരം പൗരന് ഉറപ്പ്നല്‍കുന്നു ഈ മൗലികാവകാശം ശരിയായി വിനിയോഗിക്കണമെങ്കില്‍ ആവശ്യമായ കാര്യങ്ങളെകുറിച്ച് വേണ്ടത്ര വിവരങ്ങളും, രേഖകളും ലഭിക്കണം, http://gramodhayam.blogspot.com/search?updated-max=2016-12-04T21:11:00%2B05:30&max-results=7&start=13&by-date=false (ചേര്‍ത്ത് വായിക്കുക)

      വിവരാവകാശ നിയമം നാലാം വകുപ്പ് നിയമം നിലവില്‍ വന്ന്‍ 120 ദിവസത്തിനകം (വിവരാവകാശനിയമം-4(1)) ഓരോ പൊതു അധികാരസ്ഥാനവും അതിന്‍റെ എല്ലാ രേഖകളും ഈ നിയമം വഴിയായുള്ള അറിയാനുള്ള അവകാശം സുഖമമായി ലഭ്യമാക്കുന്നതിലേക്ക് തരം തിരിച്ച് (ഇന്‍റെക്സ്)പട്ടികയുണ്ടാക്കി  അനുയോജ്യമായ രീതിയില്‍ സൂക്ഷിക്കുക, കൂടാതെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനുതകുന്ന വിവരങ്ങള്‍ ന്യായമായ സമയത്തിനുള്ളിലും വിവരലഭ്യതയുടെ അടിസ്ഥാനത്തിലും കമ്പ്യൂട്ടറില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയും അത്തരം വിവരങ്ങള്‍ രാജ്യവ്യാപകമായി ഒരു നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചുകൊണ്ട് വിവരലഭ്യത സുഖമമാക്കുക, ഉറപ്പുവരുത്തുക എന്നത് വ്യവസ്ഥ ചെയ്തിരിക്കുന്നു, ആത് കൊണ്ട് തന്നെ വിവരങ്ങള്‍ ക്രോഡീകരിച്ചു നല്‍കണമെന്ന് പറയാതെ തന്നെ വിവരങ്ങള്‍ ആവിശ്യപെടുന്നവര്‍ക്ക് നല്‍കാന്‍ കഴിയുന്ന തരത്തില്‍ തയാറാക്കി സംവിധാനിച്ച് സൂക്ഷിച്ചിരിക്കണമെന്ന് വിവരാവകാശ നിയമം വ്യക്തമായി അര്‍ത്ഥ ശങ്കക്ക് ഇടയിലാത്ത വിധം വ്യവസ്ഥ ചെയ്തിരിക്കുന്നു എന്ന് മാത്രമല്ല ഒരു അപേക്ഷയുടെ അനിവാര്യതയിലാതെ തന്നെ വിവരങ്ങള്‍ പൗരജനത്തിന് പ്രാപ്യമാകുന്നതിനായി ഓരോ പൊതുഅധികാര സ്ഥാനവും കൈവശമുള്ള എല്ലാ വിവരങ്ങളും സ്വമേധയാ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിയമത്തില്‍ തന്നെ വ്യവസ്ഥയുമുണ്ട് (https://gramodhayam.blogspot.com/2019/07/blog-post_28.html) (ചേര്‍ത്ത് വായിക്കുക) 

2020 ഏപ്രിൽ 4, ശനിയാഴ്‌ച

വിവരാവകാശ നിയമം വകുപ്പ് 4(ബി-5)

       അറിയാനുള്ള അവകാശ നിയമം 2005 അദ്ധ്യായം രണ്ട് വകുപ്പ് 4(ബി-5) പ്രകാരം നിയമം നിലവില്‍ വന്ന് നൂറ്റിഇരുപത് ദിവസത്തിനകം എല്ലാ പൊതുഅധികാര സ്ഥാനങ്ങളും നിര്‍വഹിച്ചിരിക്കേണ്ട പ്രധാന കടമകളില്‍ പെട്ട ഒന്നാണ് പ്രസ്തുത പൊതുഅധികാരസ്ഥാനം അതിന്‍റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അതിന്‍റെ ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അതിന്‍റെ നിയന്ത്രണത്തിന്‍കീഴിലുള്ളതോ അല്ലെങ്കില്‍ അത് അവലംബിക്കുന്നതോ ആയ നിയമങ്ങളും, ചട്ടങ്ങളും, റഗുലേഷനുകളും, നിര്‍ദേശങ്ങളും, മാന്വലുകളും പൊതുഡൊമൈനില്‍ അതായത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക എന്നത്

      എന്നാല്‍ പൊതുഅധികാരസ്ഥാനങ്ങള്‍, പൊതുജനത്തിനായി  വിവരങ്ങളുടെ പ്രാപ്യതക്ക് വേണ്ടി, നിയമത്തിലെ തന്നെ വകുപ്പ് പ്രകാരം വ്യവസ്ഥയുണ്ടായിട്ടും പരിശ്രമിക്കാത്ത സാഹജര്യത്തില്‍, CIVIC RESPONSIBILITIES AND EMPOWERMENT ASSOCIATION (https://creaforrti.blogspot.com) ചില നിയമങ്ങള്‍ പൊതുജനത്തിന്‍റെ അറിവിലേക്കായി മലയാളത്തില്‍ PDF രൂപത്തില്‍ ഇന്‍റര്‍നെറ്റിന്‍റെ സൗജന്യ സാധ്യതകള്‍ പ്രയോജനപെടുത്തി പൊതു താല്‍പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നു,

നീതിക്കായുള്ള പോരാട്ടങ്ങളില്‍ പങ്കു ചേരൂ

സേവനാവകാശ നിയമം

സേവനാവകാശ നിയമം (Right to Service Act)  സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകു...